കൃത്യമായി ഒന്നാം തീയതി ശമ്പളം കിട്ടിയതോടെ പത്തിയുയര്‍ത്തി കെ.എസ്.ആര്‍.ടി.സി. യൂണിയനുകള്‍; ഇനിയും തച്ചങ്കരിയെ കയറൂരി വിട്ടാല്‍ യൂണിയനുകളേ കാണില്ല; ഇടതു വലതു വ്യത്യാസമില്ലാതെ നേതാക്കളും തച്ചങ്കരിയ്‌ക്കെതിരെ; തച്ചങ്കരിയ്ക്കുള്ള മുഖ്യമന്ത്രിയുടെ പിന്തുണ ഇങ്ങനെ എത്രനാളെന്നും അലട്ടുന്നു

പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സി.യെ രക്ഷിച്ചെടുക്കാനുള്ള ടോമിന്‍ ജെ തച്ചങ്കരിയുടെ അവസാന ശ്രമത്തെ തച്ചുടയ്ക്കാന്‍ യൂണിയനുകള്‍. പണിയെടുക്കാത്തവരെ പണിയെടുപ്പിച്ചും ബസുകളെല്ലാം റോഡിലിറങ്ങിയെന്ന് ഉറപ്പു വരുത്തിയും വരുമാനം ഉയര്‍ത്തിയും കെഎസ്ആര്‍ടിസിയെ രക്ഷിച്ച് വരികയായിരുന്നു തച്ചങ്കരി. ജീവകനക്കാര്‍ക്ക് കൃത്യസമയത്ത് പെന്‍ഷനും നല്‍കി. പരിഷ്‌കാരങ്ങളെല്ലാം വിജയമായതോടെ ദനങ്ങളിലും പുതിയ പ്രതീക്ഷ കൈവന്നു. എന്നാല്‍ ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ക്ക് ഇതൊന്നും പിടിച്ചില്ല. അങ്ങനെ അവര്‍ കൊടി പിടിക്കാനെത്തുകയാണ്.
കെഎസ്ആര്‍ടിസി എംഡി. ടോമിന്‍ തച്ചങ്കരിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന് നടക്കുകയായണ്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നിവരാണ് ഒന്നിച്ചു സമരം ചെയ്യുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതു ചെറുക്കാനുമാണു സമരമെന്നു യൂണിയനുകള്‍ അറിയിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. വൈക്കം വിശ്വന്‍, തമ്പാനൂര്‍ രവി, കെ.പി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. അങ്ങനെ ഇടതുപക്ഷവും വലതു പക്ഷവും തച്ചങ്കരിക്കെതിരെ ഒരുമിക്കുകയാണ്. യൂണിയനുകള്‍ക്ക് കടിഞ്ഞാണ്‍ ഇട്ട തച്ചങ്കരിയുടെ നടപടിയാണ് ഇതിന് കാരണം. സിപിഎം സെക്രട്ടറിയേറ്റ് അംഗങ്ങളാണ് വൈക്കം വിശ്വനും ആനത്തലവട്ടവും. ഇവര്‍ സമരത്തിനെത്തുമ്പോള്‍ തച്ചങ്കരിക്കൊപ്പം സിപിഎം ഉണ്ടോ എന്ന സംശയമാണ് ചര്‍ച്ചയാകുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച പിന്തുണ തനിക്കുണ്ടെന്നാണ് തച്ചങ്കരിയുടെ വിശ്വാസം. ഈ സാഹചര്യത്തില്‍ പരിഷ്‌കരണവുമായി തച്ചങ്കരി മുന്നോട്ട് പോകും.
വെന്റിലേറ്ററിലായിരുന്നു തച്ചങ്കരി എത്തുമ്പോള്‍ കെ എസ് ആര്‍ ടി സി. ഇതില്‍ നിന്നും ആറുമാസം കൊണ്ട് തന്നെ വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞു. അദര്‍ ഡ്യൂട്ടി ഇല്ലാതാക്കിയതും യൂണിയനുകാരെ ജോലിക്കിറക്കിയതുമാണ് ഇതിന് കാരണം. ജോലി ചെയ്യാതെ ആര്‍ക്കും കെ എസ് ആര്‍ ടി സിയില്‍ രക്ഷയില്ലാത്ത അവസ്ഥ. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്നത് യൂണിയനുകളാണന്ന് തച്ചങ്കരി തുറന്നടിച്ചു. എന്നാല്‍ ലാഭത്തിലാക്കാനെന്ന പേരില്‍ തച്ചങ്കരി കാണിക്കുന്നതെല്ലാം വെറും ഷോ മാത്രമാണന്നാണ് യൂണിയനുകളുടെ നിലപാട്. താളത്തില്‍ തുടങ്ങിയതാണ് തച്ചങ്കരി. പക്ഷെ കൊട്ടുന്നതെല്ലാം അവതാളമാണെന്ന് യൂണിയന്‍കാര്‍ പറയുന്നു
ലൈനില്‍ പോകാതെ ചീഫ് ഓഫീസില്‍ അദര്‍ ഡ്യൂട്ടിയിലിരുന്ന് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയിരുന്നവരെ തച്ചങ്കരി ഒഴിവാക്കിയിരുന്നു. ഇവരെ ചീഫ് ഓഫീസില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് സി.െഎ.ടി.യു യൂണിയന്‍ ആവശ്യപ്പെട്ടെങ്കിലും തച്ചങ്കരി സമ്മതിച്ചില്ല. യൂണിയന്‍കാരെ ചീഫ് ഓഫീസില്‍ നിന്ന് ഇറക്കിയത് ജീവനക്കാര്‍ക്കിടയില്‍ പൊതുവെ സ്വാഗതം ചെയ്യപ്പെട്ടതിനാല്‍ യൂണിയനുകള്‍ക്ക് പരസ്യമായി വിമര്‍ശിക്കാനുമാകുന്നില്ല. അതുകൊണ്ടുതന്നെ ഇതില്‍ തൊടാതെയാണ് യൂണിയനുകളുടെ വിമര്‍ശനം. ഇതിനിടെ മാസവരി പിടിക്കുന്നത് അവസാനിപ്പിക്കാനും തച്ചങ്കരി ഇടപെടല്‍ നടത്തി. ഇതോടെ സംഘടനകള്‍ പ്രതിസന്ധിയിലായി. മറികടക്കാന്‍ സമരത്തിന് എല്ലാവരും ഒരുമിച്ചു. എന്നും തമ്മിലടിച്ചായിരുന്നു കെ എസ് ആര്‍ ടി സിയിലെ സംഘടനകള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ തച്ചങ്കരിയോട് ജീവനക്കാര്‍ക്ക് അടുപ്പം തോന്നിയാല്‍ തങ്ങളുടെ കാര്യം അവതാളത്തിലാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.
വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ ടോമിന്‍ ജെ. തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ രംഗത്ത് വന്നിരുന്നു. കെ.എസ്.ആര്‍.ടി.സിയെ ലാഭകരമായ പൊതുമേഖല സ്ഥാപനമാക്കാനാണ് എം.ഡി ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ വിവിധ യൂണിയനുകള്‍ എം.ഡിക്കെതിരെ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തച്ചങ്കരിയെ പിന്തുണച്ച് മന്ത്രി രംഗത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവരാനും കോര്‍പറേഷനെ സ്വകാര്യവത്കരിക്കാനുമാണ് എം.ഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നീക്കമെന്നാരോപിച്ചാണ് ട്രേഡ് യൂണിയനുകള്‍ സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഇതിനിടെയാണ് എം.ഡിയെ പിന്തുണച്ച് ഗതാഗത മന്ത്രി തന്നെ രംഗത്തെത്തിയത്. തച്ചങ്കരി നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമാണെന്ന് മന്ത്രി പറഞ്ഞു. ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രക്ഷോഭത്തിനോടുള്ള എതിരഭിപ്രായം മന്ത്രി വ്യക്തമാക്കുകയായിരുന്നു ഇതിലൂടെ. മുഖ്യമന്ത്രിയും തച്ചങ്കരിക്കൊപ്പമാണ്. ഇതാണ് സിപിഎം നേതാക്കളെ വെട്ടിലാക്കുന്നത്.
കടുത്തപ്രതിസന്ധിയില്‍ നീങ്ങുന്ന കെ.എസ്.ആര്‍.ടി.സി.യെ ആറുമാസത്തിനുള്ളില്‍ നഷ്ടത്തില്‍നിന്ന് കരകയറ്റുമെന്നാണ് തച്ചങ്കരി പറയുന്നത്. ജീവനക്കാരും യൂണിയന്‍ പ്രവര്‍ത്തകരും വിമര്‍ശനങ്ങള്‍ മാറ്റിവച്ച് ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി.യെ ഇന്നത്തെ അവസ്ഥയില്‍നിന്ന് മോചിപ്പിക്കാന്‍ സാധിക്കുകയുള്ളു. സമൂഹ മാധ്യമങ്ങള്‍വഴി ഉയരുന്ന വിമര്‍ശനങ്ങളെയും യൂണിയന്‍ പ്രവര്‍ത്തനങ്ങളെയും തച്ചങ്കരി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിമര്‍ശകര്‍ വിചാരിച്ചാല്‍ കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളം കൃത്യസമയത്തുകൊടുക്കാന്‍ പറ്റുമോ എന്നും തച്ചങ്കരി ചോദിച്ചു. നിലവില്‍ ഡ്രൈവറുമാരുടെയോ കണ്ടക്ടര്‍മാരുടെയോ കുറവുകൊണ്ടുമാത്രം സര്‍വീസ് മുടങ്ങുന്ന അവസ്ഥയാണ്. ഇതിനുമാറ്റമുണ്ടാകണം. പുതിയ ബസുകള്‍ ഒന്നും വാങ്ങുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. പകരം നിലവിലെ ഉള്ള ബസുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാസാവസാനം ശമ്പളം കിട്ടുന്ന ഒരു പ്രതാപ കാലമുണ്ടായിരുന്നു കെഎസ്ആര്‍ടിസിക്ക്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി കടക്കെണിയിലായി. പൂട്ടലിന്റെ വക്കലെത്തിയ കെഎസ്ആര്‍ടിസിയില്‍ ശമ്പളം വീണ്ടും മാസാവസാനം കൊണ്ടു വന്നതോടെ ടോമിന്‍ ജെ തച്ചങ്കരി ജീവനക്കാരുടെ പ്രിയങ്കരനായി. ഒന്നുകില്‍ എന്നെ ഭരിക്കാന്‍ അനുവദിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യുക കെഎസ് ആര്‍ടിസിയുടെ സിഎംഡിയായി ചുമതലയേറ്റപ്പോള്‍ ടോമിന്‍ തച്ചങ്കരി യൂണിയന്‍ നേതാക്കളോട് പറഞ്ഞത്. കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ വേണ്ടത് ജീവനക്കാരുടെ പിന്തുണയാണെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു. കൃത്യമായി ശമ്പളം നല്‍കി. ഇതിനൊപ്പം യൂണിയനുകള്‍ക്കും മൂക്കു കയറിട്ടു. ഇതോടെ തച്ചങ്കരി സ്റ്റാറായി. ഫ്‌ളൈ ബസും ചില്‍ ബസും ഇലക്ട്രിക്ക് ബസുമെല്ലാം താരമായി. ഇതോടെ അദര്‍ഡ്യൂട്ടിയുടെ പേരില്‍ ജോലിചെയ്യാതിരുന്ന യൂണിയന്‍ നേതാക്കളെ ബസില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോള്‍ തുടങ്ങിയ എതിര്‍പ്പ് പുതിയ തലത്തിലെത്തി.
ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പള അക്കൗണ്ടില്‍ നിന്ന് മാസവരി പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന മാനേജ്‌മെന്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാനേജ്‌മെന്റും തൊഴിലാളി നേതൃത്വവും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായത്. ഇത് യൂണിയനുകള്‍ക്ക് ഇരുട്ടത്ത് കിട്ടിയ അടിയായി. വീണ്ടും സമ്മതപത്രം നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിക്കുന്നത് യൂണിയനുകളുടെ പണമൊഴുക്കിനെ ബാധിച്ചു. എങ്ങനേയും തച്ചങ്കരിയെ ഓട്ടിച്ചാലേ കാര്യമുള്ളൂവെന്ന് അവര്‍ തിരിച്ചറിയുന്നു. അങ്ങനെ കൊടിയുടെ നിറം നോക്കാതെ ഒരുമിക്കുകയാണ് അവര്‍. മറ്റു സംസ്ഥാനങ്ങളില്‍ ലാഭകരമായി നടപ്പാക്കിയ വാടക ബസ്, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ പൊളിക്കാനാണ് കെ.എസ്.ആര്‍.ടി.സി.യിലെ ഭരണ, പ്രതിപക്ഷ യൂണിയനുകളുടെ ശ്രമം.
https://www.facebook.com/Malayalivartha























