മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...മരണത്തിൽ ദുരൂഹത; ഞെട്ടലോടെ പ്രവവസികൾ

കുവൈറ്റിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ക്ലാപ്പന പ്രയാർ തെക്ക് കാട്ടേത്ത് മോഹൻ റോയി(48)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് . നവംബർ 25 മുതൽ മോഹനെ കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഇന്നലെ പുലർച്ചെ മിനാ അബ്ദുല്ലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹം.
സമീപത്തു നിന്നു ലഭിച്ച പഴ്സ് ഉൾപ്പെടെയുള്ള വസ്തുക്കളിൽനിന്നാണ് ആളെ തിരിച്ചറിഞ്ഞത്. 3 വർഷമായി ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഡിഎൻഎ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയാകും മൃതദേഹം വിട്ടുനൽകുക. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ കേന്ദ്ര സഹമന്ത്രി വി.മുരളീധരനു നാട്ടിൽ പരാതി നൽകി. പ്രീതയാണ് മോഹൻ റോയിയുടെ ഭാര്യ. മകൾ: സെഞ്ചൽ.
കൂടാതെ പന്തളം സ്വദേശി കുവൈത്തിൽ നിര്യാതനായി .എന്ന മറ്റൊരു വാർത്തയും പുറത്ത് വന്നിരുന്നു കല കുവൈത്ത് മഹബൂല ഇ യൂനിറ്റംഗവും പത്തനംതിട്ട പന്തളം, കുംമ്പാല സ്വദേശിയുമായ സോപാനത്തിൽ സന്തോഷ് കുമാർ സോമരാജൻ (40) കുവൈത്തിൽ നിര്യാതനായി. അൽ അഹ്ലിയ സ്വിച്ച് ഗിയർ കമ്പനിയിൽ വെൽഡറായി ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
നേരത്തെ ദുബായ് ബായ് വേൾഡ് ട്രേഡ് സെന്ററിന് സമീപത്തെ തുരങ്കപാതയിലുണ്ടായ കാറപകടത്തിൽ മലയാളി ഡോക്ടർ മരിച്ച വിവരം ഏറെ ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. തിരുവനന്തപുരം സ്വദേശിയും ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിലെ ഡോക്ടറുമായ ജോൺ മാർഷൽ സ്‌കിന്നറാ (60) ണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചു. അഗ്‌നിശമന സേനാ വിഭാഗം കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചത് സ്‌കിന്നറാണെന്ന് ബുധനാഴ്ച മാത്രമാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മനസ്സിലായത്. ജോലിക്കു പോകുമ്പോഴാണ് അപകടം.
https://www.facebook.com/Malayalivartha