താരപ്രമാണിമാരുടെ കോക്കസിന് വഴങ്ങാതെ പൃഥ്വിരാജ്

മലയാളസിനിമയിലെന്നും വ്യത്യസ്തനിലപാട് സ്വീകരിക്കുകയും അതൊക്കെ ആരുടെ മുഖത്ത് നോക്കി പറയുകയും പ്രവര്‍ത്തിച്ച് കാണിക്കുകയും ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. പിതാവ് സുകുമാരനും അങ്ങനെയായിരുന്നു. ഏറ്റവും അവസാനം കൊച്ചിയല്‍ സഹപ്രവര്‍ത്തകയായ നടിയെ ആക്രമിച്ച സംഭവത്തില്‍ തമ്പുരാക്കന്‍മാരൊക്കെ മിണ്ടാതെ മാളത്തിലൊളിക്കുമ്പോഴും അവരെ മാനസികമായി സഹായിച്ചത് പൃഥ്വിരാജ് മാത്രമാണ്. ഒരു പ്രമുഖ നടൻ ഇടപെട്ട് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്ന് നടി ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ സമയത്താണ് തന്റെ ഇവിടെ എന്ന സിനിമയില്‍ നടിയെ നായികയാക്കിയത്.
അഭ്രപാളികളില്‍ സ്ത്രീകളുടെ സംരക്ഷകരാവുകയും സ്ത്രീകളോട് അശ്ലീലവും അനാവശ്യവും പറഞ്ഞ് കയ്യടി നേടുകയും ചെയ്യുന്ന താരങ്ങളാരും ഇനി അത്തരം സിനിമകളില്‍ അഭിനയിക്കുകയോ, കഥാപാത്രങ്ങള്‍ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് പരസ്യപ്രസ്താവന നടത്താന്‍ തയ്യാറായില്ല. അവിടെയും പൃഥ്വിരാജ് സ്‌കോര്‍ ചെയ്തു. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നടത്തേണ്ട പ്രസ്താവനയായിരുന്നു അത്. നടി ആക്രമിക്കപ്പെട്ട ശേഷം കൊച്ചിയില്‍ ഒരു മീറ്റിങ് വിളിച്ച് കൂട്ടിയതല്ലാതെ യാതൊരു നടപടികള്‍ക്കും സിനിമാ സംഘടനകള്‍ തയ്യാറായില്ല. ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് മഞ്ജുവാര്യര്‍ മാത്രമാണ് പറഞ്ഞത്.

രണ്ടായിരത്തിന്റെ തുടക്കം മാക്ടയും താരസംഘടനയായ അമ്മയും തമ്മില്‍ പ്രശ്‌നമുണ്ടായി. അന്ന് മാക്ടയുടെ ചട്ടങ്ങള്‍ അനുസരിച്ച് അഭിനയിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് താരസംഘടന മാറിനിന്നു. എന്നാല്‍ പൃഥ്വിരാജ് അവരുമായി കരാറൊപ്പിട്ടു. വിനയന്റെ സത്യം എന്ന ചിത്ത്രില്‍ അഭിനയിച്ചത് അങ്ങനെയാണ്. പിന്നീട് ആ കരാറില്‍ മറ്റ് താരങ്ങളും ഒപ്പിട്ട് അഭിനയിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും പ്രായത്തിനനുസരിച്ചുള്ള വേഷം ചെയ്യണമെന്നും ഒരിക്കല്‍ തുറന്നടിച്ചു. അമ്മയില്‍ അംഗമാണെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പൃഥ്വിരാജ് സജീവമല്ല. എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കാറുമില്ല.
മുമ്പ് കമലിന്റെ പെരുമഴക്കാലം എന്ന ചിത്രത്തില്‍ പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തിരുന്നു. അന്ന് ആ വേഷം മറ്റൊരു നടനെ കൊണ്ട് ചെയ്യിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രശ്‌നം കാരണം ഉപേക്ഷിച്ചിരുന്നു. എന്നാലിത് അറിഞ്ഞ മറ്റൊരു നടൻ ആ സിനിമയില്‍ പ്രതിഫലം പറ്റാതെ അഭിനയിച്ചു. ഇന്ന് നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആ നടിയെ നായികയാക്കിയതിലൂടെ പൃഥ്വിരാജിന്റെ ഇമേജ്ജും കൂടി.
https://www.facebook.com/Malayalivartha























