സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ? അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു

ചാര്‍ളി എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജ്ജും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയിലാണ് കുട്ടികള്‍ക്ക് അഭിനയിക്കാന്‍ അവസരമൊരുങ്ങുന്നത്. പതിമൂന്നിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് അവസരം.
താല്‍പര്യമുള്ളവര്‍ castingthescene@gmail.com എന്ന മെയില്‍ ഐഡിയില്‍ ഒറിജിനല്‍ ഫോട്ടോയും വിവരങ്ങളും അയക്കുക.
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹസംവിധായകനായിരുന്ന പ്രവീണ്‍ സി ജോസഫ് ആണ് സംവിധാനം. ചിത്രത്തിന്റെ തിരക്കഥ നവീന്‍ ഭാസ്‌കറാണ്. അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്.

ചിത്രത്തെക്കുറിച്ച് മഞ്ജു വാര്യര്‍...
മലയാളത്തിന്റെ ശ്രേദ്ധനായ യുവ സംവിധായകനും മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജ്ജ് ജോര്‍ജ്ജും ചേര്‍ന്ന് ചാര്‍ളി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. എനിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മലയാളിത്തമുള്ള പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തേടുന്നു. കാത്തിരിക്കുകയാണ്. ഞാന്‍ നിങ്ങളോടൊപ്പം അഭിനയിക്കുവാന്‍...
https://www.facebook.com/Malayalivartha























