Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

'96'ന്റെ ഓര്‍മ്മയ്ക്ക് '0096' നമ്പര്‍; വിജയ് സേതുപതി സംവിധായകന് നല്‍കിയ സ്‌നേഹ സമ്മാനം

04 FEBRUARY 2019 12:52 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലാകെ ഒരുപോലെ തരംഗം തീര്‍ത്ത ചിത്രമാണ് '96'. സംവിധായകന്‍ പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റാമായി വിജയ് സേതുപതിയും ജാനുവായി തൃഷയും ജീവിക്കുകയായിരുന്നു. 2018ലെ ഏറ്റവും മികച്ച തെന്നിന്ത്യന്‍ ചിത്രമെന്ന നേട്ടവും 96 സ്വന്തമാക്കി. ഇപ്പോഴും 96 തരംഗം അവസാനിച്ചിട്ടില്ല.

തന്റെ കരിയറില്‍ ഇത്രയും മനോഹരമായ ചിത്രം സമ്മാനിച്ച പ്രിയ സംവിധായകന് സ്‌നേഹസമ്മാനമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് വിജയ് സേതുപതി. മൂന്നു ലക്ഷം രൂപയോളം വില വരുന്ന ഒരു ബുള്ളറ്റാണ് പ്രേം കുമാറിന് മക്കള്‍ സെല്‍വന്‍ സമ്മാനിച്ചത് എന്നാണ് തമിഴകത്തു നിന്നു വരുന്ന വാര്‍ത്ത. '0096' എന്നതാണ് ബുളളറ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് മക്കള്‍ സെല്‍വന്റെ സമ്മാനത്തിന് ഇരട്ടിമധുരം സമ്മാനിക്കുന്നു. ബുള്ളറ്റ് പ്രേമി കൂടിയായ വിജയ് സേതുപതിയുടെ ഈ സമ്മാനത്തെ നെഞ്ചോട് ചേര്‍ക്കുകയാണ് പ്രേം കുമാറും.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു '96'. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തിയത്. സഹപാഠികളായിരുന്ന റാമും ജാനുവും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും '96' ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ചിത്രം തമിഴില്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ 96ന്റെ കന്നഡ, തെലുങ്ക് പതിപ്പുകളും അണിയറയില്‍ ഒരുങ്ങുകയാണ്. 96ന്റെ കന്നഡ പതിപ്പില്‍ ജാനുവായി ഭാവനയും റാമായി ഗണേശുമാണ് അഭിനയിക്കുന്നത്. 'റോമിയോ' എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. 96ന് പകരം 99 എന്നാണ് പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്. തെലുങ്കില്‍ സാമന്തയാണ് തൃഷയുടെ വേഷം ചെയ്യുന്നത്.

ചിനു രാമസ്വാമി സംവിധാനം മാമനിതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് വിജയ് സേതുപതി ഇപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജനുവരി അവസാന ആഴ്ചകളില്‍ താരം കേരളത്തിലെത്തിയിരുന്നു. ആലപ്പുഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ഒന്ന്. ചിനു രാമസ്വാമിയുടെയും വിജയ് സേതുപതിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് മാമനിതന്‍. മലയാളി താരം മണികണ്ഠന്‍ ആചാരിയും ചിത്രത്തിലുണ്ട്. ലുങ്കിയും കാക്കിയുടുപ്പുമണിഞ്ഞ തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ തോളില്‍ കയ്യിട്ട് നില്‍ക്കുന്ന മണികണ്ഠന്റെ ചിത്രവും ആലപ്പുഴ ലൊക്കേഷന്‍ ചിത്രങ്ങളും ഇന്റര്‍നൈറ്റില്‍ വൈറലായിരുന്നു. ഷൂട്ടിംഗ് കാണാനെത്തിയവര്‍ക്കൊപ്പം സെല്‍ഫിയെടുത്തും കെട്ടിപ്പിടിച്ചുമൊക്കെ വിജയ് സേതുപതി മലയാളി ആരാധകരെ മുഴുവന്‍ കയ്യിലെടുക്കുന്ന കാഴ്ചകള്‍ക്കാണ് സമൂഹമാധ്യമങ്ങള്‍ സാക്ഷിയായത്. ആലപ്പുഴ ബീച്ചിലെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണിലും മാരാരികുളത്തുമായിരുന്നു പ്രധാനമായും ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (22 minutes ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (2 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (2 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (3 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (3 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (3 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (4 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (4 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (4 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (4 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (5 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (5 hours ago)

Malayali Vartha Recommends