Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

പുടിന്റെ ചിറകരിയാൻ അമേരിക്കയുടെ 'ടൈഗർ ടീം' ...ബൈഡന്റെ മരണക്കെണിയിൽ റഷ്യ തലകുത്തി വീഴും

24 MARCH 2022 09:01 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

വലുപ്പം വച്ചു നോക്കിയാൽ റഷ്യയ്ക്ക് ഒരു ഒത്ത ഇര പോലുമല്ലാത്ത യുക്രെയ്‌നെതിരെ  യുദ്ധത്തിനിറങ്ങിയപ്പോള്‍ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഈ വിധത്തിലൊരു ചെറുത്തുനില്‍പ് പ്രതീക്ഷിച്ചു കാണില്ല. ആയുധബലവും സൈനിക ശക്തിയും കാട്ടി യുക്രെയ്‌നെ വിറപ്പിച്ച് വരുതിയിലാക്കാം എന്നായിരിക്കണം റഷ്യന്‍ പ്രസിഡന്റ് കരുതിയത്. ഒരു മാസത്തോളമായിട്ടും, യുദ്ധം കൊണ്ട് എന്താണ് നേടിയതെന്ന ചോദ്യം ശേഷിക്കുകയാണ്. ലോകത്തിനു മുഴുവന്‍ നഷ്ടം മാത്രം ബാക്കിയാക്കുന്ന യുദ്ധം റഷ്യയുടെ കൈവിട്ടുപോയി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.



അങ്ങനെ വന്നാൽ അതികം വൈകാതെ റഷ്യ യുക്രെയ്‌നില്‍ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവര്‍ത്തിക്കുന്നു. ആണവായുധം പ്രയോഗിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നാണ്  ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചത്. പക്ഷേ ബൈഡന്‍ അതു വിശ്വസിക്കുന്നില്ല. അത്യാധുനിക ഹൈപ്പര്‍ സോണിക് മിസൈല്‍ അടക്കം ഇതിനകം റഷ്യ പ്രയോഗിച്ചു കഴിഞ്ഞു. യുദ്ധം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് കടക്കുന്നുവെന്നാണ് യുഎസ് വിലയിരുത്തല്‍.



അതുകൊണ്ട് തന്നെ  യുക്രൈനില്‍ റഷ്യ രാസായുധങ്ങളും ആണവായുധങ്ങളും പ്രയോഗിച്ചാല്‍ തിരിച്ചടിക്കാന്‍ അടിയന്തിര പദ്ധതികളുമായി യു.എസ് തയ്യാറെടുത്ത് കഴിഞ്ഞു. റഷ്യ രാസ, ജൈവ, ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ യുഎസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.



ദേശീയ സുരക്ഷാ വിദഗ്ധരുടെ ഒരു തന്ത്രപരമായ ടീമിനെ വൈറ്റ് ഹൗസ് തയ്യാറാക്കിയിരിക്കുന്നത്. 'ടൈഗർ ടീം' എന്നറിയപ്പെടുന്ന ഇവർ , റഷ്യക്കാർ ഏതെങ്കിലും നാറ്റോ രാജ്യങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിച്ചാൽ, ഉക്രെയ്നിലേക്ക് റഷ്യയിൽ നിന്നും അവർക്കെത്തിക്കുന്ന സഹായം തടയുകയും അത് നിരീക്ഷിക്കുകയും ചെയ്യുന്നു.മാത്രവുമല്ല യുക്രൈന്റെ അയാൾ രാജ്യങ്ങളായ ജോർജിയയിലും മോൾഡോവയിലും റഷ്യ നടത്തുന്ന നീക്കങ്ങളും ഇവർ നിരീക്ഷിക്കും.



ഫെബ്രുവരി 28 ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  ജേക്ക് സള്ളിവൻ ഒരു മെമ്മോയിൽ ഒപ്പുവച്ചതിന് ശേഷമാണ് സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചത് എന്ന്  വൈറ്റ് ഹൗസ് അധികൃതർ അറിയിക്കുന്നു.ഫെബ്രുവരി 24 ന് യുക്രെയ്‌നെതിരെ ആക്രമണം നടത്താൻ പുടിൻ ഉത്തരവിട്ടതിന് ശേഷം മോസ്‌കോയ്‌ക്കെതിരെ ഏറ്റവും കർശനമായ ഉപരോധം ഏർപ്പെടുത്തുന്നതിലും ടീം ടൈഗർ ഒരു പ്രധാന പങ്ക് വഹിച്ചു. റഷ്യയുടെ വർദ്ധിച്ചുവരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉക്രെയ്‌നിന് അനുയോജ്യമായ സൈനിക സപ്ലൈകളും ഇവർ എത്തിച്ചു നൽകുന്നു.



റഷ്യക്കെതിരായ പോരാട്ടത്തില്‍ യുക്രൈന് സഹായ വാഗ്ദാനവുമായി ബ്രിട്ടനും മുന്നോട്ട് വന്നിരിക്കുകയാണ്. റഷ്യന്‍ സേനയ്ക്കെതിരെ പോരാടുന്നതിന് 6,000 മിസൈലുകളും 2.5 കോടി പൗണ്ട് സാമ്പത്തിക സഹായമായും യുക്രൈന് നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

 

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടന്‍ നടത്തിയിരിക്കുന്നത്.യുക്രൈന് മെച്ചപ്പെട്ട പ്രതിരോധ പിന്തുണ നല്‍കിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഇരട്ടിയാക്കിയും അവര്‍ക്കെതിരായ പ്രതിരോധം ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.



യുക്രൈനിലെ പട്ടണങ്ങളും നഗരങ്ങളും റഷ്യ തച്ചുതകര്‍ക്കുന്നത് നോക്കിനില്‍ക്കാനാകില്ലെന്നും അതിന് ഒപ്പം നില്‍ക്കില്ലെന്നും സഹായവാഗ്ദാനം അറിയിച്ചുകൊണ്ട്‌ ബോറിസ് ജോണ്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. യുക്രൈന് സൈനികവും സാമ്പത്തികവുമായ പിന്തുണ വര്‍ധിപ്പിക്കുന്നതിന് ബ്രിട്ടണ്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ ഫെബ്രുവരി 24ന് അര്‍ദ്ധരാത്രിയായിരുന്നു യുക്രെയ്‌നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇവിടന്നങ്ങോട്ട് അതിര്‍ത്തികള്‍ പിടിച്ചടക്കി ഇരച്ചുകയറിയ റഷ്യന്‍ പട്ടാളക്കാര്‍ ഒട്ടുമിക്ക പ്രധാന യുക്രെയ്ന്‍ നഗരങ്ങളും പിടിച്ചടക്കി. മിസൈല്‍ ആക്രമണങ്ങളും ബോംബേറുമെല്ലാം രാജ്യത്തെ പതിവ് കാഴ്ചയായി.. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തിനും ശക്തനായ ഭരണാധികാരിക്കും മുമ്പില്‍ തോറ്റുകൊടുക്കാത്ത പോരാട്ടവീര്യവുമായി നിവര്‍ന്ന് നില്‍ക്കുകയാണ് യുക്രെയ്ന്‍..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (3 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (30 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends