64കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി പിടിയില്‍

64 കാരിയെ ലൈംഗികമായ് പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍. കൊല്ലം മയ്യനാട് വലിയവിളനഗര്‍ രാജേഷ് ഭവനില്‍ 55കാരനായ ആര്‍ രാജുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭംവം. 64കാരി വീട്ടില്‍ തനിച്ചായിരുന്നു. ഇത് മനസിലാക്കിയ പ്രതി വീട്ടിലെത്തുകയും ഇവരെ കടന്നുപിടിക്കുകയുമായിരുന്നു.
ഭയന്ന ഇവര്‍ നിലവിളിച്ചു. നിലവിളി കേട്ട് മരുമോള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ 64കാരിയെ ഉടന്‍ തന്നെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 64 കാരിയുടെ പരാതിയില്‍ കേസ് എടുത്തു പോലീസ് ഉടന്‍ തന്നെ പ്രതിയുടെ വീട്ടില്‍ എത്തി രാജുവിനെ കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha























