ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര സംഘടനയായ എഫ്എടിഎഫിന്‍റെ നിര്‍ണായക യോഗം പാരീസില്‍ തുടങ്ങുമ്പോൾ പാക്കിസ്ഥാൻ കടുത്ത സമ്മർദത്തിൽ.

ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര സംഘടനയായ എഫ്എടിഎഫിന്‍റെ നിര്‍ണായക യോഗം പാരീസില്‍ തുടങ്ങുമ്പോൾ പാക്കിസ്ഥാൻ കടുത്ത സമ്മർദത്തിൽ... ഭീകരർക്കു സാമ്പത്തികസഹായം നൽകുന്നതു നിരീക്ഷിച്ച് നടപടിയെടുക്കുന്നതിനുള്ള യുഎൻ സംവിധാനമായ എഫ്എടിഎഫ് 1989ൽ പാരീസിലാണ് രൂപീകൃതമായത്.
ഒക്ടോബര്‍ 13 മുതല്‍ 18 വരെയാണ് യോഗം ചേരുന്നത് . ഈ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പാകിസ്താന്റെ കാര്യത്തിൽ നിർണായകമാകും .ഇപ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് ഭീകരവാദ പ്രവർത്തകരെ വളർത്തുന്ന പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമോയെന്നാണ്..
അതേസമയം, എഫ്എടിഎഫിന്റെ നിർദേശങ്ങൾ പൂർണമായും നടപ്പാക്കാൻ തയ്യാറാണെന്നും ഇതിനായി കൂടുതൽ സമയം അനുവദിക്കണം എന്നും ആവശ്യപ്പെട്ട് പാകിസ്ഥാൻ വിവിധ അംഗരാജ്യങ്ങളെ സമീപി ച്ചിരുന്നു .
സാമ്പത്തിക പ്രതിസന്ധിയിൽ പതറി നിൽക്കുന്ന പാകിസ്ഥാന് അന്താരാഷ്ട്ര വായ്പകൾ അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ ലഭിക്കാൻ ഫിനാൻഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ ക്ലീൻ ചിറ്റ് അത്യാവശ്യമാണ്. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പ്ലീനറി സമ്മേളനം പാരീസിൽ ആരംഭിച്ചപ്പോൾ അതുകൊണ്ട് തന്നെ കടുത്ത ആശങ്കയിലാണ് പാകിസ്ഥാൻ
ഭീകരസംഘടനകൾക്കു സാമ്പത്തിക സഹായം നൽകുന്നതു നിർത്തലാക്കാൻ പാക്കിസ്ഥാന് ഈ വർഷം മേയ് വരെ സമയം നൽകിയിരുന്നു. എന്നാൽ ഇതു നടപ്പാക്കാൻ ഇസ്ലാമാബാദ് പരാജയപ്പെട്ടതായി ഓസ്ട്രേലിയയിലെ കാൻബറയിൽ ചേർന്ന എഫ്എടിഎഫ് യോഗം വിലയിരുത്തിയിരുന്നു..
എഫ്എടിഎഫ് മുന്നോട്ടുവച്ച 40 മാനദണ്ഡങ്ങളിൽ 38 എണ്ണവും പാലിക്കാൻ പാക്കിസ്ഥാൻ തയാറാകാത്ത സാഹചര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ മുതൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . പാകിസ്ഥാന്‍ ഇനിയും ഭീകരരെ ഡസഹായിക്കുന്നത് നിർത്തിയില്ലെങ്കിൽ ഉത്തരകൊറിയയും ഇറാനും ഉള്‍പ്പെട്ട കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിരീക്ഷണ സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു
കരിമ്പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്നോ ഐഎംഎഫ് ഉൾപ്പെടെ അന്താരാഷ്ട്ര സംവിധാനങ്ങളിൽ നിന്നോ ധനസഹായം ലഭിക്കില്ല. സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനെ എഫ്എടിഎഫ് തീരുമാനം പ്രതിസന്ധിയിലാക്കിയിരുന്നതാണ്. ഒക്ടോബർ വരെയാണ് നില മെച്ചപ്പെടുത്താൻ പാകിസ്താന് സമയം അനുവദിച്ചിരുന്നത്
ഗ്രേ’ പട്ടികയിലുള്ളപ്പോൾ തന്നെ ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യൻ യൂണിയൻ, മൂഡീസ് പോലുള്ള റേറ്റിങ് ഏജൻസികൾ എന്നിവയുടെ നിരീക്ഷണത്തിലുള്ള പാക്കിസ്ഥാന് രാജ്യാന്തര വായ്പകളും മറ്റും ലഭിക്കുക ഇതോടെ കൂടുതൽ ദുഷ്കരമാകും.. യുഎന്‍ സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദ്, ആഗോള ഭീകര സംഘടന ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയ സംഘടനകളെ നിയന്ത്രിക്കുന്നതിനായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ച വരുത്തിയെന്ന് എഫ്എടിഎഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു
ഭീകരർക്കുള്ള സാമ്പത്തികസഹായം തടയുന്നതിന് നിർദേശിച്ച 40 കർമപദ്ധതികളിൽ ഒന്നു മാത്രമാണ് പാക്കിസ്ഥാൻ നടപ്പാക്കിയതെന്നും എഫ്എടിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.ഭീകരർക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പാക്കിസ്ഥാൻ 450 പേജുള്ള രേഖകൾ യോഗത്തിൽ സമർപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് എഫ്എടിഎഫ് പാക്കിസ്ഥാനു മേലുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു
പാക് മന്ത്രി ഹമദ് അസ്ഹറിന്റെ സാന്നിധ്യത്തിലാണ് വിലയിരുത്തൽ. നിർദേശങ്ങൾ നടപ്പാക്കിയില്ലെന്ന് ബോദ്ധ്യപ്പെട്ടാൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. കഴിഞ്ഞ ആഗസ്റ്റിൽ ബാങ്കോക്കിൽ നടന്ന ടാസ്‌ക് ഫോഴ്‌സിന്റെ ഏഷ്യ പസഫിക് ജോയിന്റ് ഗ്രൂപ്പിന്റെ യോഗം, ആക്ഷൻ പ്ലാനിലെ 27 നിർദേശങ്ങളിൽ ആറ് എണ്ണം മാത്രമാണ് പാകിസ്ഥാൻ നടപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ടാസ്‌ക് ഫോഴ്‌സിന്റെ 40 സാങ്കേതിക മാനദണ്ഡങ്ങളിൽ 30എണ്ണവും പാകിസ്ഥാൻ നടപ്പാക്കിയിട്ടില്ലെന്നും ഒന്നുമാത്രമാണ് പൂർണമായി നടപ്പാക്കിയതെന്നും ആണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ പാകിസ്ഥാനെ ഇനിയും ഗ്രേ ലിസ്റ്റിൽ തന്നെ നിലനിറുത്തണോ കരിമ്പട്ടികയിൽ പെടുത്തണോ എന്ന് പ്ലീനറി സമ്മേളനം തീരുമാനിക്കും
അതിനിടെ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ടാസ്‌ക് ഫോഴ്സിലെ എല്ലാ അംഗരാഷ്ട്രങ്ങളെയും സമീപിച്ചിട്ടുണ്ട്. പാകിസ്ഥാൻ. ആക്ഷൻ പ്ലാൻ നടപ്പാക്കുന്നതിൽ പുരോഗതിയുണ്ടെന്നും കരിമ്പട്ടികയിൽ ഉൾപെടുത്തിയാൽ രാജ്യം സാമ്പത്തിക തകർച്ചയിലാവുമെന്നും വ്യാപാര ഇടപാടുകൾ സ്തംഭിക്കുമെന്നും ഐഎംഎഫിന്റെ വായ്പകൾ തിരിച്ചടക്കാൻ കഴിയില്ലെന്നുമാണ് പാകിസ്ഥാൻ അറിയിച്ചത്
അതേസമയം ദേശീയ നയം എന്ന പോലെയാണ് പാക്കിസ്ഥാൻ ഭീകരപ്രവർത്തനത്തെ ഉപയോഗിക്കുന്നത് എന്നും പാക്കിസ്ഥാൻ ഭീകരത സ്പോൺസർ ചെയ്യുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇതെന്നും അജിത് ഡോവൽ പറഞ്ഞു . എന്നാൽ ലോകവേദികളിൽ തെളിവുകൾ പ്രധാനമാണ്. ഭീകരപ്രവർത്തനത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ട്. അവയെല്ലാം ലോകം അറിയട്ടെ’ എന്നും അജിത് ഡോവൽ പ്രസ്താവനയിൽ പറഞ്ഞു
https://www.facebook.com/Malayalivartha

























