ഞാന്‍ പേജ് ത്രീ സാധനമല്ല.. പൊട്ടിത്തെറിച്ച് വിനായകന്‍.. ഹോ എന്തൊരു നടന്‍, വീഡിയോ വൈറല്‍

ഞാന്‍ പേജ് ത്രീയല്ല. കോമഡി കാണിച്ച് എന്നെ തന്നെ വില്‍ക്കാന്‍ സാധിക്കില്ല. ഞാന്‍ ജീവിച്ചത് കോമഡിയായല്ല. അവാര്‍ഡ് വാര്‍ത്ത പുറത്തു വന്ന സമയത്ത് തന്നോട് അമ്മയെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ രൂക്ഷ പ്രതികരണം നടത്തിയത് എന്ത് കൊണ്ടാണ് എന്ന് വിനായകന്‍ പറയുന്നു. പേജ് ഒന്നും രണ്ടും മൂന്നും ലാസ്റ്റും ഒക്കെ ഓക്കെയാണ്. പേജ് ത്രീയോടാണ് എതിര്‍പ്പ്.
ഞാന്‍ ഏഷ്യാനെറ്റിന്റെ ബഡായി ബംഗ്ളാവില് വന്നില്ലാ.. എനിക്ക് കോമഡിയല്ല ജീവിതം.. ജീവിതം, ഇതുപോലെ ഇത്ര സീരിയസാണ്.. കാരണം അങ്ങനത്തെ ഒരു സിസ്റ്റത്തീന്ന് വന്നവനാണ് ഞാന്‍. അപ്പൊ എനിക്കവിടെപ്പോയി എന്നെ കോമഡി കാണിച്ച് വിക്കാന്‍ എനിക്ക് താല്‍പ്പരോല്ല്യ.. ആ കോമഡി എന്റെ വീട്ടീ കാണിക്കാനും എനിക്ക് താല്‍പ്പരോല്ല്യ.. - പച്ച മനുഷ്യനായി വിനായകന്‍ പറയുന്നു.
ഇനിയൊരു ഇരുപത് കൊല്ലോംണ്ടെങ്കിലും ഞാന്‍ മാറില്ല. മാറിയാ ഞാനെന്റെ കൂട്ടുകാരെ വഞ്ചിച്ചു. എന്റെ വീട്ടുകാരെ വഞ്ചിച്ചൂന്നാണ്.. നാല്‍പ്പത് കൊല്ലം.. എന്റെ കൂടെയുള്ളവരെ വഞ്ചിച്ചൂന്ന്.. അപ്പൊ ഞാനെങ്ങനെ മാറും.. - വിനായകന്‍ ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്കില്‍ ചോദിച്ച ചോദ്യമാണ്. അവാര്‍ഡ് കിട്ടിയില്ലേ ഇനി മാറുമോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ഈ മറുചോദ്യം.
ജാതി, മതം, കറുപ്പ് തുടങ്ങിയ പ്രശ്‌നങ്ങളെയൊക്കെ താന്‍ മറികടന്നതാണ്. തന്നെ അതുപയോഗിച്ച് എതിര്‍ക്കുമ്പോഴൊക്കെ അത് തുടച്ചു കളഞ്ഞ് മുന്നോട്ട് വരികയാണ് താന്‍ ചെയ്തത്. താനൊരു അയ്യങ്കാളി ചിന്താഗതിയുള്ളവനാണ്. പറ്റുമെങ്കില്‍ ഒരു ഫെറാറി കാറില്‍ തന്നെ വരണമെന്നാണ്. സ്വര്‍ണ കിരീടം വെക്കാന്‍ പറ്റുമെങ്കില്‍ അതും ചെയ്യും - ഉള്ള് തുറന്ന് വിനായകന്‍ പറയുന്നു. താനൊരു പുലയനാണ് എന്ന കാര്യം അഭിമുഖത്തില്‍ പലതവണ വിനായകന്‍ പറയുന്നുണ്ട്. താന്‍ ഒരു പുലയന്‍ ആയതുകൊണ്ടാണ് ആ ചവിട്ടിന്റെ താളം നൃത്തത്തിലും സംഗീതത്തിലും ഉണ്ടാവുന്നത്. ഓണത്തിന് 10 നാള്‍ ഞാനും എന്റെ അമ്മയും ചെളിപൂണ്ട ഇടത്ത് ഓണം കളിച്ചിട്ടുണ്ട്. വിനായകന്റെ സംഗീതത്തെ കുറിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്.
ആദ്യകാലത്ത് ആളുകള്‍ താമസിച്ചിരുന്ന ടൗണാണ് വികസനം വരുമ്പോള്‍ പാലത്തിന്റടിയില്‍ എന്ന ഡാര്‍ക്കായി മാറപ്പെടുന്നത്. ലൈറ്റൊക്കെ അങ്ങനിട്ട് അവിം ഡാര്‍ക്കാക്കി എല്ലാവരും. ഞാനൊക്കെ ആ ഡാര്‍ക്കില്‍ നിന്നാണ് വരുന്നത് - നഗരവല്‍ക്കരണം ആളുകളോട് ചെയ്യുന്നത് ഇതൊക്കെയാണ് എന്ന രാഷ്ട്രീയം വ്യക്തമായി പറയുകയാണ് വിനായകന്‍ ചെയ്യുന്നത്. എതിര്‍ക്കേണ്ടിയിടത്ത് എതിര്‍ക്കുകയും പറയാനുള്ളിടത്ത് പറഞ്ഞുമാണ് ഇത്രയും നാള്‍ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയാണ്. ഞാന്‍ കമ്മട്ടിപ്പാടത്ത് ആണ് ജീവിക്കുന്നത്. അവിടുത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്. അവിടെ പറയുന്ന ഭാഷയുണ്ട്. അതേ അവിടെ പറയാന്‍ കഴിയൂ. എല്ലാവരും പറയുന്നതു പോലെ ഞാനും പറയണമെന്ന് പറയരുത്. അത് നടക്കില്ല.
ഒരു വര്‍ഷത്തിനു ശേഷം എവിടെയാണ് വിനായകനെ കാണാന്‍ കഴിയുന്നത്? എന്ന ചോദ്യത്തിന് എടുത്തടിച്ച പോലെയാണ് മറുപടി. എന്റെ കമ്മട്ടിപ്പാടത്ത് എന്ന്. ആടിയും പാടിയും ആടാനും പാടാനും ആഹ്വാനം ചെയ്തും വിനായകന്‍ പോയിന്റ് ബ്ലാങ്കില്‍ നിറഞ്ഞുനിന്നു. മൈക്കിള്‍ ജാക്സനെ മൈക്കിളേട്ടനെന്ന് വിളിച്ചും താന്‍ വളര്‍ന്ന വഴികള്‍ പറഞ്ഞും വിനായകന്‍ കാഴ്ചക്കാരെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു. അയ്യന്‍കാളി രീതിയില്‍ ചിന്തിക്കുന്ന പുലയനാണ് ഞാന്‍ എന്ന് തുറന്നു പറഞ്ഞ വിനായകന്‍ ചേട്ടന് പുലയന്‍ എന്ന പേരില്‍ അഭിവാദ്യങ്ങള്‍. ചലച്ചിത്ര രംഗത്ത് നാളിതുവരെ കാണാത്ത തുറന്നു പറച്ചില്‍ ആണ് വിനായകന്‍ ചേട്ടാ ഇത്. ചേട്ടന്റെ സംഗീതം പുലയന്റെ കടും തുടിതാളം തന്നെയാണ്. അതിനു മാത്രമെ ചേട്ടന്‍ പറഞ്ഞത് പോലെ മെയ് മറന്ന് ആടുവാന്‍ കഴിയിക്കുകയുള്ളൂ. - തന്റെ പാട്ടിനെപ്പറ്റിയും വിനായകന്‍ പറഞ്ഞിരുന്നു. ഇതിനോട് ഒരു പ്രതികരണം.
https://www.facebook.com/Malayalivartha























