അമേരിക്ക മുഴുവനും ആണവ പരിധിയിലാക്കി ബൈഡനെ വെല്ലുവിളിച്ച് കിം.... അടുത്ത യുദ്ധം ഉത്തരകൊറിയയില്‍

നിരോധിത ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. എന്നാല്‍, ഉത്തര കൊറിയ പരീക്ഷിച്ച മിസൈല്‍ ജപ്പാന്റെ മേഖലയില്‍ ചെന്ന് പതിച്ചു.നിരോധിച്ച ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലാണ് വ്യാഴാഴ്ച ഉത്തര കൊറിയ പരീക്ഷിച്ചത്.
1,100 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച മിസൈല്‍, ഒരു മണിക്കൂറിന് ശേഷം ജപ്പാന്റെ മേഖലയില്‍ ചെന്ന് പതിക്കുകയായിരുന്നു. സമുദ്രമേഖലയില്‍ ചെന്ന് പതിച്ചതിനാല്‍ ആളപായമോ നാശനഷ്ടമോ സംഭവിച്ചില്ലെന്ന് ജപ്പാന്‍ അറിയിച്ചു. ആറായിരം കിലോമീറ്റര്‍ ഉയരത്തിലായിരുന്നു മിസൈല്‍ സഞ്ചരിച്ചതെന്നും ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ഹ്വാസോങ്–17 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമം അറിയിച്ചു. ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ, പ്യോങ്യാങ് രാജ്യാന്തര വിമാനത്താവളത്തിലെ മൊബൈൽ ലോഞ്ചറിൽനിന്നാണ് വ്യാഴാഴ്ച വിക്ഷേപണം നടത്തിയത്.
‘ആണവയുദ്ധത്തിന് ശക്തമായ പ്രതിരോധം’ എന്നാണ് പരീക്ഷണത്തെ ഔദ്യോഗിക മാധ്യമം വിശേഷിപ്പിച്ചത്. യുഎസുമായി നടക്കാൻ സാധ്യതയുള്ള സൈനിക ഏറ്റുമുട്ടലിന് രാജ്യത്തിന്റെ സേന പൂർണ്ണമായും സജ്ജമാണെന്ന് കിം പറഞ്ഞതായും അവർ വ്യക്തമാക്കി.
2017നു ശേഷം ആദ്യമായാണ് ഉത്തരകൊറിയ ഇത്രയും വലിയ പരീക്ഷണം നടത്തുന്നത്. അമേരിക്ക മുഴുവൻ മിസൈലിന്റെ പരിധിയിൽ വരും. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതിന് ഉത്തരകൊറിയയ്ക്ക് യുഎസിന്റെ വിലക്കുണ്ട്. ഇതിന്റെ പേരിൽ കടുത്ത ഉപരോധങ്ങളും നേരത്തെ ഏർപ്പെടുത്തിയിരുന്നു. 2017 നവംബറിൽ ഉത്തരകൊറിയ പരീക്ഷിച്ച് ഹ്വാസോങ്–15 എന്ന മിസൈലിന്റെ ദൂരപരിധി 13,000 കിലോമീറ്ററായിരുന്നു . ഏകദേശം അമേരിക്ക മുഴുവൻ ഇതിനുള്ളിൽ വരും. ഇപ്പോൾ പരീക്ഷണം നടത്തിയ ഹ്വാസോങ്–17ന് ഇതിൽ കൂടുതൽ ദൂരപരിധിയുണ്ട്.
ഒരേസമയം ഒന്നിൽകൂടുതൽ ആണവായുധങ്ങൾ വഹിക്കാനും മിസൈലിനു ശേഷിയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു. ശരിക്കും ഒരു ‘മോൺസ്റ്റർ മിസൈൽ’!ഉത്തരകൊറിയയുടെ മിസൈൽ വിക്ഷേപണം ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും സൈനികർ നിരീക്ഷിച്ചിരുന്നതായി ജാപ്പനീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മിസൈൽ 6,000 കിലോമീറ്റർ (3,728 മൈൽ) ഉയരത്തിൽ സഞ്ചരിച്ചശേഷം, കൊറിയയുടെയും ജപ്പാന്റെയും ഇടയിലുള്ള സമുദ്രത്തിൽ വീണതായി അവർ വ്യക്തമാക്കി. ആദ്യമായാണ് ഒരു ഉത്തരകൊറിയൻ മിസൈൽ ഇത്രയും ഉയരത്തിൽ സഞ്ചരിക്കുന്നത്.
ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ ഇത്തരം പരീക്ഷണങ്ങൾക്ക് സ്വയം ഏർപ്പെടുത്തിയ മൊറട്ടോറിയം ലംഘിച്ചതിന് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ വിമർശിച്ചു.മേഖലക്കും അന്താരാഷ്ട്ര സമൂഹത്തിനും ഗുരുതര ഭീഷണിയാണിതെന്നും ആരോപിച്ചു.
ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങളിൽനിന്ന് യു.എൻ ഉത്തര കൊറിയയെ വിലക്കുകയും മുൻ പരീക്ഷണങ്ങൾക്ക് ശേഷം കർശനമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 2018ൽ കിം ജോങ് ഉൻ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെത്തുടർന്ന് ദീർഘദൂര ബാലിസ്റ്റിക് മിസൈൽ, ആണവ പരീക്ഷണങ്ങൾ എന്നിവക്ക് ഉപരോധം ഏർപ്പെടുത്തി.
എന്നാൽ 2020ൽ കിം ഈ വാഗ്ദാനത്തിൽനിന്ന് പിന്മാറി. എല്ലാ ആണവ പരീക്ഷണങ്ങളും നിർത്തുമെന്ന് കിം വാഗ്ദാനം ചെയ്തതിന് ശേഷം 2018ൽ രാജ്യത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആണവ സംവിധാനം പൊട്ടിത്തെറിച്ചിരുന്നു.
https://www.facebook.com/Malayalivartha























