അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയും മറ്റും എത്തിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ചരക്ക് ലോറിയുടമകളുടെ ദേശീയ പണിമുടക്കു കാരണം സംസ്ഥാനത്തെ പച്ചക്കറിക്കും അവശ്യ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നിട്ടും ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉറക്കത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലോറി സമരം ഉടന്‍ ഒത്തു തീര്‍പ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
ചരക്ക് ലോറികളുടെസമരം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. സമരം ആറു ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വില പിടിച്ചു നിര്‍ത്തുന്നതിനുള്ള ബദല്‍ സംവിധാനങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് നിലച്ചതോടെ പഴം, പച്ചക്കറി തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില ഇരട്ടിയിലധികമായി കുതിച്ചുയര്‍ന്നിരിക്കുകയാണ്.
തക്കാളി, ചെറിയ ഉള്ളി, പച്ചമുളക്, പയര്‍, കത്തിരി, വെണ്ടയ്ക്ക തുടങ്ങി എല്ലാ പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നു. ലോറി സമരം നീണ്ടു പോവുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവും. അതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയും മറ്റും എത്തിക്കുന്നതിന് അടിയന്തിരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























