പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭരണത്തില്‍ ഇനി എത്ര ദിവസം? ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുമോ അതോ സൈന്യം ഇമ്രാന്‍ ഖാനെ അകത്താക്കുമോ? ഇമ്രാന്റെ ഭാവിയും തുലാസില്‍!

പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭരണത്തില്‍ ഇനി എത്ര ദിവസം എന്ന് കണ്ടറിയണം. ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുമോ അതോ സൈന്യം ഇമ്രാന്‍ ഖാനെ അകത്താക്കുമോ എന്നതാണ് ഇനിയുള്ള ദിവസങ്ങളില്‍ കണ്ടറിയാനുള്ളത്.
പാക്ക്ിസ്ഥാനില്‍ ഇന്നേവരെ അധികാരത്തിലിരുന്ന നേതാക്കന്‍മാരെല്ലാം തന്നെ കൊല്ലപ്പെടുകയോ ഒളിച്ചോടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്ത പാരമ്പര്യമാണുള്ളതെന്നിരിക്കെ ഇമ്രാന്റെ ഭാവിയും തുലാസില്‍ ആടുകയാണ്.
പാക്കിസ്ഥാന്റെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും ഇന്നേവരെ അഞ്ചു വര്‍ഷത്തെ കാലാവധി തികച്ചിട്ടില്ല. പരമാവധി മൂന്നര വര്‍ഷമാണു അവര്‍ അധികാരത്തിലിരിക്കുക. അതിനകം അവരെ ഏതെങ്കിലും മാര്‍ഗത്തില്‍ ആ സ്ഥാനത്തുനിന്നു പുറത്താക്കിയിരിക്കുയോ കൊലപ്പെടുത്തുകയോ ചെയ്യുകയാണ് രീതി.
ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച നിര്‍ണായക അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പാര്‍ലമെന്റ് സമ്മേളനം പിരിഞ്ഞെങ്കിലും സ്വന്തം കക്ഷിയില്‍നിനനിന്നു വരെ ഇമ്രാന്‍ കനത്ത തിരിച്ചടി നേരിടുകയാണ്.
പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയിലെ നൂറോളം നിയമസഭാംഗങ്ങള്‍ ഈ മാസം മാര്‍ച്ച് എട്ടിനാണ് ദേശീയ അസംബ്ലി സെക്രട്ടേറിയറ്റിന് മുന്‍പാകെ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്.
ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് സര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും കടുത്ത പണപ്പെരുപ്പത്തിനും വഴിയൊരുക്കിയെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്.
സ്വന്തം കക്ഷിയിലെ വിമതരും സഖ്യകക്ഷികളും പ്രതിപക്ഷവും ചേര്‍ന്ന് പ്രധാനമന്ത്രി ഇമ്രാനെതിരെ അവിശ്വാസ വോട്ട് ചെയ്തു അധികാരത്തില്‍നിന്ന് പുറത്താക്കുന്നു എന്നതാണ് ആസന്നമായ സാഹചര്യം.
കോവിഡിനു പിന്നാലെയുണ്ടായ രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും മൂലം പ്രതിസന്ധിയിലായ പാക്കിസ്ഥാനില്‍ സാധാരണ ജനങ്ങളേറെയും ദുരിതത്തിലാണ്. ഭരണതലത്തിലെ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ സൈന്യവും പ്രധാനമന്ത്രിയെ കൈവിട്ട സാഹചര്യത്തിലാണ് പ്രതിപക്ഷവും ഭരണപക്ഷത്തിലെ വിമതരും ഇമ്രാനെതിരെ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്. സ്വന്തം കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫില്‍പ്പെട്ട 24 വിമത എംപിമാര്‍ അവിശ്വാസത്തെ അനുകൂലിക്കുകയാണ്. ഇതിനൊപ്പം കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമായ മൂന്നു കക്ഷികളും ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഇമ്രാന്‍ഖാന്‍ ഇമ്രാനെതിരെ തിരിഞ്ഞിരിക്കുന്നു.
ഇമ്രാന്‍ ഖാന്‍ ജയിലിലാക്കിയ പ്രതിപക്ഷ നേതാക്കളെല്ലാം ഇപ്പോള്‍ ജാമ്യത്തിലുള്ളതിനാല്‍ ഏതു തരത്തിലുള്ള തിരിച്ചടിയാണുണ്ടാവുകയെന്ന് വ്യക്തമല്ല.
സ്വന്തം പാര്‍ട്ടിയില്‍ നിന്നു കൂറുമാറിയവരെ പുറത്താക്കണമെന്ന നിലപാടിലാണ് ഇമ്രാന്‍ ഖാന്‍. കൂറുമാറുന്നവരെ അയോഗ്യരാക്കാന്‍ നിയമമുണ്ടെങ്കിലും അയോഗ്യത എത്ര കാലത്തേക്ക് എന്നു ഭരണഘടനാവകുപ്പില്‍ പറഞ്ഞിട്ടില്ല. ഈ അവ്യക്തത ദുരീകരിച്ചു കൂറുമാറ്റക്കാരെ എന്നേക്കുമായി വിലക്കണമെന്നാണ് ഇമ്രാന്റെ ആവശ്യം. സുപ്രീം കോടതി വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതു വരെ അവിശ്വാസപ്രമേയ അവതരണം നീണ്ടുപോകുമോ എന്നതും വ്യക്തമല്ല.
സാമ്പത്തിക രംഗത്ത് ഒരു പുരോഗതിയും കൊണ്ടുവരാനായില്ലെന്നതാണ് ഇമ്രാനെ ഇപ്പോള്‍ വേട്ടയാടുന്ന പ്രശ്നം. 2018ലെ തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ സൈന്യവും ചാരസംഘടനയായ ഐഎസ്ഐയും നേരിട്ട് ഇറങ്ങിയാണു ഇമ്രാന്റെ കക്ഷിയുടെ സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കിയത്. സൈന്യം ഇതിനായി മികച്ച സ്ഥാനാര്‍ഥികളെ പല കക്ഷികളില്‍നിന്നായി ചാക്കിട്ടുപിടിക്കുകയും ചെയ്തു.
സൈന്യത്തിന്റെ സര്‍വ പിന്തുണയോടെയാണ് അധികാരത്തിലേറിയതെങ്കിലും സൈന്യവും ഇമ്രാനും തമ്മിലുള്ള ഭിന്നത ഇപ്പോള്‍ രൂക്ഷമായിരിക്കുന്നു. പട്ടാളവിപ്ലവത്തിലൂടെ ഇമ്രാന്‍ പുറത്താകാനുള്ള സാധ്യതയും നിലവിലെ സാഹചര്യത്തില്‍ തള്ളിക്കളയാനാവില്ല. അതേ സമയം താലിബാന്‍ പാക്കിസ്ഥാനില്‍ അധികാരം പിടിക്കാനുള്ള സാധ്യതപോലും വിദേശ രാജ്യങ്ങള്‍ തള്ളിക്കളയുന്നില്ല.
കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം വഷളായ ആഗോള സാമ്പത്തിക മാന്ദ്യമാണു പാക്കിസ്ഥാനെയും വന്‍ പ്രതിസന്ധിയിലാക്കിയത്. പാക്കിസ്ഥാന്‍ 80 ശതമാനം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുകയാണ്. ഇന്ധനത്തിനടക്കം അവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. പാക്ക് കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതു രാജ്യാന്തര വിപണിയിലെ വാങ്ങല്‍ശേഷിയെ ദുര്‍ബലമായി. ആഭ്യന്തരവിപണിയിലെ വ്യാപാരങ്ങളും തകര്‍ന്നടിഞ്ഞിരിക്കുന്നു. ഇനി തിരിച്ചുകയറ്റത്തിന് സാധ്യതയില്ലാത്ത വിധം പാക്കിസ്ഥാന്‍ വന്‍പ്രതിസന്ധിയെ നേരിടുകയാണ്.
ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ടിക്കുമാത്രം 155 സീറ്റാണുള്ളത്. ഭരണത്തില്‍ തുടരാന്‍ 172 സീറ്റ് വേണമെന്നിരിക്കെയാണ് അവിശ്വാസത്തില്‍ ഇമ്രാന്‍ ഖാന്‍ പുറത്താകാനുള്ള സാധ്യത തെളിയുന്നത്.
https://www.facebook.com/Malayalivartha























