Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..

കേരളത്തിൽ എച്ച് വൺ എൻ വൺ പനി വ്യാപിക്കുന്നതായി റിപ്പോർട്ട്...ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

03 JUNE 2019 11:23 AM IST
മലയാളി വാര്‍ത്ത

 

കേരളത്തിൽ എച്ച് വൺ എൻ വൺ പനി വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് എച്ച് വൺ എൻ വൺ പനി ബാധിച്ച് മല്ലപ്പള്ളിയില്‍ ഏട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടി മരിച്ചത്. കാസർകോട് പരവനടക്കം സർക്കാർ വൃദ്ധ മന്ദിരത്തിലെ മൂന്ന് അന്തേവാസികൾക്കും ഒരു ജീവനക്കാരിക്കും എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു .
മെയ് മാസം മാത്രം എച്ച് 1 എന്‍ 1 ബാധിച്ചവരുടെ എണ്ണം പത്തില്‍ കൂടുതലായിരുന്നു

സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ടു ചെയ്തിട്ടുളളതാണ്.
വായുവിലൂടെ പകരുന്ന പനിയാണ് ഇത് . 100 ഡിഗ്രിക്കു മേൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ഛർദി എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ. പിന്നീട് ഇവ മൂർച്ഛിക്കും. ചിലരില്‍ ശ്വാസതടസ്സവും അനുഭവപ്പെടാറുണ്ട്.

RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാ ണ്‌ പണി പകർത്തുന്നത് .. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നു.

പന്നിപ്പനി വൈറസ് ബാധയുള്ള . രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളിൽനിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.

ലക്ഷണങ്ങൾ...

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്.

ചികിത്സാരീതികൾ...

രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആന്റിവൈറൽ മരുന്നുകൾ നൽകാം.

പ്രതിരോധ നടപടികൾ...

പ്രതിരോധ മാർഗ്ഗങ്ങൾ ...

1)ജലദോഷം പനി ഇവ കണ്ടാൽ സ്വയം ചികിത്സക്ക് മുതിരാതെ ഉടൻ ഡോക്ടറെ കാണുക

2) കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കുക

3) പനി ബാധിച്ചവരിൽ നിന്നും ഒരു കയ്യുടെ അകലം എങ്കിലും പാലിക്കുക

4) ധാരാളം വെള്ളം കുടിക്കുക ..പോഷക സമൃദ്ധമായ ആഹാരം കഴിക്കുക ആവശ്യത്തിന് വിശ്രമിക്കുക

5) പനി പടരുന്ന അവസരത്തിൽ ഹസ്തദാനം നടത്തുന്നത് ഒഴിവാക്കുക

6) പൊതുസ്ഥലത്ത് തുപ്പുക, മൂക്കുപിഴിഞ്ഞിടുക എന്നിവ ചെയ്യാതിരിക്കുക

7 ) ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുക. വായും മൂക്കും ടവ്വൽ/ ടിഷ്യു പേപ്പർ ഉപയോഗിച്ച് മൂടുക

8 ) പനിയും ജലദോഷവും ഉള്ള കുട്ടികളെ മരുന്നു നൽകി സ്കൂളുകളിൽ വിടാതിരിക്കുക

9 ) പുറത്തു പോയി വന്നാൽ കൈയ്യും മുഖവും നന്നായി സോപ്പു പയോഗിച്ച് കഴുകുക

10) H1N1 സംശയമുള്ളവർ / നിരീക്ഷണത്തിൽ ഉള്ളവർ മരുന്നു കഴിച്ച് കല്യാണങ്ങൾ സിനിമാശാലകൾ സ്കൂളുകൾ ഓഫീസുകൾ ആരാധനാലയങ്ങൾ മുതലായ ജനസാന്ദ്രത ഏറിയ സ്ഥലങ്ങളിൽ പോകാതിരിക്കുക

ഗർഭിണികൾ ചെറിയ കുട്ടികൾ ശ്വാസകോശ രോഗങ്ങളടക്കം മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക

രോഗബാധയുടെ ആദ്യത്തെ അഞ്ചുനാളുകളിലാണ്‌ പ്രധാനമായും വൈറസ്‌ പകരുന്നത്‌. കുട്ടികളിലാണെങ്കില്‍ രോഗം പകരുന്നത്‌ പത്തുദിവസത്തിനുള്ളിലുമാകാം, ആദ്യം അഞ്ചു ദിവസത്തിനുള്ളിലുള്ള ശരീരസ്രവങ്ങളുടെ പരിശോധനയിലൂടെ രോഗമുണ്ടോയെന്നകാര്യം കണ്ടെത്താന്‍ കഴിയും. ചികിത്സ ആന്റിവൈറല്‍ മരുന്നുകളിലൂടെ രോഗത്തിന്‌ ശമനമുണ്ടാക്കാം. രോഗലക്ഷണങ്ങള്‍ കണ്ടു രണ്ടുദിവസത്തിനകം മരുന്നു തുടങ്ങാനായാല്‍ ഏറെ ഫലപ്രദമായിരിക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (9 minutes ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (53 minutes ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (2 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (2 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (2 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (4 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (4 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (7 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (7 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (8 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (8 hours ago)

Malayali Vartha Recommends