കോട്ടയത്ത് ഓട്ടോ റിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് 24 പേര്‍ക്ക് പരിക്ക്

കോട്ടയത്ത് പാമ്പാടിക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 22 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 2.45 ഓടെ കെ.കെ റോഡില്‍ പാമ്പാടിക്ക് സമീപം നെടുങ്കുഴിയിലാണ് അപകടം ഉണ്ടായത്. കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. മുന്നില്‍ പോയ ഓട്ടോറിക്ഷ അപ്രതീക്ഷിതമായി വട്ടംതിരിച്ചപ്പോള്‍ ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്ത് നേതൃത്വം നല്‍കിയത്. പാമ്പാടി , മണര്‍കാട് എന്നിടങ്ങളിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടവുമായി ബന്ധപ്പെട്ട് ഏറെ നേരമുണ്ടായിരുന്ന ഗതാഗത തടസ്സം പൊലീസ് പിന്നീട് പുനഃസ്ഥാപിച്ചു.
https://www.facebook.com/Malayalivartha























