പ്രവാസി ഭർത്താവിനെ മടുത്തതോടെ രണ്ട് മക്കളെ വീട്ടിൽ തനിച്ചാക്കി ഇളയ കുഞ്ഞുമായി കുട്ടികാമുകനൊപ്പം ഗോവയിലേയ്ക്ക് മുങ്ങി വീട്ടമ്മ!

വിദ്യാനഗറിൽ വീട്ടമ്മയെയും കുഞ്ഞിനേയും കാണാതായി. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേവിഞ്ചയിലെ ഗള്‍ഫുകാരനായ നിസാറിന്റെ ഭാര്യ (32) ഫാത്വിമത്ത് തസ്‌നി, മകന്‍ നബ്ഹാന്‍ (മൂന്ന് വയസ്) എന്നിവരെയാണ് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉദുമ മുല്ലച്ചേരി സ്വദേശിയായ 22 കാരനോടൊപ്പം പോയതാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
ഗോവയിലേക്കാണെന്ന് പറഞ്ഞാണ് യുവാവ് പോയതെന്ന് സുഹൃത്തുക്കളില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മിസ്സിംഗിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഒമ്പതും ആറും വയസുള്ള രണ്ട് പെണ്‍മക്കളെ വീട്ടിലാക്കിയാണ് യുവതി ഇളയകുഞ്ഞിനെയും കൂട്ടി സ്ഥലംവിട്ടത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha























