ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ പട്ടികയില്‍ അനധികൃതമായി കയറിപ്പറ്റി ആനുകൂല്യങ്ങള്‍ കൈപ്പറ്റാൻ അനര്‍ഹർ ശ്രമിക്കുന്നതായി ആരോപണം

ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ പട്ടികയില്‍ അനധികൃതമായി കയറിപ്പറ്റി ആനുകൂല്യങ്ങള്‍ കൈപ്പറ്റാൻ അനര്‍ഹർ ശ്രമിക്കുന്നതായി ആരോപണം. ഇതിനായി ക്യാംപിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായി വിവരം. സര്‍ക്കാര്‍ കണക്ക് അനുസരിച്ച് വെള്ളപ്പൊക്കത്തെ തുടർന്ന് 500 ഓളം ദുരിതാശ്വാസ ക്യാംപുകളിലായി 59517 പേര്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഇത്രയധികം പേര്‍ ക്യാംപില്‍ ഉണ്ടായിരുന്നില്ലെന്ന് ക്യാംപുകളില്‍ ഉണ്ടായിരുന്നവരും പൊതുപ്രവര്‍ത്തകരും പറയുന്നത്.
ക്യാംപുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെല്ലാം ദുരിത ബാധിതരാണോ എന്ന് പരിശോധിച്ച ശേഷമല്ല നഷ്ടപരിഹാരവിതരണം നടത്താറ്. അതുകൊണ്ട് പേര് രജിസ്റ്റര്‍ ചെയ്യ്താല്‍ അനര്‍ഹക്കും പണമടക്കമുള്ള സഹായങ്ങള്‍ ലഭിക്കും.
https://www.facebook.com/Malayalivartha























