ഇന്ത്യ - ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ ആദ്യം തീർക്ക് ,എന്നിട്ടാകാം സന്ദർശനം ചൈനയെ പറപ്പിച്ച് ഇന്ത്യ...

ഇന്ത്യൻ സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ വെച്ച് അജിത് ഡോവലിനെ വാങ് യീ ചൈനയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് ഡോവൽ നൽകിയ മറുപടിയാണ് ഇപ്പോൾ വാർത്തയാകുന്നത്..
ഇന്ത്യ - ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കൂ, എന്നിട്ട് ചൈന സന്ദർശിക്കാം എന്നായിരുന്നു അജിത് ഡോവലിന്റെ മറുപടി.ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം എത്രയും വേഗം തീര്‍ക്കണമെന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും സംഘവും ഇന്ത്യയിലെത്തിയപ്പോള്‍, ഡോവലിനെ ചൈനയിലേക്കു ക്ഷണിച്ചതിനു മറുപടിയായാണു ഡോവലിന്റെ പ്രതികരണം.
'ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനും കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്താനും അതിര്‍ത്തിയില്‍നിന്നു പൂര്‍ണമായ സൈനിക പിന്‍മാറ്റം വേണം. ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ ഇതു വളരെ പ്രധാനമാണ്. ഉഭയകക്ഷി ബന്ധം സ്വാഭാവികമായി മുന്നോട്ടുപോകാന്‍ 'തടസ്സങ്ങള്‍' ഉണ്ടെങ്കില്‍ അതൊഴിവാക്കണം. നടപടികള്‍ രണ്ടു രാജ്യങ്ങളുടെ തുല്യതയും സുരക്ഷയും ലംഘിക്കുന്നതാകരുത്'– ഡോവല്‍ വ്യക്തമാക്കി.
ചൈന സന്ദര്‍ശിക്കാനുള്ള ക്ഷണത്തോടു ക്രിയാത്മകമായി പ്രതികരിച്ച ഡോവല്‍, എത്രയും പെട്ടെന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അതിനുശേഷം വരാമെന്നും അറിയിച്ചു. രണ്ടുവര്‍ഷം മുന്‍പു ലഡാക്കില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടിയ ശേഷം ആദ്യമായാണു ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. നിലവിലെ സാഹചര്യം തുടരുന്നതു രണ്ടു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള കാര്യമല്ലെന്നു വാങ് യിയോടു ഡോവല്‍ പറഞ്ഞു.
ശാന്തിയും സമാധാനവും പുനസ്ഥാപിച്ചു രണ്ടു രാജ്യങ്ങളും ബന്ധത്തില്‍ പരസ്പര വിശ്വാസം വളര്‍ത്തണം. ഇതിനായി സൈനിക–നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ഡോവല്‍ അഭിപ്രായപ്പെട്ടു. സമാധാനം പുനസ്ഥാപിക്കാന്‍ പൂര്‍ണമായ സൈനിക പിന്‍മാറ്റം വേണമെന്നു വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.
അതിര്‍ത്തി പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും പരസ്പര ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യാ ചൈന നയതന്ത്ര സൈനിക തല ചര്‍ച്ചകള്‍ തുടരേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ് ജയശങ്കര്‍.
അതിര്‍ത്തി വിഷയം പരിഹരിക്കപ്പെടണം. പിന്‍മാറ്റത്തില്‍ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍, യുക്രെയ്ന്‍ വിഷയങ്ങളും ചര്‍ച്ചയായതായും എസ് ജയശങ്കര്‍ പറഞ്ഞു.
ഇന്നലെ അഫ്ഗാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. അതിര്‍ത്തികളിലെ കൈയേറ്റത്തിനും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ ഇന്ത്യ ചൈന നയതന്ത്രബന്ധം മോശം ആയ ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ സന്ദര്‍ശനം നിര്‍ണായകമാണ്.
മോദി സര്‍ക്കാരിന്റെ തുടക്കകാലത്ത് വളരെ ഊഷ്മളമായിരുന്ന ഇന്ത്യ ചൈന ബന്ധം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് വഷളായിരുന്നു. ഗല്‍വാനിലെ ഏറ്റുമുട്ടലില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായി. സൈനിക തലത്തില്‍ ആവര്‍ത്തിച്ചുള്ള ചര്‍ച്ചകള്‍ സംഘര്‍ഷത്തിന്റെ തീവ്രത കുറച്ചെങ്കിലും 2020ന് മുന്‍പുള്ള നയതന്ത്രബന്ധത്തിലേക്ക് ഇരുരാജ്യങ്ങളും ഇനിയും എത്തിയിട്ടില്ല.
എന്നാല്‍ ഇതേ കാലയളവില്‍ മോസ്‌കോയിലും ദുഷാന്‍ബെയിലും വച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ വാങ് യീയെ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറില്‍, ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഒരു ഉച്ചക്കോടിയുടെ ഭാഗമായി ഇരുനേതാക്കളും മോസ്‌കോയില്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി, ഈ സമയത്ത് കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























