അവയവക്കടത്ത് മാഫിയ വാഴുമ്പോൾ : അവയവക്കടത്ത് മാഫിയയുടെ ഇരയാകുന്നത് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെത്തപ്പെടുന്ന സാധാരണക്കാർ

അവയവക്കടത്ത് മാഫിയയുടെ ഇരയാകുന്നത് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെത്തപ്പെടുന്ന സാധാരണക്കാർ. തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് മീനാക്ഷിപുരം നെള്ളിമേട് സ്വദേശി പി.മണികണ്ഠന്റെ അവയവങ്ങള്‍ നീക്കംചെയ്യാന്‍ നിര്‍ബന്ധിതമായി ബന്ധുക്കളില്‍ നിന്ന് സമ്മതപത്രം വാങ്ങിയതായി പരാതി. ചികിത്സിച്ചതിന് 3 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കുക അല്ലെങ്കില്‍ അവയവദാനത്തിന് സമ്മതിക്കുക എന്നതായിരുന്നു ആശുപത്രി അധികൃതരുടെ സമീപനം.
മണികണ്ഠനോടൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആറുച്ചാമിയുടെ ബന്ധുക്കളേയും ഇതേ മാഫിയ സമീപിച്ചിരുന്നതായി അറിയുന്നു. സംഭവത്തില്‍ സംസ്ഥാനഗവണ്‍മെന്റിന്റെ ആവശ്യപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല അന്വേഷണത്തിന്റെ ഫലമായി റിപ്പോര്‍ട്ട് ആശുപത്രിക്കെതിരാകുകയും ചെയ്തു.
സമാനമായ രീതിയിൽ 2017 ജനുവരിയില്‍ കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് നടന്ന ബൈക്ക് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച നിഥിനാ(20)ന്റെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി ലക്ഷങ്ങൾ ചോദിച്ചു. ദരിദ്രകുടുംബത്തിന് ബില്ലടയ്ക്കാതെ മൃതദേഹം വിട്ടു നല്‍കില്ലെന്നായി. ഒടുവില്‍ അവയവദാനത്തിന് സമ്മതം നല്‍കിയാല്‍ മൃതദേഹം വിട്ടുനല്‍കാമെന്ന ഒത്തുതീര്‍പ്പില്‍ കരള്‍, കിഡ്‌നി, ഹൃദയം തുടങ്ങിയവ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ബന്ധുക്കളെക്കൊണ്ട് ഒപ്പുവയ്പിക്കുകയായിരുന്നു.
ജീവനുള്ള ആളില്‍ നിന്ന് ദാനം ചെയ്യാവുന്ന അവയവങ്ങള്‍ കിഡ്‌നി, കരള്‍(ഭാഗികമായി) എന്നിവ മാത്രം. ഇതിനു പുറമേ ഹൃദയം, ശ്വാസകോശങ്ങള്‍, നേത്രപടലം, പാന്‍ക്രിയാസ്, ചെറുകുടല്‍, ഗര്‍ഭപാത്രം, കൈപ്പത്തി, രക്തക്കുഴലുകള്‍, ചെവിക്കുള്ളിലെ അസ്ഥികള്‍, തരുണാസ്ഥി, ത്വക്ക് തുടങ്ങി 23ഓളം അവയവങ്ങളാണ് സാഹചര്യങ്ങള്‍ക്കനുസൃതമായി മസ്തിഷ്‌കമരണം സംഭവിച്ചയാളില്‍ നിന്ന് ദാനം ചെയ്യാവുന്നത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha























