സീരിയല്‍ നടന്‍ കിഷോര്‍ സത്യയുമായി വിവാഹബന്ധം ഉപേക്ഷിക്കാനുള്ള കാരണം, നടിയുടെ വെളിപ്പെടുത്തല്‍

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിമാരില്‍ ഒരാളായിരുന്നു ചാര്‍മിള. 1991ല്‍ ധനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ചാര്‍മിള മലയാളത്തില്‍ 38 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1961ല്‍ സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത കാബൂളിവാല എന്ന ചിത്രത്തില്‍ ചാര്‍മിള അവതരിപ്പിച്ച ലൈല എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം വിവാഹവും വിവാഹമോചനവുമായി നടി ഏറെ നാള്‍ അഭിനയജീവിതത്തില്‍ നിന്ന് നീണ്ട ഇടവേള എടുത്തു. പിന്നീട് ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തി. ഇപ്പോള്‍ മഴവില്‍ മനോരമയിലെ പട്ട്സാരി എന്ന സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചാര്‍മിളയാണ്. അതിനിടെ നടി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ വിവാഹത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും തുറന്ന് പറഞ്ഞു.
കിഷോര്‍ സത്യ എന്റെ ആദ്യ ഭര്‍ത്താവാണ്. ഞങ്ങള്‍ക്കിടയില്‍ എന്തായിരുന്നു പ്രശ്‌നം എന്ന് രണ്ടുപേര്‍ക്കും അറിയില്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. നടി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മലയാള സിനിമയില്‍ ബാബു ആന്റണിയും ചാര്‍മിളയും പ്രണയത്തിലായിരുന്നുവെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. ചാര്‍മിള എന്ന നടിയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടെ കാമുകിയായാണ്. പക്ഷേ പലകാരണങ്ങള്‍ക്കൊണ്ടും ഇരുവര്‍ക്കും ഒന്നിക്കാന്‍ കഴിഞ്ഞില്ല. ബാബു ആന്റണിയെ കണ്ടു ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അടുത്തിടെ അമ്മയുടെ യോഗത്തില്‍ വെച്ച് ഞങ്ങള്‍ കാണുകെയും സംസാരിക്കുകെയും ചെയ്തിരുന്നു. പരസ്പരം വീട്ടു വിശേഷങ്ങളൊക്കെ ചോദിച്ചാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് ചാര്‍മിള പറഞ്ഞു.
ബാബു ആന്റണിയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് ചാര്‍മിള കിഷോര്‍ സത്യയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ഇവരുവരുടെയും വിവാഹബന്ധം അധികനാള്‍ നീണ്ട് പോയില്ല. ഇപ്പോഴും കാണും സംസാരിക്കും. സൗഹൃദത്തിന് അപ്പുറം ഒന്നും ഇല്ലെന്ന് ചാര്‍മിള പറയുന്നു.
കിഷോര്‍ സത്യയുമായുള്ള വേര്‍പിരിയലിന് ശേഷമാണ് നടി രാജേഷിനെ വിവാഹം കഴിക്കുന്നത്. ഇപ്പോള്‍ രാജേഷുമായി പിരിഞ്ഞിട്ട് ഒരു വര്‍ഷം കഴിയുന്നു. ഒരു മകനുണ്ട്. അഡോണീസ്. ചെന്നൈയില്‍ നടിയ്‌ക്കൊപ്പമാണ് മകനും. വിവാഹമോചനത്തിന് ശേഷം രാജേഷ് വീട്ടില്‍ വരാറുണ്ട്. ഞാന്‍ അതിനൊന്നും തടസം നില്‍ക്കാറില്ല. മകന്റെ ഇഷ്ടത്തിന് നില്‍ക്കാനാണ് എനിക്ക് ഇഷ്ടം. അടുത്തിടെ മകനെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. മകനൊപ്പം ഭക്ഷണം കഴിച്ചിട്ടാണ് അദ്ദേഹം പോയത്. സാമ്പത്തികപരമായി എനിക്ക് ഒരു സപ്പോര്‍ട്ടും രാജേഷ് തരുന്നില്ല. കുട്ടിയുടെ പഠനത്തിന്റെ ചെലവുകളെല്ലാം വഹിക്കുന്നത് ഞാന്‍ തന്നെയാണ്. ചെന്നൈയിലെ ഒരു സ്‌കൂളിലാണ് മകന്‍ പഠിക്കുന്നത്.
https://www.facebook.com/Malayalivartha























