ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും സമാധാനക്കരാര്‍ ഒപ്പിട്ടു, മധ്യസ്ഥത വലിയ ബഹുമതിയെന്ന് ട്രംപ്

വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ ഇസ്രയേലുമായി യുഎഇയും ബഹ്‌റൈനും സമാധാനക്കരാര്‍ ഒപ്പിട്ടു. മധ്യസ്ഥത വലിയ ബഹുമതിയെന്നു വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആതിഥേയനായി. അറബ് -ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സഹായിക്കുന്നതും സാമ്പത്തികപുരോഗതി ഉണ്ടാക്കുന്നതുമാണു പുതിയ സമാധാനക്കരാറുകളെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു.
മധ്യപൂര്‍വദേശത്തു സമാധാനത്തിന്റെ പുതിയ പുലരിയെന്ന പ്രഖ്യാപനത്തോടെ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ലത്തീഫ് അല്‍ സയാനിയുമാണ് പ്രതിനിധികളായി കരാറുകളില്‍ ഒപ്പിട്ടത്. കരാര്‍ ഒപ്പിടുന്നതിനു മുന്‍പു നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ്, ഇസ്രയേലുമായി സമാധാനക്കരാറിനായി കുറഞ്ഞത് 6 രാജ്യങ്ങളെങ്കിലും തയാറായി നില്‍ക്കുകയാണെന്നും പറഞ്ഞു.
ട്രംപും നെതന്യാഹുവും ബഹ്‌റൈന്‍, യുഎഇ നേതാക്കളും പ്രസംഗിച്ചത് വൈറ്റ്ഹൗസിന്റെ തെക്കുവശത്തെ പുല്‍മൈതാനത്തിന് അഭിമുഖമായുള്ള ബാല്‍ക്കണിയില്‍നിന്നായിരുന്നു. തുടര്‍ന്ന്, താഴെയൊരുക്കിയ മേശയ്ക്കരികിലിരുന്ന് നാലു നേതാക്കളും കരാറുകളില്‍ ഒപ്പു വച്ചു. ഇംഗ്ലിഷ്, ഹീബ്രു, അറബിക് ഭാഷകളിലാണ് കരാറുകള്‍ തയാറാക്കിയിരുന്നത്.
https://www.facebook.com/Malayalivartha