Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

റഷ്യയ്ക്ക് മരണമണിയടിച്ച് ടീം അനോണിമസ്; പുടിന് ഇനിയുള്ള 48 മണിക്കൂര്‍ നിര്‍ണായകം; ഇടിത്തീയായി ആ വാര്‍ത്ത

24 MARCH 2022 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

യുക്രൈന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ സെന്‍ട്രല്‍ ബാങ്കായ ബാങ്ക് ഓഫ് റഷ്യ ഹാക്ക് ചെയ്തതായി അന്താരാഷ്ട്ര ഹാക്കിങ് കൂട്ടായ്മയായ അനോണിമസ്. റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഹാക്ക് ചെയ്‌തെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ 35,000 ത്തിലധികം രേഖകള്‍ പുറത്തുവിടുമെന്നും അനോണിമസ് ട്വിറ്റര്‍ പേജില്‍ കുറിച്ചു. നേരത്തെ, റഷ്യയില്‍ പ്രവര്‍ത്തനം തുടരുന്ന പാശ്ചാത്യ കമ്പനികള്‍ക്ക് അന്താരാഷ്ട്ര ഹാക്കിംഗ് കൂട്ടായ്മ മുന്നറിയിപ്പ് നല്‍കിയിരുന്നു, റഷ്യയുടെ യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ തയ്യാറാകാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ അന്താരാഷ്ട്ര ഹാക്കിങ് ഗ്രൂപ്പുകള്‍ റഷ്യന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളും സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളുടെ സൈറ്റുകളും നിരന്തരം ഹാക്ക് ചെയ്തിരുന്നു. ഹാക്കിങ് പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം യുക്രെയിനില്‍ രാസായുധങ്ങള്‍ ഉപയോഗിക്കരുതെന്ന് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി നാറ്റോ. ഇന്നു നടക്കാനിരിക്കുന്ന അടിയന്തര യോഗത്തിന് മുന്നോടിയായിട്ടാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതു കൂടാതെ കീവിന് സൈബര്‍ സുരക്ഷ ഉള്‍പ്പടെയുള്ള അധിക സഹായങ്ങളും നാറ്റോ വാഗ്ദാനം ചെയ്തു. യുക്രെയനിലെ സംഘര്‍ഷം 29 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ ഒമ്പത് രക്ഷാ ഇടനാഴികള്‍ സ്ഥാപിക്കാന്‍ റഷ്യ യുക്രെയിനുമായി ധാരണയിലെത്തി.

അതേസമയം യുക്രെയിനെതിരെ റഷ്യ രാസ, ജൈവ, ആണവായുധങ്ങള്‍ ഉപയോഗിച്ചാല്‍ അതിനെ നേരിടാനായി അമേരിക്ക ഒരു സൈനിക (കണ്ടിന്‍ജെന്‍സി) പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ യുക്രെയിനിലേക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിക്കുന്ന നാറ്റോയുടെ വാഹനവ്യൂഹങ്ങളെ റഷ്യ ആക്രമിക്കുകയാണെങ്കില്‍ അതിനെതിരെ ശക്തമായ തിരിച്ചടി നല്‍കുന്നതിനെ പറ്റി ടൈഗര്‍ ടീം എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ആലോചിക്കുന്നുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന നാറ്റോയിലെ അംഗരാജ്യങ്ങളുടെ നേതാക്കളുടെ യോഗത്തില്‍ ഇവയെ പറ്റിയാകും മുഖ്യ ചര്‍ച്ച.

നിലവില്‍ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യം യുക്രെയിനില്‍ ഇല്ലെന്നും റഷ്യയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ചെര്‍ണൊബില്‍ ആണവ നിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറി റഷ്യന്‍ സൈന്യം തകര്‍ത്തിരുന്നു. സജീവമായ റേഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമുള്ള ലാബ് തകര്‍ന്നത് വന്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്. റേഡിയേഷന്‍ പുറത്ത് വിടാന്‍ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്പിളുകള്‍ റഷ്യ തട്ടിയെടുത്തെന്നും ഏജന്‍സി വ്യക്തമാക്കി. റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിര്‍മ്മിച്ച പുതിയ ലാബാണിത്. അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷന്‍ അളക്കുന്ന സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചതായി യുക്രെയിന്റെ ന്യൂക്ലിയര്‍ റെഗുലേറ്ററി ഏജന്‍സി അറിയിച്ചിരുന്നു. യുറോപ്യന്‍ കമ്മിഷന്റെ പിന്തുണയോടെ 2015ല്‍ ആറ് ദശലക്ഷം യൂറോ ചെലവഴിച്ചാണ് ലബോറട്ടറി വീണ്ടും പ്രവര്‍ത്തനസജ്ജമാക്കിയത്. 1986ല്‍ ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിന് ശേഷമാണ് ലാബ് പുനര്‍നിര്‍മ്മിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (3 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (3 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (3 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (3 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (4 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (4 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (4 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (4 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (5 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (11 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (11 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (11 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (11 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (17 hours ago)

Malayali Vartha Recommends