മേജര്‍ രവിയ്ക്കൊപ്പം ഇനി പ്രണയകഥ നായകനായി നിവിന്‍ പോളി

മേജര്‍ രവിയുടെ പുതിയ ചിത്രമായ 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ് അവസാനഘട്ട ഒരുക്കങ്ങളിലാണ്. മേജര്‍ മഹാദേവനൊപ്പം തമിഴിലെയും തെലുങ്കിലെയും താരങ്ങള്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഈ ചിത്രത്തിനു ശേഷം നിവിന്‍ പോളിയെ നായകനാക്കി പ്രണയ കഥയുമായി മേജര്‍ എത്തുന്നുവെന്നുള്ള റിപ്പോര്‍ ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
മിലിട്ടറി അന്തരീക്ഷത്തില്‍ നിന്നും മാറി സാധാരണ പ്രണയ കഥയാണ് ചിത്രത്തിന്റേത്.യുവനിരയില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് നിവിന്‍ സിനിമയിലേക്കെത്തിയത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചു കയറാനും ഈ ചെറുപ്പക്കാരന് കഴിഞ്ഞു.
പ്രണയകഥയുമായി മേജര്‍ രവി പതിവു ശൈലിയില്‍ നിന്നു മാറി പ്രണയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് മേജര്‍ രവി. യഥാര്‍ത്ഥ പ്രണയകഥയുമായാണ് ഇനി മേജര്‍ എത്തുന്നത്. പ്രണയത്തിനു വേണ്ടി എന്തും ചെയ്യുമെന്നുള്ള മാനസിക അവസ്ഥയുണ്ടാവുന്നതായി തനിക്ക് അറിയാം . അതു കൊണ്ടു തന്നെയാണ് റൊമാന്റിക് ചിത്രമൊരുക്കുന്നതെന്ന് മേജര്‍ രവി പറഞ്ഞു.
നായികയെത്തേടി മേജര്‍ രവി നിവിന്‍ പോളിയും മേജര്‍ രവിയും ഒന്നിക്കുന്നത് ഇതാദ്യമായാണ്. ചിത്രത്തെക്കുറിച്ച് ഇരുവരും അന്തിമ തീരുമാനമെടുത്തു കഴിഞ്ഞു. നിവിന്‍ പോളിയുടെ നായികയായി പുതുമുഖത്തെ സംവിധായകന്‍ ജോമോന്‍ ടി ജോണും ഗോപീസുന്ദറും മേജര്‍ രവി ചിത്രമായ പിക്കറ്റ് 43 യുടെ ക്യാമറാമാനായിരുന്ന ജോമോന്‍ ടി ജോണാണ് ഈ ചിത്രത്തിന്റെയും ക്യാമറാമാന്‍. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
മോഹന്‍ലാല്‍ ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും മോഹന്‍ ലാല്‍ ചിത്രമായ 1971 ബിയോണ്ട് ദി ബോര്‍ ഡേഴ്‌സ് അവസാനഘട്ട ഒരുക്കത്തിലാണ്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha























