Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

ചൈനയെ വിരട്ടി ഇന്ത്യ..കശ്മീർ വിഷയത്തിൽ ഇടപെട്ടാൽ വിവരമറിയും..വാലും ചുരുട്ടി തിരിഞ്ഞോടി ചൈന

25 MARCH 2022 09:50 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ എത്തിയത്.ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നതനയതന്ത്രപ്രതിനിധി ഇന്ത്യയിൽ എത്തുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്രസർക്കാരിൽ നിന്നുണ്ടായിരുന്നില്ല. വാങ് യീ ദില്ലിയിൽ വിമാനമിറങ്ങിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്. അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞാണ് വാങ് യീ നേരെ ദില്ലിയിൽ എത്തിയത് എന്നാണ് വിവരം.



എന്നാൽ കൂടിക്കാഴ്ചയിൽ ഇന്ത്യ- ചൈന ബന്ധം സംബന്ധിച്ച പ്രവർത്തനങ്ങൾ അഭിലഷണീയമായതിലും മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിചിരിക്കുന്നത്. കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. അതിർത്തിയിലെ സംഘർഷം മൂലം ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലല്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ സമാധാനം നിലനിർത്താൻ പൂർണമായും ചൈനീസ് സൈനികർ പിൻവാങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.



2020 ഏപ്രിൽ മുതൽ ചൈനയുമായി ഉടലെടുത്ത സംഘർഷങ്ങൾ, പിരിമുറുക്കങ്ങൾ എന്നിവ സാധാരണ ഒരു ചർച്ചയിലൂടെ പരിഹരിക്കാനാവില്ല. വിശദമായ ച‌ർച്ചകളിലൂടെ മാത്രമേ സമാധാനത്തിന്റെ പുനഃസ്ഥാപനം സാദ്ധ്യമാവുകയുള്ളൂവെന്നും ജയശങ്കർ പറഞ്ഞു. ലഡാക്കിലെ പല പ്രദേശങ്ങളിലും ഇപ്പോഴും സംഘർഷങ്ങൾ നിലനിൽക്കുകയാണ്. ഇതിന് ഒരു പരിഹാരമാണ് ചർച്ചയിലൂടെ കണ്ടെത്താൻ ശ്രമിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ ഏകപക്ഷീയമായ ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനം, താത്പര്യം, ക്ഷമ എന്നിവയിലൂടെ മാത്രമേ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂവെന്നു ജയശങ്കർ പ്രതികരിച്ചു.



പാകിസ്ഥാൻ സന്ദർശനത്തിനിടെ വാങ് യി കാശ്‌മീർ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ അനുകൂല പ്രസ്താവന നടത്തിയതിന്റെ അതൃപ്തിയും ഇന്ത്യ വ്യക്തമാക്കി. കാശ്‌മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതിൽ ചൈന ഇടപെടേണ്ടതില്ലെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട് ചൈന സ്വതന്ത്ര നയം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മറ്റ് രാജ്യങ്ങൾ ഇക്കാര്യത്തിൽ സ്വാധീനിക്കുന്നത് ചൈന തടയുമെന്ന് കരുതുന്നുവെന്നും കൂടിക്കാഴ്ചയിൽ ജയശങ്കർ വ്യക്തമാക്കി. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും വാങ് യി ചർച്ച നടത്തിയിരുന്നു. ഔദ്യോഗിക അറിയിപ്പൊന്നും കൂടാതെയായിരുന്നു വാങ് യി ഇന്ത്യയിൽ സന്ദർശനം നടത്തിയത്.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്.

 

ഇസ്ലാമിക ഭീകരതയുടെ ഏഷ്യന്‍ മേഖലയിലെ വിളനിലങ്ങളായ രണ്ടു രാജ്യങ്ങളേയും കൈയ്യിലാക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കിടെയാണ് ഇന്ത്യ സന്ദര്‍ശനം. താലിബാനേയും പാക് ഭീകരരേയും ഫലപ്രദമായി പ്രതിരോധിച്ച് നില്‍ക്കുന്ന ഇന്ത്യയുടെ നയങ്ങള്‍ മാറുന്ന സാഹചര്യത്തില്‍ ചൈന ഏറെ ഗൗരവത്തോടെയാണ് ഇക്കാര്യം നോക്കി കാണുന്നത്. ലഡാക് സംഘര്‍ഷ സമയത്ത് ഇന്ത്യക്ക് പുറത്ത് രണ്ടു തവണ വാങ് ജയശങ്കറുമായും ഹര്‍ഷവര്‍ദ്ധന്‍ ശൃംഗ്ലയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.



ലഡാക്കിലെ സംഘര്‍ഷം നടന്ന 2020ന് ശേഷം ചൈനയുടെ ഏറ്റവും ഉന്നതനായ മന്ത്രി ഇന്ത്യ ആദ്യമായി സന്ദര്‍ശിക്കുന്നു എന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. കമാന്റര്‍ തല ചര്‍ച്ചകള്‍ 15 എണ്ണം പൂര്‍ത്തിയാക്കിയിട്ടും ലഡാക്കിലേയും പാംഗോംഗ്‌സോയിലേയും സൈനിക പിന്മാറ്റത്തിലെ അപാകതകള്‍ ഇന്ത്യ മുന്നോട്ട് വയ്ക്കും. ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുത്ത വാങ് യി പാകിസ്താനെ പിന്തുണച്ച് ജമ്മുകശ്മീര്‍ വിഷയത്തിലെ ആശങ്ക ഉന്നയിച്ചതിലെ അതൃപ്തി ഇന്ത്യ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (2 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (29 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends