സ്വർണ്ണ വിലയിൽ ഇടിവ്

കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതിരുന്ന സ്വർണ്ണ വിലയിൽ ഇന്ന് ഇടിവുണ്ടായി. സംസ്ഥാനത്ത് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,280 രൂപയും ഗ്രാമിന് 2875 രൂപയുമാണ് ഇന്നത്തെ വില.
ഈ മാസം 18 മുതല്‍ 20 വരെ ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്ന 22,200 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1230 ഡോളറാണ് ഇന്നത്തെ നിരക്ക്.
https://www.facebook.com/Malayalivartha























