Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

ആണവ–രാസായുധ ഭീഷണി..ഒടുവിൽ നാറ്റോയുടെ ആ തീരുമാനം..സർവ്വസന്നാഹവും സുസജ്ജം! യുക്രൈനിന് കവചം തീർത്ത് 40000 സൈനികർ

25 MARCH 2022 08:54 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോൾ നാറ്റോ സഖ്യം യുക്രെയ്‌ന് കൂടുതൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന നാറ്റോ ഉച്ചക്കോടിക്കിടെയാണ് സെലൻസ്‌കി കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെട്ടത്.

 

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ ആണവായുധം പ്രയോഗിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സെലൻസ്‌കി അറിയിച്ചു. പുടിൻ അത്തരത്തിലൊരു നീക്കത്തിന് മുതിർന്നാല് ഉടനടി പ്രതികരിക്കുമെന്നാണ് ജോ ബൈഡൻ പറയുന്നത്. ഇതുവരെ 2 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ബൈഡൻ യുക്രെയ്‌നിലേയ്‌ക്ക് അയച്ചത്. കൂടാതെ, 1 ബില്യൺ ഡോളറിലധികം മാനുഷിക സഹായമായും നൽകിയിട്ടുണ്ട്.

 

എന്നാൽ സെലസ്‌കിയുടെ ആവശ്യപ്രകാരം റഷ്യയുടെ ആണവ–രാസായുധ പ്രയോഗത്തിൽ നിന്ന് അംഗരാജ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം ഒരുക്കിയതായി നാറ്റോ അറിയിച്ചിരിക്കുകയാണ്.ഇന്നലെ നടന്ന നാറ്റോ അംഗരാജ്യങ്ങളുടെ ഉച്ചകോടിക്കു ശേഷം സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.


ജൈവ, രാസായുധങ്ങളിൽ നിന്നു രക്ഷ നേടാൻ യുക്രെയ്ൻ ജനതയ്ക്കു സുരക്ഷാ കിറ്റ് നൽകും. ടാങ്ക്‌വേധ, വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും നൽകും. പ്രതിരോധം ശക്തമാക്കുന്നതിനായി നാറ്റോ പ്രതികരണസേനയിലെ 40,000 സൈനികരെ വിന്യസിച്ചുകഴിഞ്ഞു. ബൾഗേറിയ, ഹംഗറി, റുമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലും സേനയെ വിന്യസിക്കും. യുക്രെയ്നിൽ റഷ്യ ആണവ–രാസായുധ പ്രയോഗം നടത്താനുള്ള സാധ്യത പരിഗണിച്ചാണു പുതിയ നടപടികൾ എന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടെൻബർഗ് പറഞ്ഞു.

 



യുഎസ്, റഷ്യയുടെ മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. റഷ്യൻ പാർലമെന്റിലെ 300 അംഗങ്ങൾ ഉൾപ്പെടെ 400 പേർക്കെതിരെയാണ് ഉപരോധം. റഷ്യൻ സെൻട്രൽ ബാങ്കിന്റെ സ്വർണശേഖരത്തിനും ഉപരോധമുണ്ട്.

 

അമേരിക്കയുടെ വാണിജ്യ പങ്കാളി എന്ന നിലയിൽ മുൻപ് റഷ്യയ്ക്കു ലഭ്യമായി ആനുകൂല്യങ്ങളും ഇളവുകളും റദ്ദാക്കും. റഷ്യൻ ആക്രമണം മൂലം പലായനം ചെയ്യുന്നവരിൽ ഒരു ലക്ഷം അഭയാർഥികളെ യുഎസ് സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. യുക്രെയ്ൻ ജനതയ്ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ ലഭ്യമാക്കുന്നതിനായി 100 കോടി ഡോളറിന്റെ അടിയന്തരസഹായവും അനുവദിച്ചു.



എന്നാൽ റഷ്യ അതിക്രമിച്ചു കയറുന്നതിനു മുൻപ് മുതല്‍ തന്നെ അമേരിക്കന്‍ സൈന്യം യുക്രെയ്‌ന് സൈനിക ഉപകരണങ്ങള്‍ എത്തിച്ചുകൊടുക്കുകയോ, ഇത്തരം ഉപകരണങ്ങളുടെ കയറ്റുമതിക്കു സഹായിക്കുകയോ ചെയ്തുവന്നിരുന്നു. പലതരം പ്രതിരോധ സിസ്റ്റങ്ങളും ഇതില്‍പ്പെടും. ഉദാഹരണത്തിന്‍ മാന്‍-പോര്‍ട്ടബിൾ എയര്‍-ഡിഫന്‍സ് സിസ്റ്റം എന്നു വിളിക്കുന്ന, ചുമലില്‍ വച്ച് വിമാനം വെടിവച്ചിടാന്‍ ഉപയോഗിക്കുന്ന സംവിധാനം.

 

കൂടാതെ, യുക്രെയ്ന്‍ സേനയ്ക്ക് ഉപയോഗിക്കാന്‍ അറിയാവുന്ന പല യുദ്ധ സാമഗ്രികളും എത്തിച്ചു നല്‍കുന്നതിന് ഊന്നല്‍ നല്‍കുന്നുവെന്നും അമേരിക്കന്‍ അധികാരികള്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം ആയുധങ്ങള്‍ കിട്ടുന്ന പാടെ യുക്രെയ്ന്‍ സേനയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം. മൂന്നാഴ്ചയായിട്ടും റഷ്യന്‍ വ്യോമാക്രമണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങാതെ യുക്രെയ്ന്‍ നില്‍ക്കുന്നതിനു പിന്നില്‍ അവരുടെ ഭൂമി കേന്ദ്രീകൃതമായ വ്യോമ പ്രതിരോധ സിസ്റ്റമാണ്.

 



ഇതൊക്കെയാണെങ്കിലും എന്തെല്ലാം ആയുധങ്ങളാണ് അമേരിക്ക യുക്രെയ്‌ന് നല്‍കുക എന്ന കാര്യത്തില്‍ ഉറപ്പില്ല താനും. എസ്എ-8 ഗെക്കൊ സിസ്റ്റം വിമാനത്തില്‍ കയറ്റി ആയച്ചിട്ടുണ്ടെന്ന് ജേണൽ റിപ്പോര്‍ട്ടിലുണ്ട്. ഇതിനെ റഷ്യ വിളിക്കുന്നത് 9കെ33 ഓഎസ്എ എന്നാണ്. വാഹനങ്ങളിൽ കൊണ്ടുപോകാവുന്ന ഹൃസ്വദൂര സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റമാണിത്. ഒരു ദീര്‍ഘദൂര എസ്-300 മിസൈൽ പ്രതിരോധ സംവിധാനവും കയറ്റി അയച്ചിട്ടുണ്ടെന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത കേന്ദ്രങ്ങള്‍ ജേണലിനോടു പറഞ്ഞു.

 

ഇതിനെ നേറ്റോ എസ്എ-10 ഗ്രംബിൾ എന്നാണ് വിളിക്കുന്നത്. ഇത് ബെലാറസില്‍ നിന്ന് 1994ല്‍ കിട്ടയതാണ്. എന്നാല്‍, ഇവ കൂടാതെ എന്തെല്ലാം ആയുധങ്ങളാണ് അമേരിക്ക റഷ്യയ്‌കെതിരെയുള്ള യുദ്ധത്തില്‍ എത്തിച്ചു നല്‍കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. യുക്രെയ്‌ന്റെ കൈവശമുള്ള റഷ്യന്‍ ആയുധങ്ങള്‍ക്കു സമാനമായവ ആയിരിക്കും കയറ്റി അയക്കാന്‍ സാധ്യത. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (2 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (29 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends