കീവ് പിടിക്കാതെ റഷ്യയുടെ മടക്കം; യുദ്ധം അവസാനിച്ചു; ആ പ്രഖ്യാപനം ഉടന്‍; പക്ഷേ റഷ്യ ലക്ഷ്യം വയ്ക്കുന്നത് മറ്റൊന്നെന്ന് യുക്രൈനും അമേരിക്കയും;

യുക്രെയ്‌നെതിരായ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് വ്യക്തമാക്കി റഷ്യ. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം മെയ് 9 ആണെന്നും. ഇക്കാര്യത്തില്‍ റഷ്യ രഹസ്യമായ തീരുമാനമെടുത്തു എന്നുമാണ് യുക്രെയ്ന്‍ സൈന്യം ആരോപിക്കുന്നത്. അതിനാല്‍ തന്നെ ഇനിയുള്ള നാളുകള്‍ നിര്‍ണായകമാണ്. റഷ്യ ഇനിയും നാശനഷ്ടം ഉണ്ടാക്കും. ലുഹാന്‍സ്‌ക് ഡോണ്‍ബാസ്‌ക് മേഖലയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം കയ്യിലാക്കലായിരുന്നു റഷ്യയുടെ ആദ്യ ലക്ഷ്യം. അതിനായി യുക്രെയ്‌ന്റെ ആയുധശേഷി ഇല്ലാതാക്കാനാണ് റഷ്യ യുദ്ധത്തിലേക്ക് കടന്നതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.
കനത്ത ആക്രമണം നടത്തി ഖാര്‍കീവും കീവും തുറമുഖ നഗരവുമായ മരിയുപോളും നിര്‍ജ്ജീവമാക്കിയാണ് റഷ്യ യുക്രെയ്‌നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെ ലുഹാന്‍സ്‌ക് മേഖലയുടെ 93 ശതമാനവും റഷ്യന്‍ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. ഒപ്പം ഡോണ്ബാസ്‌കിന്റെ 53 ശതമാനം പ്രദേശവും പിടിച്ചെടുത്തെന്നാണ് റഷ്യയുടെ അവകാശവാദം.
ഇതിനിടെ റഷ്യയുടെ നീക്കം ദുരൂഹമാണെന്നും യുക്രെയ്‌നിനെ പിടിച്ചെടുക്കാതെ റഷ്യ സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. നാറ്റോയെ ഫലപ്രദമായി നേരിടാന്‍ യുക്രെയ്ന്‍ പൂര്‍ണ്ണമായും കീഴടക്കേണ്ട അവസ്ഥയാണ് റഷ്യയ്ക്ക് നിലവിലുള്ളതെന്നാണ് അമേരിക്ക പറയുന്നത്.
പ്രാദേശിക സ്വാധീനം റഷ്യയെ പിന്തുണയ്ക്കുന്ന യുക്രെയ്ന്‍ വിമതരുടെ കയ്യിലേല്‍പ്പിക്കലാണ് സൈന്യം നിലവില്‍ ചെയ്യുന്നത്. ഇത്തരത്തില്‍ സ്വാധീനം ഉറപ്പിച്ച ശേഷം സൈനിക പിന്മാറ്റം ഓരോ മേഖലയിലും റഷ്യ നടത്തിക്കൊണ്ടിരിക്കുകയാണ്.
യുദ്ധത്തി നാശനഷ്ടം ലോകരാഷ്ട്രങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് റഷ്യ വിമര്‍ശിച്ചു. കഴിഞ്ഞ ഒരു മാസമായി നടക്കുന്ന യുദ്ധത്തില്‍ 1351 സൈനികരാണ് റഷ്യക്ക് നഷ്ടമായത്. 3825പേര്‍ക്ക് പരിക്കേറ്റു. യുക്രെയ്ന്‍ അവകാശപ്പെടുന്ന ആള്‍നാശം ഉണ്ടായിട്ടില്ലെന്ന് റഷ്യന്‍ സൈനിക ഉപമേധാവി കേണല്‍ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയിയാണ് കണക്ക് പുറത്ത് വിട്ടത്.
ലുഹാന്‍സ്‌ക് ഡോണ്‍ബാസ് പ്രദേശത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണമാണ് റഷ്യന്‍ ലക്ഷ്യം ലുഹാന്‍ ഒബ്ലാസ്റ്റിന്റെ 93 ശതമാനം പ്രദേശവും ഇപ്പോള്‍ റഷ്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ വിമതരുടെ നിയന്ത്രണത്തിലാണ്. ഡോണ്‍ബാസ്‌കിന്റെ 54 ശതമാനം പ്രദേശവും ഇവര്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. മരിയുപോളിനായുള്ള യുദ്ധം തുടരുകയാണ്. ക്രിമിയയില്‍ നിന്ന് ഡോണ്‍ബാസ്‌ക് ലുഹാന്‍സ്‌ക് പ്രദേശങ്ങള്‍ വരെയുള്ള കരപ്രദേശവും അസോവ് കടലും പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കുകയാണ് റഷ്യന്‍ ലക്ഷ്യം. സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും പരമാവധി നാശം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും റഷ്യ ആവര്‍ത്തിച്ചു.
യുക്രെയ്‌നിലെ സൈനിക നടപടിയിലുണ്ടായ ആള്‍നാശത്തെക്കുറിച്ച് പുതിയ കണക്കുകളും റഷ്യ പുറത്ത് വിട്ടിട്ടുണ്ട്. 1,351 സൈനികര്‍ ഇത് വരെ കൊല്ലപ്പെട്ടുവെന്നും 3,825 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റഷ്യയുടെ ഔദ്യോഗിക കണക്ക്. റഷ്യന്‍ സേനയുടെ ഉപമേധാവി കേണല്‍ ജനറല്‍ സെര്‍ജി റുഡ്‌സ്‌കോയിയാണ് കണക്ക് പുറത്ത് വിട്ടത്. യുക്രെയ്ന്‍ അവകാശപ്പെടുന്ന റഷ്യന്‍ ആള്‍നാശത്തേക്കാള്‍ വളരെ കുറവാണ് ഈ കണക്ക്. പതിനാറായിരത്തിലധികം റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു യുക്രെയ്ന്‍ അവകാശവാദം. യുദ്ധത്തിലുണ്ടായ ആള്‍ നാശം റഷ്യ ഒളിച്ചുവയ്ക്കുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം.
റഷ്യന്‍ സേനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാനായെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അവകാശപ്പെടുന്നു. റഷ്യയുടെ യുദ്ധ തന്ത്രം പാളിയെന്നാണ് നാറ്റോയുടേയും പാശ്ചാത്യ രാജ്യങ്ങളുടെ അവകാശവാദം.
https://www.facebook.com/Malayalivartha























