കോഴിക്കോട് പുതുപാടിയിൽ രണ്ടു വയസുകാരൻ മരിച്ചത് ശിഖല മൂലമല്ലെന്ന് പരിശോധന ഫലം ; യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് പുതുപ്പാടി പഞ്ചായത് അധികൃതർ

നിപ്പ വൈറസ് ബാധയിൽ നിന്നും മുക്തി നേടിയതിന് പിന്നാലെയായിരുന്നു കോഴിക്കോട് നിവാസികളെ ആശങ്കയിൽ ആക്കി ശിഖല എന്ന രോഗ ബാധ എത്തിയത്. അതേസമയം കഴിഞ്ഞ ദിവസം കുട്ടി മരിച്ചത് ശിഖല മൂലമല്ലെന്ന് സ്ഥിതീകരിച്ചു. ശിഖല ബോധവത്കരണം തുടരാൻ തന്നെയാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
കോഴിക്കോട് പുതുപാടിയിൽ രണ്ടു വയസുകാരൻ മരിച്ചത് ശിഖല മൂലമല്ലെന്ന് തെളിഞ്ഞുവെങ്കിലും തുടങ്ങിവച്ച ബോധവത്കരണം തുടങ്ങാനാണ് പഞ്ചായത് തീരുമാനം. ഒരേ പ്രദേശത്തെ മൂന്നുപേരിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ക്ളോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടരും. ചികിത്സയിൽ കഴിയുന്ന സയാന്റെ ആരോഗ്യനിലയിൽ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡെങ്കി, നിപ്പ തുടങ്ങിയ പകർച്ച വ്യാധികളിൽ നിന്ന് കര കയറുന്നതിന് ഇടയ്ക്ക് ശിഖല രോഗ ബാധയെ കുറിച്ചുള്ള റിപോർട്ടുകൾ കൂടി പുറത്ത് വന്നതോടെ യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പുതുപ്പാടി പഞ്ചായത് അധികൃതർ തയ്യാറായത്. വീടുകൾ തോറും കയറിയിറങ്ങിയുള്ള ക്ളോറിനേഷനുകളും ബോധവത്കരണ യജ്ഞങ്ങളും ഒക്കെയായി ആരോഗ്യവകുപ്പും സജീവമായി. അതേസമയം രോഗത്തിന്റെ ഉറവിടത്തെ പറ്റി ഇപ്പോളും വ്യക്തത വരുത്താനാകാത്തത് ആരോഗ്യവകുപ്പിന്റെ കുഴക്കുന്നു.
https://www.facebook.com/Malayalivartha























