നസ്‌റിയ നസീം ഇതാരോടാണ് കൊഞ്ഞനം കുത്തി കാണിയ്ക്കുന്നത്; പുതിയ ചിത്രങ്ങള്‍ കാണൂ

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് നസ്‌റിയ നസീം. എന്നിരുന്നാലും നടിയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് ഇപ്പോഴും ഒരു കുറവും സംഭവിച്ചിട്ടില്ല. ഫേസ്ബുക്കില്‍ ഇപ്പോഴും നസ്‌റിയയുടെ ഫോട്ടോകള്‍ക്ക് കിട്ടുന്ന ലൈക്കുകളും ഷെയറുകളും തന്നെ ഇതിന് തെളിവാണ്. പുതിയ പുതിയ ഭാവത്തിലും രൂപത്തിലും നസ്‌റിയ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുകൊണ്ടേയിരിയ്ക്കുന്നു.
ആ സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞു, ചെയ്തില്ലായിരുന്നെങ്കില്‍ നഷ്ടമായിപ്പോയേനെ എന്ന് നസ്‌റിയ
വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെയാണ് നസ്‌റിയ മലയാളം തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്‌ബോള്‍ തന്നെ ഫഹദ് ഫാസിലുമായുള്ള വിവാഹം നടന്നു. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും നല്ല തിരക്കഥകള്‍ വന്നാല്‍ അഭിനയിക്കും എന്നാണ് ഫഹദും നസ്‌റിയയും പറഞ്ഞത്. ഇപ്പോള്‍ കുടുംബ കാര്യങ്ങളും പഠനവുമൊക്കെയായി തിരക്കിലാണ് നസ്‌റിയ. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന പുതിയ ഫോട്ടോകളിലൂടെ...
കൊഞ്ഞനം കുത്തുന്നതാണോ?
നസ്‌റിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ഫോട്ടോയാണിത്. ഫേസ്ബുക്കില്‍ മാത്രമല്ല, ട്വിറ്ററിലും ഗൂഗിളിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ഈ ചിത്രം നസ്‌റിയയുടെ ആരാധകര്‍ ഷെയര്‍ ചെയ്തു പോകുന്നുണ്ട്.
വിവാഹ ശേഷം നസ്‌റിയ തടിച്ചു, സൗന്ദര്യം പോയി എന്നൊക്കെ പറഞ്ഞ് തുടക്കത്തില്‍ ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. അത്തരക്കാര്‍ ഈ ഫോട്ടോ ഒന്ന് നോക്കൂ.. ഇപ്പോഴും നസ്‌റിയ സുന്ദരി തന്നെയണ്. ഒരു പക്ഷെ മുന്‍പത്തതിനെക്കാളും...
ശോകഭാവം
അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലെന്താ.. ഇപ്പോഴും നസ്‌റിയയുടെ മുഖത്ത് നവരസഭാവങ്ങള്‍ മിന്നിമറയും. കാറില്‍ ഇരുന്ന് എടുത്ത ഒരു സെല്‍ഫിയില്‍ നസ്‌റിയയുടെ ശോകമുഖഭാവം കണ്ടില്ലേ..
സാരി ബ്യൂട്ടി
ചുവന്ന ബോഡറുള്ള കറുത്ത സാരിയുടുത്ത നസ്‌റിയയുടെ വിവിധ സ്‌റ്റൈലുകള്‍. തടി കൂടിയിട്ടില്ലെന്നും, സൗന്ദര്യ കുറഞ്ഞിട്ടില്ലെന്നും ആരാധകരെ ബോധിപ്പിയ്ക്കുന്നതിന് വേണ്ടിയുള്ളതായിരുന്നോ ഈ ഫോട്ടോയും
സുന്ദരി തന്നെ
നസ്‌റിയയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഏറ്റവും മനോഹരമായ ചിത്രങ്ങളിലൊന്ന്. മൂക്കുത്തി കുത്തിയ മലയാളത്തിലെ ചുരുക്കം ചില നായികമാരില്‍ ഒരാളാണ് നസ്‌റിയ നസീം.
എക്പ്രഷന്റെ കാര്യത്തില്‍ നസ്‌റിയയെ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. ഇപ്പോഴും നസ്‌റിയയുടെ കുട്ടിക്കളികളൊന്നും കൈവിട്ടു പോയിട്ടില്ല എന്ന് ഈ ക്യൂട്ട് സെല്‍ഫി പറഞ്ഞു തരുന്നു.
https://www.facebook.com/Malayalivartha