ഭാവനയുടെ വിവാഹ നിശ്ചയം ലളിതമായി നടത്തിയതിനെകുറിച്ച്അമ്മയുടെ വെളിപ്പെടുത്തല്‍

ഭാവനയുടെ വിവാഹ നിശ്ചയം കന്നഡ ആചാര പ്രകാരമായിരുന്നു. പ്രത്യേകിച്ച് ആരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. സിനിമാ ലോകത്ത് നിന്ന് മഞ്ജു വാര്യരും സംയുക്താ വര്‍മ്മയുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവരേയും നിശ്ചയത്തിനായി ക്ഷണിച്ചിരുന്നില്ലെന്നാണ് ഭാവനയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. നടി ഭാവനയും കന്നട നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹം നിശ്ചയം മാര്‍ച്ച് 3നാണ് നടന്നത്.
തൃശൂരിലെ വീട്ടിലായിരുന്നു വിവാഹ നിശ്ചയം. മോതിരം മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ നവീന്റെ ബന്ധുക്കള്‍ കന്നഡ ആചാര പ്രകാരം നിശ്ചയം വേണമെന്ന് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് മാലയിട്ട് വിവാഹ നിശ്ചയം നടത്തിയത്. ഇത് കല്ല്യാണം നടന്നെന്ന തെറ്റിധാരണയ്ക്ക് ഇടയാക്കി. നവീന്റെ ഒന്‍പത് ബന്ധുക്കളാണ് ചടങ്ങിനെത്തിയതെന്നും അവര്‍ പറയുന്നു.
വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഞങ്ങളുടെ ഭാഗത്തു നിന്നും ചടങ്ങിനെത്തിയത്. മഞ്ജുവും സംയുക്തയും ചടങ്ങിനെ കുറിച്ച് അറിഞ്ഞെത്തിയവരാണ്. അവര്‍ മിക്കപ്പോഴും വീട്ടില്‍ വരുന്നവരാണ്. വിവാഹം ഈ വര്‍ഷം അവസാനത്തോടെ എന്ന് മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. മറ്റൊന്നിലും തീരുമാനമായിട്ടില്ല. വളരെ ലളിതമായി കല്ല്യാണവും നടത്തണമെന്നാണ് ഭാവനയുടേയും നവീന്റേയും ആഗ്രഹമെന്നും പുഷ്പ പറയുന്നു. നവീന്റെ മുഴുവന്‍ കുടുംബത്തിനും കല്ല്യാണത്തിനായി തൃശൂരിലെത്തുകയെന്നത് ബുദ്ധിമുട്ടുമാണ്. വിവാഹത്തെ കുറിച്ച് പറയുമ്പോഴെല്ലാം ഭാവന ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ താന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് നിശ്ചയം നടന്നത്. കല്ല്യാണത്തിന് മുമ്പ് ഇപ്പോള്‍ കരാറില്‍ ഒപ്പിട്ടിരിക്കുന്ന സിനിമകളെല്ലാം ഭാവന പൂര്‍ത്തിയാക്കുമെന്നും അമ്മ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് അഭിമുഖം പുറത്തുവിട്ടത്.
എന്റെ വിവാഹ നിശ്ചയമാണ് കഴിഞ്ഞത്. വിവാഹമല്ല. ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നുകരുതി വളരെ രഹസ്യമായി നടത്താനായിരുന്നു പ്ലാന്‍. അതിനുവേണ്ടി ചടങ്ങുകള്‍ എല്ലാം എന്റെ വീട്ടിലാണ് നടന്നത് ഭാവന പറഞ്ഞിരുന്നു. തന്റെ അടുത്ത കൂട്ടുകാരെ പോലും ക്ഷണിച്ചില്ലെന്നും വിവാഹനിശ്ചയ വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും നടി പറഞ്ഞു. കല്ല്യാണം എല്ലാവരെയും അറിയിക്കാം എന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ വാര്‍ത്ത പുറത്താകുകയായിരുന്നെന്നും ഭാവന പറഞ്ഞു.
നവീനുമായി അഞ്ചു വര്‍ഷത്തെ പരിചയം എനിക്കുണ്ട്. എന്റെ ആദ്യ കന്നട ചിത്രമായ റോമിയോ നിര്‍മ്മിച്ചത് അദ്ദേഹമാണ്. ആ പരിചയത്തില്‍ നിന്നാണ് ഈ ബന്ധം ഉണ്ടായതെന്നും ഭാവന പറഞ്ഞു. മലയാളത്തോടൊപ്പം കന്നടയിലും തമിഴിലും തെലുങ്കിലും നായിക വേഷത്തിലെത്തിയ ഭാവന പൃഥ്വിരാജ് നായകനാകുന്ന ആദം എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha























