Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്


മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന തട്ടിപ്പ് കേസിൽ പ്രതിയാകും...പിണറായിയുടെ തല അദ്ദേഹത്തിന്റെ രണ്ടു ശുതുക്കളായിരുന്ന പി.വിജയന്റെയും എൻ. പ്രശാന്തിന്റെയും പോക്കറ്റിലാണ്...


മലവെള്ളപാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി..അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചില്‍ എത്തി..സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ... ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സാ പദ്ധതി

15 MARCH 2026 06:42 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളുടേയും പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വിഷന്‍ 2031 അവലോകന യോഗങ്ങളിലും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാനത്ത് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നല്‍കി വരുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാസ്പ് പദ്ധതി കാര്‍ഡുള്ളത്. ഇതിന് പുറമേ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ചികിത്സയും, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് 1 ലക്ഷം രൂപ വരെ അധിക ചികിത്സാ ആനുകൂല്യവും ഈ പദ്ധതി പ്രകാരം നല്‍കി വരുന്നുണ്ട്.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. 5 വര്‍ഷം കൊണ്ട് 8425 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയിട്ടുള്ളത്. ഒരു ചികിത്സാ പദ്ധതിയിലും അംഗമല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമാകും.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്.... പവന് 120 രൂപയുടെ കുറവ്  (30 minutes ago)

അന്വേഷണം ധനകാര്യ വകുപ്പിലേക്കും നീളുന്നു.  (1 hour ago)

ഇനി അടിയ്ക്കരുത്...യുദ്ധം നിര്‍ത്തൂ ഖത്തറില്‍ മോങ്ങിക്കരഞ്ഞ് ഇറാന്‍ ! ക്യാമ്പ് ഡേവിഡില്‍ നിന്ന് പാഞ്ഞ് വൈറ്റ് ഹൗസില്‍ ട്രംപ്; ഭയപ്പെട്ട് IRGC  (1 hour ago)

സങ്കടക്കാഴ്ചയായി... കാലിക്കറ്റ് എഫ്‌സി ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് ബൈക്ക് അപകടത്തിൽ മരിച്ചു....  (1 hour ago)

കഴിഞ്ഞ 10 വർഷത്തിനിടെ കൊല്ലം പോ‌ർട്ടിന് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല; ഈ സർക്കാർ സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളുടെയും 18 അനുബന്ധ തുറമുഖങ്ങളുടെയും വികസനത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നതായ  (1 hour ago)

പത്തിരട്ടി മലവെള്ളം കുതിച്ചെത്തി,  (1 hour ago)

സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

കണ്ണീർക്കാഴ്ചയായി...തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കവേ വീണ് യുവാവ് മരിച്ചു  (1 hour ago)

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും...ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്  (2 hours ago)

കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം  (2 hours ago)

മോട്ടോർ വാഹന വകുപ്പിലെ 60 സേവനങ്ങൾ ഇന്നു മുതൽ ആധാർ അധിഷ്ഠിതമാകും  (2 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ സെൻസർ ഇളവ്: പുന:പരിശോധന ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തയച്ച് ചലച്ചിത്ര അക്കാദമി  (2 hours ago)

സിംബാബ്‌വെക്കെതിരെ ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് ജയം.. .  (3 hours ago)

കർണാടകയിലെ വരൾച്ചയും പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ടും ചർച്ചയിൽ... തിങ്കളാഴ്ച മുതൽ കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ആരംഭിക്കും  (3 hours ago)

Malayali Vartha Recommends