Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; ആം ആദ്മിക്ക് നാണക്കേടായ സംഭവം ബിജെപി മുതലെടുക്കുന്നു


ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാളെ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത വേണം


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...

ഹൈപ്പര്‍ സോണിക്കില്‍ കരുത്ത് തെളിയിച്ച് ഇന്ത്യ; ഇനി ഇന്ത്യ ചൈന റഷ്യ മത്സരമെന്ന് യുഎസ് സെനറ്റര്‍; അമേരിക്ക കളത്തിന് പുറത്തെന്ന് സെനറ്റര്‍ ജാക്ക് റീഡ്

24 MARCH 2022 09:34 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക

ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...

നൂതന സാങ്കേതിക വിദ്യകളില്‍ ആധിപത്യം വഹിക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണെന്ന് അമേരിക്കന്‍ സെനറ്റര്‍. ഇന്ത്യ കൂടാതെ റഷ്യയും ചൈനയും ഹൈപ്പര്‍ സോണിക് സംവിധാനത്തില്‍ ആധുനികവത്ക്കരിക്കപ്പെടുന്നുണ്ട് ഈ മൂന്ന് രാജ്യങ്ങള്‍ക്കും പുറകിലാണ് യുഎസ് എന്നും സെനറ്റര്‍ ജാക്ക് റീഡ് വ്യക്തമാക്കി.

അമേരിക്ക സാങ്കേതികതയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ്. സാങ്കേതിക വിദ്യകളില്‍ അമേരിക്ക തന്നെയാണ് ആധിപത്യം പുലര്‍ത്തിയിരുന്നതും. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. ഹൈപ്പര്‍ സോണിക് ആയുധങ്ങളില്‍ ഇന്ത്യയും റഷ്യയും ചൈനയും ആധുനികത കൈവരിക്കുന്നുണ്ട്.

ഇനി രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലല്ല മത്സരമെന്നും ലോകചരിത്രത്തില്‍ ആദ്യമായി ഒരു ത്രിരാഷ്ട്ര ആണവ മത്സരമാണ് നടക്കാന്‍ പോകുന്നത് എന്നും സെനറ്റര്‍ വ്യക്തമാക്കി. ലോകരാഷ്ട്രങ്ങളുടെ നേതാവ് എന്നറിയപ്പെടുന്ന അമേരിക്ക ഇപ്പോള്‍ പിന്തള്ളപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


2020ല്‍ തന്നെ ഇന്ത്യ ലോകത്തെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബ്ബില്‍ സ്ഥാനം നേടിയിരുന്നു. അന്ന് അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു.

2019 ലെ ഒരു ശ്രമം പരാജയപ്പെട്ടതിനുശേഷം, തദ്ദേശീയമായി വികസിപ്പിച്ച പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് ഹൈസ്പീഡ് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിളിന്റെ (എച്ച്എസ്ടിഡിവി) കന്നി പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിക്കൊണ്ടാണ് ഇന്ത്യ എലൈറ്റ് രാജ്യങ്ങളുടെ ക്ലബില്‍ അംഗമായത്.ഹൈപ്പര്‍ സോണിക്കിനേക്കാള്‍ വേഗമുള്ള മിസൈല്‍ ഇന്നുവരെ ഒരു രാജ്യവും കണ്ടുപിടിച്ചിട്ടില്ല. കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകളെപ്പോലും വളരെ എളുപ്പം തകര്‍ക്കാന്‍ ഈ മിസൈലുകള്‍ക്ക് കഴിയും.

സെക്കന്റില്‍ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാന്‍ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് സാധിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡി.ആര്‍.ഡി.ഒയ്ക്ക് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ നേടിയെടുത്തത്.

നിലവില്‍ ഹൈപ്പര്‍ സോണിക് മിസൈലുകളെ തടയാന്‍ കഴിയുന്ന മിസൈല്‍ സാങ്കേതിക വിദ്യ ഒരു രാഷ്ട്രങ്ങള്‍ക്കുമില്ല. ഒരു മിസൈലിനെ തടയണമെങ്കില്‍ ആ മിസൈലിനേക്കാള്‍ വേഗമാര്‍ജ്ജിക്കാന്‍ കഴിയുന്ന മറ്റൊരു മിസൈലിനു മാത്രമേ സാദ്ധ്യമാകൂ.

നാസ എക്‌സ് 43, ബോയിങ് എക്‌സ് 51 വേവ്‌റൈഡര്‍ തുടങ്ങിയ പ്രശസ്തമായ പരീക്ഷണ വിമാനങ്ങള്‍ ഈ വേഗം യാഥാര്‍ഥ്യമാക്കിയവയാണ്.ഇന്ത്യയുടെ തന്നെ അവതാര്‍ തുടങ്ങിയ ചെറുവിമാന സങ്കല്‍പവും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ്.ഭാവിയില്‍ ബഹിരാകാശ, പ്രതിരോധ, വ്യോമയാന രംഗങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാവുന്ന ഒന്നായിട്ടാണ് ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ കരുതപ്പെടുന്നത്.

നിലവില്‍ യുഎസ് മിസൈല്‍ ആയുധപ്പുരയില്‍ ഉള്ളതിനേക്കാള്‍ 17 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ മിസൈലിന് കഴിവുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാലും ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണത്തില്‍ റഷ്യയാണ് മുന്‍പില്‍. കിന്‍ഷാല്‍ ഹൈപ്പര്‍സോണിക് മിസൈലണ് റഷ്യ പുറത്തിറക്കിയത്.

റഷ്യന്‍ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹൈപ്പര്‍സോണിക് ബൂസ്റ്റ്‌ഗ്ലൈഡ് വാഹനം കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന തന്ത്രപരമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സംവിധാനമാണ് ഏറ്റവും പുതിയ മിസൈലായ അവാംഗാര്‍ഡ്, അന്തരീക്ഷത്തിലെ ഇടതൂര്‍ന്ന പാളികളില്‍ ശബ്ദത്തിന്റെ 20 ഇരട്ടി വേഗതയില്‍ പറക്കാന്‍ ഇതിനു കഴിയും.

റഷ്യയുടെ സിര്‍ക്കോണ്‍ എന്ന ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണങ്ങളുടെ അന്തിമ ഘട്ടത്തിലാണ്. 2020 അവസാനമോ അടുത്തവര്‍ഷം ആദ്യമോ ഈ മിസൈല്‍ റഷ്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി  (9 minutes ago)

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി  (21 minutes ago)

സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ്  (39 minutes ago)

വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും വര്‍ദ്ധിക്കും.... മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി  (46 minutes ago)

ഒളിവിലിരുന്ന് വീണ്ടും അപമാനിക്കുന്നു... പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും; പോലീസ് നാലുപാടും അന്വേഷിക്കവേ പ്രമുഖ പത്രത്തിന് ഒളിവിലിരുന്ന് ഇന്റര്  (56 minutes ago)

ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാ  (1 hour ago)

പാണ്‌ഡെയ്ക്ക് നിര്‍ണായകം... ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു; 13 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബൈദ് പ്ലേ ഓഫിലേക്ക് കടന്നു; ടീ  (1 hour ago)

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 മരണം... നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും....തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്ക  (1 hour ago)

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും....  (2 hours ago)

കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീര്‍ണിച്ചനിലയില്‍...  (2 hours ago)

ഹൃദയത്തിനും വൃക്കയ്ക്കും സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെ ജീവിച്ചത് 34 വര്‍ഷം... തീവ്രവാദി ആക്രമണത്തില്‍ ശരീരത്തില്‍ പാഞ്ഞുകയറിയ 3 വെടിയുണ്ടകളുമായി ജീവിച്ച റിട്ട.സുബേദാര്‍ മേജര്‍ കോശി ജോണ്  (3 hours ago)

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (3 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends