നടി ശ്രുതി മേനോന്‍ വിവാഹിതയാവുന്നു; വരന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കിസ്മത്ത് നായിക

നടിയും അവതാരകയുമായി ശ്രുതി മേനോന്‍ വിവാഹിതയാവുന്നു. വരന്റെ ചിത്രം ഫെയ്‌സ്ബുക്കിലൂടെ താരം തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. എന്നാല്‍ വരനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ല.
ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രുതി ബിഗ് സ്‌ക്രീനിലെത്തിയത്. പല ടെലിവിഷന്‍ പരിപാടികള്‍ക്കും അവതാരകയായി എത്തിയ ശ്രുതി ഒരുപിടി നല്ല ചിത്രങ്ങളുടേയും ഭാഗമായിട്ടുണ്ട്. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. ഇതോടെ ശ്രുതിയുടെ താരമ്യൂല്യവും വര്‍ധിച്ചു.
അതിനിടെ ഫോര്‍വേര്‍ഡ് മാഗസിനിന് വേണ്ടി ശ്രുതി നടത്തിയ അര്‍ധനഗ്‌ന ഫോട്ടോഷൂട്ടും ചര്‍ച്ചകളില്‍ നിറഞ്ഞു. സിനിമ ഇല്ലാതായപ്പോള്‍ വസ്ത്രം അഴിക്കാനും നടി തയ്യാറായി എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ വിമര്‍ശനങ്ങളെ തച്ചുടച്ചു കൊണ്ട് ശ്രുതിയുടെ മറുപടിയുമെത്തി.

എന്നാല്‍ താന്‍ അറിയാതെയും പറയാതെയും ചെയ്ത ഫോട്ടോഷൂട്ടൊന്നുമല്ല ഇത് എന്നാണ് ശ്രുതി മേനോന്‍ പറയുന്നത്. താന്‍ വളരെയധികം ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടുകളില്‍ ഒന്നാണ് ഇത്. അതില്‍ പ്രശ്‌നമുള്ളതായി ഒന്നും തോന്നിയില്ല. ജിന്‍സ് ഏബ്രാഹവും അദ്ദേഹത്തിന്റെ ടീമും വളരെ നന്നായാണ് ഷൂട്ട് നടത്തിയതെന്നായിരുന്നു ശ്രുതിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha























