അച്ഛനെ പോലെ തന്നെ മകനും പുലി. ഈ കൊച്ച് മിടുക്കന്റെ കഴിവ് ദുല്‍ഖറിനെ മാത്രമല്ല ആരേയും ഒന്ന് ഞെട്ടിക്കും

അച്ഛന്‍ അഭിനയത്തിലാണെങ്കില്‍ മകന്‍ അതിലും ഒരുപടി മുന്നില്‍. അഭിനയത്തിലും സംവിധാനത്തിലും എഡിറ്റിങ്ങിലും ഇവന്‍ മിടുക്കന്‍. പറഞ്ഞു വരുന്നത് ജയസൂര്യയുടെ മകന്‍ അദ്വൈതിനെ കുറിച്ചാണ്. ഈ പത്തു വയസു പ്രായത്തിനിടെ സ്വന്തമായി ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ് അദ്വൈത്. സംവിധാനം ചെയ്യുക മാത്രമല്ല, അതില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നതും ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും അദ്വൈത് തന്നെ.
ഗുഡ് ഡേ എന്നാണ് ഹ്രസ്വ ചിത്രത്തിന്റെ പേര്. ഉള്ളില്‍ തട്ടുന്ന മനോഹര നിമിഷങ്ങളുള്ള ഹ്രസ്വ ചിത്രത്തിനു അഞ്ചു മിനിറ്റു ദൈര്‍ഘ്യമുണ്ട്. സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് അദ്വൈത്തിന്റെ ഹ്രസ്വ ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്. ഏറെ നാളുകള്‍ക്കു ശേഷം താന്‍ കണ്ട ഏറ്റവും മനോഹരമായ ഹ്രസ്വ ചിത്രമാണ് അദ്വൈത് ഒരുക്കിയ ഗുഡ് ഡേ എന്ന് ദുല്‍ഖര്‍ പറഞ്ഞു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ താനും ഷോര്‍ട് ഫിലിംസ് ചെയാറുണ്ടായിരുന്നെന്നും അതില്‍ നിന്നെല്ലാം ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രമാണ് അദ്വൈത്തിന്റേതെന്നും ദുല്‍ഖര്‍ പറഞ്ഞു. മരട് ഗ്രിഗോറിയന്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അദ്വൈത്.
https://www.facebook.com/Malayalivartha























