നല്ല രാഷ്ട്രീയക്കാരന് ദൂരക്കാഴ്ച അനിവാര്യമാണ്, ഷാഫിക്ക് ദൂരക്കാഴ്ച വേണ്ടുവോളമുണ്ട്, എന്നാൽ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനം കണ്ടുകൊണ്ടുള്ള രാജി ലക്ഷ്യത്തിലെത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു ; അഡ്വ. കെ ശിവദാസൻ നായർ

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എ രാജിവച്ചത് വ്യക്തമായ രാഷ്ട്രീയ ദൂരകാഴ്ചയോടെയാണെന്നു മുൻ എം.ൽ. എ. അഡ്വ. കെ ശിവദാസൻ നായർ. എംഎൽഎ എന്ന നിലയിൽ നിയോജകമണ്ഡലത്തിൽ ശ്രദ്ധിക്കാൻ ആണ് രാജി വെച്ചതെന്ന് ഷാഫി പറയുന്നത്. എന്നാൽ വരാനിരിക്കുന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ആണെന്ന് ഷാഫിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു എന്ന് ഫേസ് ബൂക്കിലൂടെ ശിവദാസൻ നായർ പ്രതികരിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;
ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. എംഎൽഎ എന്ന നിലയിൽ നിയോജകമണ്ഡലത്തിൽ ശ്രദ്ധിക്കാൻ ആണെന്ന് ഷാഫി. എന്നാൽ വരാനിരിക്കുന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ആണെന്ന് ഷാഫിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
നല്ല രാഷ്ട്രീയക്കാരന് ദൂരക്കാഴ്ച അനിവാര്യമാണ്. ഷാഫിക്ക് ദൂരക്കാഴ്ച വേണ്ടുവോളമുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനം കണ്ടുകൊണ്ടുള്ള രാജി ലക്ഷ്യത്തിലെത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു . കാരണം യുവാവായ ഡീൻ കുര്യാക്കോസിന് ഒരു ലാവണം തരപ്പെട്ടിട്ടു വേണമല്ലോ പ്രസിഡണ്ട് സ്ഥാനം ഒഴിയാൻ. ചെറുപ്പക്കാരൻ ആയാലും ദൂരക്കാഴ്ചയില്ലാത്ത സ്ഥാനത്യാഗം പാടില്ലല്ലോ. എന്തായാലും ഡീൻ കാത്തിരിക്കുകയാണ് മറ്റൊരു കസേരയ്ക്കായി. ഷാഫിയും കാത്തിരിക്കുകയാണ് അനുയോജ്യമായ ഒരു കസേരയ്ക്ക് വേണ്ടി. ദീപസ്തംഭം
രണ്ടാഴ്ച മുന്‍പ് ചുമതല ഒഴിഞ്ഞെങ്കിലും അദ്ദേഹമോ പാര്‍ട്ടിയോ ഇത് രഹസ്യമാക്കി വക്കുകയായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതിയാണ് കാരണമെന്ന് ഐ ഗ്രൂപ്പ് പറയുമ്പോള്‍, നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്ന് എ ഗ്രൂപ്പ് വാദിക്കുന്നു. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഷാഫിക്ക് യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക ഘടകത്തിന്‍റെ ചുമതലയുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പണം വാങ്ങി ദുര്‍ബലരായ നേതാക്കള്‍ക്ക് സീറ്റ് തരപ്പെടുത്തിക്കൊടുത്തെന്നാണ് ഷാഫിക്കെതിരെ ഉയർന്ന ആരോപണം.
https://www.facebook.com/Malayalivartha























