അങ്കമാലി ഡയറീസ് എന്ന ചിത്രം ക്രിസ്തുമത പ്രകീര്‍ത്തനമെന്ന് 'ജനം' ടിവി; സോഷ്യല്‍ മീഡിയയില്‍ ലേഖകനെ നിര്‍ത്തിപൊരിച്ചു!

അങ്കമാലിയിലെ സംഭവബഹുലമായ ജീവിതമാണ് അങ്കമാലി ഡയറീസ് എന്ന കട്ട ലോക്കല്‍ പടത്തില്‍. അങ്കമാലി ഡയറീസ് ക്രിസ്തുമത പ്രകീര്‍ത്തനമാണെന്ന വിചിത്രമായ വാദവുമായി എത്തിയിരിക്കുകയാണ് ജനം ടിവി. 'അങ്കമാലിയിലെ പ്രധാനമന്ത്രിമാര്‍' എന്നാണ് ജനം ടിവി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച, രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍ എഴുതിയ ലേഖനത്തിന്റെ പേര്.
അങ്കമാലി ഡയറീസിന്റെ ടൈറ്റില്‍ സോങ്ങില്‍ ഇറച്ചിക്കടയ്ക്കും ടോയ്‌ലറ്റിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമൊപ്പം ക്രിസ്ത്യന്‍ പള്ളികളും ഒന്നിലധികം തവണ കാണിച്ചത് അങ്കമാലിയില്‍ അമ്പലങ്ങളില്ലാത്തതുകൊണ്ടോണോ എന്ന് ലേഖകന്‍ സംശയം പ്രകടിപ്പിക്കുന്നു. ആമേന്‍ സിനിമയില്‍ ചെയ്ത പോലെ അങ്കമാലി ഡയറീസിലും സംവിധായകന്‍ െ്രെകസ്തവ മതധാരകളെ നിശ്ശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്നുവത്രേ. അങ്കമാലിയിലെ പള്ളിരംഗങ്ങളും െ്രെകസ്തവ അടയാളങ്ങളും കണ്ട് 'ക്ഷീണിച്ച'ലേഖകന്‍ അങ്കമാലി എന്നത് ഒരു സര്‍വസ്വതന്ത്ര െ്രെകസ്തവ രാജ്യമാണോ എന്ന് അന്തംവിടുന്നു!
കേവലമൊരു ചെറുകിട നഗരത്തിലെ ഒരു കൂട്ടം അരാജകവാദികളുടെ ജീവിതവും സ്വാഭാവിക അന്ത്യങ്ങളും ഫ്രഞ്ച് വിപഌം പോലെ മഹത്തരമാക്കി ചിത്രീകരിച്ചിരിക്കുകയാണ് അങ്കമാലി ഡയറീസ് എന്ന കട്ട ലോക്കല്‍ പടം എന്നാണ് ലേഖകന്റെ വിലയിരുത്തല്‍. ഈ വാക്കുകളില്‍ തന്നെ ലേഖകന് സാധാരണത്വത്തോട്, കട്ട ലോക്കലിനോടുള്ള കലിപ്പ് വ്യക്തമാണ്. ക്‌ളോസപ്പുകളില്‍ കാണുന്ന സാധാരണ ചിരികളും അതിജീവന വേവലാതികളും കലിപ്പ് കൂട്ടിക്കാണണം.
'കേരളത്തില്‍ ഒരധോലോകം വളര്‍ന്നുവരുന്നുണ്ട്. ഓരോ ചെറുനഗരത്തിലും അവര്‍ വേരു പടര്‍ത്തിയിരിക്കുന്നു. യുവാക്കള്‍ ആഘോഷമാക്കുന്ന ഈ ക്രിമിനല്‍ വാസനയുടെ ഒന്നാംപ്രതിയാണ് മലയാള സിനിമ. ആയതിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കനത്ത സംഭാവനയാണ് ഈ ചിത്രം.' കേട്ടാല്‍ത്തോന്നും കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാകാന്‍ കാരണം തന്നെ മലയാള സിനിമയാണെന്ന്. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നോ, എന്തുകൊണ്ട് ഗ്യാങ്ങുകള്‍ ഉണ്ടാകുന്നു എന്നോ ചിന്തിക്കാനുള്ള ഹൃദയ വിശാലത തനിക്കില്ലെന്ന് തെളിയിക്കുന്നുണ്ട് സംഘപരിവാര്‍ ലേഖകന്‍.
പന്നിക്കച്ചവടം ചെയ്യുന്ന യുവാക്കള്‍, അവര്‍ തമ്മിലുള്ള അടിപിടി, അവരുടെ പ്രേമം, അവരുടെ അതിജീവന സമരങ്ങള്‍ അവര്‍ക്കൊപ്പമുള്ള കരുത്തുള്ള സ്ത്രീകള്‍ അങ്ങനെ അങ്കമാലി എന്ന ദേശത്തിന്റെ പതിവുകളും ശീലങ്ങളും സന്തോഷവും സങ്കടവും എല്ലാമാണ് ലിജോ ജോസ് പെല്ലിശ്ശേരി 86 പുതുമുഖങ്ങളെയിറക്കി കഌനായി സ്‌ക്രീനിലെത്തിച്ചത്. എന്നാല്‍ ഈ ലേഖകന്റെ കാഴചയില്‍ സിനിമ കുറ്റവാസനകളെ ആഘോഷിക്കുന്ന ഒരു 'വെറും'ഗ്യാങ്സ്റ്റര്‍ പടമാകുന്നു, ക്രിസ്തീയ ചിഹ്നങ്ങള്‍ ഒളിച്ചുകടത്തുന്ന നിറപ്പകിട്ടുള്ള 'വെടി പുക ബഹളം' സിനിമയാകുന്നു.
സാധാരണത്വത്തെ വളരെ റിയലിസ്റ്റിക് ആയി സമീപിച്ച സിനിമയാണ് അങ്കമാലി ഡയറീസ്. അങ്കമാലി ഡയറീസില്‍ നിന്ന് പിന്നോട്ടുനടന്ന്, കൊച്ചിയില്‍ ചിത്രീകരിച്ച ഛോട്ടാ മുംബൈ, ബഌക്ക്, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ സിനിമകളെ കഌസിക് ദുരന്തം എന്നാണ് ലേഖകന്‍ വിശേഷിപ്പിക്കുന്നത്. മുംബൈയിലെ അധോലോക സംസ്‌കാരത്തെ കൊച്ചിയിലേക്ക് പറിച്ചുനട്ടു എന്ന് വിലപിച്ചുകൊണ്ട് ഒരുകൂട്ടം സിനിമകളെ തെറി വിളിക്കുന്നുണ്ട് സദാചാരവാദിയും അസഹിഷ്ണുവുമായ ലേഖകന്‍.
തീര്‍ന്നിട്ടില്ല, സിനിമയില്‍ നടനായിത്തന്നെ വേഷമിടുന്ന ചെമ്പന്‍ വിനോദിനോട് ഇപ്പോള്‍ പടം കുറവാണോയെന്ന് ഒരാള്‍ ചോദിക്കുന്നു. 'അതേടാ, അതുകൊണ്ട് വാര്‍ക്കപ്പണിക്ക് പോവുന്നുണ്ട്' എന്നാണ് ചെമ്പന്റെ മറുപടി. ഈ മറുപടി അറംപറ്റാതെ സൂക്ഷിക്കണം എന്ന് മാന്യദേഹം ജനം ലേഖകന്‍ പറയുന്നു. കാമ്പില്ലാത്ത കഥയില്‍ മതം കുത്തിനിറച്ച് പ്രേക്ഷകര്‍ക്ക് വിളമ്പിയാല്‍ ഒടുവില്‍ വാര്‍ക്കപ്പണിക്ക് പോകേണ്ടിവരും എന്ന ലിജോ പെല്ലിശ്ശേരിയുടെ ഭാവിയില്‍ ആശങ്കപ്പെടുകയും ചെയ്യുന്നു.
'നല്ല മനോഹരമായ റിവ്യൂ. ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കിക്കണ്ടിട്ടില്ല നന്ദി, രഞ്ജിത്ത് ജി കാഞ്ഞിരത്തിലിന് സുഖമെന്നു കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം.' എന്നായിരുന്നു ലിജോയുടെ മറുപടി. അതില്‍ എല്ലാമുണ്ട്!
https://www.facebook.com/Malayalivartha























