രാത്രിയില്‍ മസാജിനായി എത്തിയ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു, കാലുകള്‍ മസാജ് ചെയ്യുന്നതിനിടെ രണ്ടു തവണ രഹസ്യ ഭാഗത്ത് തൊട്ടു, പിടിവലിക്കിടെ കാലില്‍ മുറിവുകളേറ്റു, യുവാവിനെ തള്ളി മാറ്റി ഷീറ്റ് ധരിച്ച് പുറത്തേക്ക് ഓടി യുവതി, പിന്നെ സംഭവിച്ചത്...!

മസാജിനായി പോയ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച മസാജ് തെറാപ്പിസ്റ്റ് അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് മസാജ് സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. അമേരിക്കയിലെ ലാസ്‌വെഗാസിലാണ് സംഭവം. വെസ്റ്റ് ഷാലെസ്റ്റന്‍ ബെലവാര്‍ഡിലെ മസാജ് എന്‍വി എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഏരിയന്‍ റിവേറോ ഫ്‌ളോറസ് എന്ന 35 വയസ്സുകാരനാണ് കേസില്‍ പ്രതി.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. രാത്രിയില്‍ മസാജിന് എത്തിയ യുവതിയാണ് പരാതി നല്‍കിയത്. മസാജ് ചെയ്യുന്നതിനിടെ ഉപദ്രവിച്ചതായാണ് പരാതി. റിവേറോ തന്റെ കാലുകള്‍ മസാജ് ചെയ്യുന്നതിനിടെ തന്റെ രഹസ്യ ഭാഗത്ത് രണ്ടു തവണ സ്പര്‍ശിച്ചു. ഉടന്‍ തന്നെ അയാളെ തള്ളി മാറ്റുകയും ഒരു ഷീറ്റ് ധരിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ കാലില്‍ പിടിവലിക്കിടെ മുറിവുകളുണ്ടായതായി പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.ഇയാള്‍ക്കെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
ഇയാളെ പ്രതിയെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ റിവേറോ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൂന്ന് വര്‍ഷമായി താന്‍ മസാജ് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നതായി റിവേറോ പറഞ്ഞതായി അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ ജയിലിലടച്ചതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 16-നാണ് ഇനി ഇയാളെ കോടതിയില്‍ ഹാജരാക്കുക.
https://www.facebook.com/Malayalivartha























