താരസുന്ദരി ഭാവന-നവീന്‍ ബന്ധത്തില്‍ അറിയാത്ത ചിലത്

അങ്ങനെ മലയാളത്തിലെ മറ്റൊരു താരസുന്ദരി കൂടെ വിവാഹത്തിന് തയ്യാറെടുക്കുന്നു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നട സിനിമകളുടെ നിര്‍മാതാവുമായ നവീനുമായുള്ള വിവാഹ നിശ്ചയം നടന്നത്. മാര്‍ച്ച് ഒമ്പത് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന തന്നെയാണ് വെളിപ്പെടുത്തിയത്. അന്ന് മുതല്‍ പല നായകന്മാരുടെയും പേര് ഭാവനയ്ക്കൊപ്പം ചേര്‍ക്കപ്പെട്ടു. എന്നിട്ടും വിവാഹം സംഭവിച്ചില്ല.. എന്തുകൊണ്ട് ഇത്രയും വൈകി.. ഭാവന - നവീന്‍ ബന്ധത്തില്‍ നിങ്ങള്‍ അറിയാത്ത ചിലത്...
പി സി ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് നായകനായി എത്തിയ ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു നവീന്‍. സൗഹൃദം പ്രണയമായി വളര്‍ന്നു.
നവീനും ഭാവനയും തമ്മിലുള്ള ബന്ധമറിഞ്ഞ വീട്ടുകാര്‍ക്ക് വിവാഹത്തോട് കാര്യമായ എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല. 2014 ല്‍ തന്നെ വീട്ടുകാര്‍ സംസാരിച്ച് ഭാവനയുടെയും നവീന്റെയും വിവാഹ കാര്യത്തില്‍ തീരുമാനം എടുത്തു. അന്ന് വിവാഹം നിശ്ചയിച്ചിരുന്നുവത്രെ.
2015 ല്‍ ഭാവനയും നവീനും തമ്മിലുള്ള വിവാഹം നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം. എന്നാല്‍ ആ വര്‍ഷം ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍ മരണപ്പെട്ടു. അച്ഛന്റെ വേര്‍പാടില്‍ നിന്ന് മുക്തയാകാന്‍ ഭാവനയ്ക്ക് അല്പം സമയം വേണ്ടി വന്നു. അതിനിടയില്‍ നവീനിന് അമ്മയെ നഷ്ടപ്പെട്ടു. ഇക്കാരണത്താലെല്ലാം വിവാഹം നീണ്ടു പോകുകയായിരുന്നു.
മാര്‍ച്ച് 9 ന് പരസ്പരം മോതിരം കൈമാറി ഭാവനയുടെയും നവീനിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ആഗസ്റ്റ് മാസത്തോടെ വിവാഹം ഉണ്ടാകും എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. കരാറൊപ്പുവച്ച ചിത്രങ്ങളുമായി ഭാവന തിരക്കിലാണിപ്പോള്‍. ഭാവനയുടെ തിരക്കനുസരിച്ചായിരിക്കും വിവാഹം. 
വളരെ സ്വകാര്യമായിട്ടാണ് ഭാവനയുടെയും നവീനിന്റെയും വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ വിവാഹം അങ്ങനെയായിരിയ്ക്കില്ല എന്നും, എല്ലാവരെയും അറിയിക്കും എന്നും ഭാവന പറഞ്ഞിരുന്നു. പക്ഷെ ചടങ്ങുകളെല്ലാം വളരെ ലളിതമായിരിയ്ക്കും. ലളിതമായ വിവാഹത്തോടാണത്രെ ഇരു കൂട്ടര്‍ക്കും താത്പര്യം.
https://www.facebook.com/Malayalivartha























