യുദ്ധമുഖത്ത് അമേരിക്കയുടെ ടൈഗര്‍ ടീം ഇറങ്ങുന്നു; യുക്രൈന് ലോട്ടറി; പുടിന് ഇനി അനങ്ങില്ല; റഷ്യ ഇനി തവിടുപൊടി..
യുക്രൈന് യുദ്ധമുഖത്ത് റഷ്യ രാസായുധങ്ങളും ആണവായുധങ്ങളും പ്രയോഗിച്ചാല്‍ തിരിച്ചടിക്കാന്‍ അടിയന്തിര പദ്ധതികളുമായി യു.എസ്. റഷ്യ രാസ, ജൈവ, ആണവായുധങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ യുഎസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
റഷ്യ നാറ്റോ പ്രദേശങ്ങളില്‍ ആക്രമണം നടത്തിയാല്‍ 'ടൈഗര്‍ ടീം' എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘം യുക്രൈനിലേക്ക് ആയുധങ്ങളും സഹായവും എത്തിക്കുക അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിഗണിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ ഫെബ്രുവരി 24ന് അര്‍ദ്ധരാത്രിയായിരുന്നു യുക്രെയ്നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇവിടന്നങ്ങോട്ട് അതിര്‍ത്തികള്‍ പിടിച്ചടക്കി ഇരച്ചുകയറിയ റഷ്യന്‍ പട്ടാളക്കാര്‍ ഒട്ടുമിക്ക പ്രധാന യുക്രെയ്ന് നഗരങ്ങളും പിടിച്ചടക്കി. മിസൈല്‍ ആക്രമണങ്ങളും ബോംബേറുമെല്ലാം രാജ്യത്തെ പതിവ് കാഴ്ചയായി.. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തിനും ശക്തനായ ഭരണാധികാരിക്കും മുമ്പില്‍ തോറ്റുകൊടുക്കാത്ത പോരാട്ടവീര്യവുമായി നിവര്‍ന്ന് നില്‍ക്കുകയാണ് യുക്രെയ്ന്..
ആക്രമണം ആരംഭിച്ചതുമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിന് യുക്രെയ്ന് പൗരന്മാര്ക്ക് പലായനം ചെയ്യേണ്ടി വന്നു. അയല്‍രാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റുമേനിയ എന്നീ രാജ്യങ്ങളായിരുന്നു പ്രധാനമായും അഭയാര്‍ത്ഥികളെ നേരിട്ടത്. ഇതിനിടെ ആയിരക്കണക്കിന് യുക്രെയ്നികള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ളവരാണ് റഷ്യന്‍ ആക്രമണത്തിന് ഇരയായത്.
20,000ത്തിലധികം വരുന്ന ഇന്ത്യക്കാരെ യുദ്ധമുഖത്ത് നിന്നും സുരക്ഷിതരായി തിരിച്ചെത്തിക്കുകയെന്ന വലിയ ദൗത്യവും കേന്ദ്രസര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. ഓപ്പറേഷന് ഗംഗ എന്ന രക്ഷാദൗത്യത്തിലൂടെ എല്ലാ ഇന്ത്യക്കാരെയും മാതൃരാജ്യത്തെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് ആശ്വാസമേകുന്ന കാര്യം..
അതേസമയം യുക്രെയ്നില്‍ ചെറുത്തുനില്‍പ്പ് തുടരുന്ന പ്രസിഡന്റ് സെലന്‍സ്കി ലോകരാജ്യങ്ങളുടെ പിന്തുണയാവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. യുക്രെയ്ന് പ്രതീകങ്ങളുമായി നിങ്ങള്‍ തെരുവിലിറങ്ങണമെന്നും രാജ്യത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തണമെന്നും യുദ്ധത്തിന്റെ ഒരു മാസം പിന്നിടുന്ന വേളയില്‍ സെലന്‍സ്കി പ്രതികരിച്ചു. അതിനിടെ യുദ്ധം ചര്‍ച്ച ചെയ്യാന്‍ നാറ്റോ നേതാക്കള്‍ ഇന്ന് യോഗം ചേരുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha