പട്ടിണികിടന്ന് യുദ്ധം ചെയ്യുന്ന റഷ്യന്‍ സൈന്യം; തണുപ്പത്ത് ധരിക്കാന്‍ വസ്ത്രമില്ല; ലക്ഷ്യം തെറ്റി പുടിന്റെ സൈന്യം ജീവന്‍ വേണമെങ്കില്‍ ഓടിക്കോ എന്ന് യുക്രൈനില്‍ ജനത

ബിബിസിയിലെ ഒരു റിപ്പോര്‍ട്ട് യുക്രൈനില്‍ സംഭവിക്കുന്നത് എന്നാണ് എന്നതിന്റെ കൃത്യമായൊരു ചിത്രം നമുക്ക് തരുന്നു...റഷ്യയുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പിച്ച നഗരങ്ങളിലൊന്നാണ് ഹര്‍കീവ്. എന്നാല്‍ ആപ്രദേശത്ത് ഇപ്പോള്‍ റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടി വരുന്നത് വന്‍ പ്രതിസന്ധിയാണ്.. തങ്ങളുടെ അധീനതയിലായെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ഹര്‍കീവില്‍ പിന്നീടവര്‍ വലിയൊരു പരാചയമായിരിക്കുകയാണ്. സമയം തന്നെ പോരാട്ടവീര്യം ഉയര്‍ത്തി യുക്രൈന്‍ സൈന്യം ഇവിടെ ഉറച്ച് നില്‍ക്കുന്നത് റഷ്യയ്ക്ക് വന്‍ തിരിച്ചടിയാവുകയാണ്. യുക്രൈന്റെ തിരിച്ചടിയില്‍ റഷ്യന്‍ സൈനീകരുടെ എണ്ണം കുറയുന്നതും. ഹര്‍ക്കീവില്‍ റഷ്യയെ സംബന്ധിച്ച് വമ്പന്‍ തിരിച്ചടിയാണ്. ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഒരു ലക്ഷ്യവുമില്ലാത്ത സൈനീക നീക്കങ്ങള്‍ അവരെ കൂടുതല്‍ ബലഹീനരാക്കുകയാണ്
തുടക്കം മുതല്‍ ഇവിടെ മുന്‍നിരയില്‍ നിന്ന് യുദ്ധം ചെയ്ത രണ്ട് സൈനികര്‍ക്കൊപ്പം ബിബിസിയുടെ ഒരു റിപ്പോര്‍ട്ടറും ക്യാമറാമാനും നടത്തിയ യാത്ര. ഹര്‍ക്കീവിലെ സംഭവങ്ങളെ വളരെ കൃത്യമായി പുറത്തുകൊണ്ടുവരികയാണ്
റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന് തലേ ദിവസം രാത്രി 22കാരനായ വഌഡും അദ്ദേഹത്തിന്റെ സഹോദരന്‍ മാര്‍കും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ടാങ്കുകളും ഹോവിറ്റ്‌സ്‌റും മറ്റു ആയുധങ്ങളും സൈനികരുമടങ്ങിയ വലിയൊരു റഷ്യന്‍ സൈനിക വ്യൂഹം യുക്രൈന്‍ അതിര്‍ത്തി കടന്ന് 40 കിലോമീറ്റര്‍ അകലത്തില്‍ എത്തിയിരുന്നു. ഏറെ നാളായി റഷ്യന്‍ സൈന്യം അതിര്‍ത്തിക്കപ്പുറം തമ്പടിച്ചിരുന്നെങ്കിലും ഈ നീക്കം ഹര്‍കീവ് ജനതയെ ശരിക്കും ഞെട്ടിച്ചു. യുക്രൈന്‍ സൈനികര്‍ ഹര്‍കീവിനെ സംരക്ഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. വിവരം ലഭിച്ചതനുസരിച്ച് വഌഡും മാര്‍കും അവരുടെ ബറ്റാലിയനുകളില്‍ ചേര്‍ന്നു. അന്ന് മുതല്‍ ഒരു മാസമായിട്ട് അവര്‍ മുന്‍നിരയില്‍ നിന്ന് പോരാടുകയാണ്. മനോഹരമായിരുന്ന ഈ നഗരം ഒരു മാസം പിന്നിടുമ്പോള്‍ ശവങ്ങളും കത്തിനശിച്ച റഷ്യന്‍ ടാങ്കുകളും വാഹനങ്ങളും കൊണ്ട് ചിതറിക്കിടക്കുന്ന ചെളി നിറഞ്ഞ യുദ്ധക്കളമായി മാറിയിരിക്കുന്നു. തുടര്‍ച്ചയായി റഷ്യന്‍ മിസൈലുകള്‍ വന്ന് പതിക്കുന്നു. ഷെല്ലാക്രമണത്തിന്റേയും റഷ്യന്‍ ഗ്രാഡ് റോക്കറ്റുകളുടേയും ഗര്‍ജ്ജനത്തിന് ഒരു വിശ്രമം ഉണ്ടാകുമ്പോള്‍മാത്രമാണ് ഇവിടെ നിശബ്ദതയുണ്ടാകുന്നത്.
അധിനിവേശത്തിന്റെ ആദ്യ ദിവസം ഹര്‍കീവിലേക്ക് റഷ്യന്‍സേന ഇരച്ചുകയറി. രക്തരൂക്ഷമായ പോരാട്ടത്തിനൊടുവില്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി. ഹര്‍കീവിന്റെ സമീപത്ത് നിന്ന് പിന്തിരിയാന്‍ റഷ്യന്‍ സൈന്യം നിര്‍ബന്ധിതരായി. ഒരു മാസം പിന്നിട്ട് റഷ്യന്‍ മിസൈലുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പതിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതിനോടകം ഇവിടുത്തെ ജനസംഖ്യയുടെ പകുതിയോളം പാലായനം ചെയ്തു. 14 ലക്ഷത്തോളമാണ് ഹര്‍കീവിലെ ജനസംഖ്യ. യാത്രയ്ക്കിടെ പൊട്ടാതെ കിടക്കുന്ന ഷെല്ലുകളും ബോംബുകളും ചില മരങ്ങളിലും വീടിന്റെ മേല്‍ക്കൂരകളിലും തങ്ങള്‍ക്ക് കാണാനായെന്ന് ബിബിസി റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.
മാര്‍കും വഌഡും ദിവസവും ഒന്നോ രണ്ടോ മിനിറ്റ് തങ്ങളുടെ മാതാപിതാക്കള്‍ക്കും കാമുകിമാര്‍ക്കും വിളിക്കുന്നുണ്ട്. സമീപത്ത് കിടക്കുന്ന സഹപ്രവര്‍ത്തകരുടെ ചിതറിയ മൃതദേഹങ്ങളെ കുറിച്ചടക്കമുള്ള ഭീകരമായ യുദ്ധാന്തരീക്ഷം അവര്‍ ഫോണില്‍ പരാമര്‍ശിക്കുന്നില്ല.
'ഇതെല്ലാം എപ്പോള്‍ അവസാനിക്കും, എപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയും, അപകടമില്ലാതെ എന്ന് പുറത്തിറങ്ങി നടക്കാന്‍ സാധിക്കും എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്' വഌഡ് പറയുന്നു.
താമസിക്കുന്ന കെട്ടിടത്തില്‍ ജനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനോട് കണക്ട് ചെയ്ത് ഫോണ്‍ ചാര്‍ജറുകളുമുണ്ട്. ഇടവേളകളില്‍ കൃത്യമായി അവര്‍ക്ക് വിശ്രമം ലഭിക്കുന്നുണ്ട്.
റഷ്യന്‍ സൈനികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍
യുക്രൈനില്‍ നിന്ന് ഇത്രയധികം പ്രതിരോധം റഷ്യന്‍ പ്രതീക്ഷിച്ചിട്ടില്ലെന്നാണ് കരുതുന്നത്. റഷ്യന്‍ സൈനികര്‍ ഒരു ചെറിയകാലത്തേക്കുള്ള തയ്യാറെടുപ്പുകള്‍ മാത്രമാണ് നടത്തിയിട്ടുള്ളതെന്നാണ് അവരുടെ വേഷങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. യുക്രൈനിലെ കനത്ത മഞ്ഞുവീഴ്ചയില്‍ സംരക്ഷണത്തിനുള്ള വസ്ത്രങ്ങളായിരുന്നില്ല അവരുടേതെന്ന് മരിച്ചുവീണ റഷ്യന്‍ സൈനികരെ കൊണ്ടുപോകുമ്പോള്‍ യുക്രൈന്‍ അധികൃതര്‍ പറയുന്നു. മോശം റേഷനാണ് അവര്‍ക്ക് ലഭിക്കുന്നതെന്നും യുക്രൈന്‍ സൈനികര്‍ പറയുന്നു. ജീവന്‍ വേണമെങ്കില്‍ വീട്ടിലേക്ക് മടങ്ങിക്കോളൂവെന്നാണ് റഷ്യന്‍ സൈനികരോട് തങ്ങള്‍ക്ക് പറയാനുള്ളതെന്ന് വഌഡും മാര്‍കും.
ഇതൊക്കെ പറയുമ്പോഴും റഷ്യന്‍ യുദ്ധ തന്ത്രങ്ങളെ യുക്രൈന്‍ സൈനികര്‍ വില കുറച്ച് കാണുന്നില്ല. 2014ല്‍ ക്രീമിയ റഷ്യ പിടിച്ചടക്കിയപ്പോള്‍ പഠിച്ച പാഠം യുക്രൈന്‍ സൈന്യത്തിന് അവരുടെ പോരാട്ടത്തില്‍ വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്. വ്യോമ ശക്തിയിലും സാങ്കേതികതയിലും എണ്ണത്തിലും റഷ്യയുമായി ഏറെ അകലത്തിലാണ് യുക്രൈനുള്ളത്. എന്നിട്ടും എങ്ങനെയാണ് റഷ്യയെ യുക്രൈന്‍ ഇത്ര വിജയകരമായി പ്രതിരോധിക്കുന്നത് എന്നതാണ് ശ്രദ്ധേയം. റഷ്യയുടെ പാളിപ്പോയ തന്ത്രങ്ങള്‍ സംബന്ധിച്ച് യുഎസ് രഹസ്യാന്വേഷണ സംഘങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
സൈനികര്‍ക്ക് ടെന്റുകളും ബോഡി കവചങ്ങളും പോലുള്ള അടിസ്ഥാനകാര്യങ്ങള്‍ ഇല്ല.കൂടാതെ തണുത്തുറഞ്ഞ നിലങ്ങളില്‍ കിടങ്ങുകള്‍ കുഴിച്ചാണ് റഷ്യന്‍ സൈനികര്‍ ഉറങ്ങുന്നതെന്നും ബിബിസി റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തുന്നു. റെഡി ടു ഈറ്റ് ഭക്ഷണ പൊതികളാണ് അവരുടെ പക്കല്‍ ഏറെയുമുള്ളത്. അതും കൃത്യമായി ലഭിക്കുന്നില്ലെന്നാണ് വെളിപ്പെടുത്തലുകള്‍.
https://www.facebook.com/Malayalivartha























