അതെല്ലാം ഒരു കാലം...'അക്രമികള്‍ തേടിയെത്തിയത് തന്നെ, പക്ഷേ കൊല്ലപ്പെട്ടത് അഷറഫ്; കൊലയാളികളില്‍ നിന്നു തന്നെ രക്ഷിച്ചത് കെ.എസ്.യു നേതാവ്'; വിദ്യാര്‍ത്ഥി രാഷ്ട്രീയകാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ച് മന്ത്രി എ.കെ ബാലന്‍

രക്ഷപെട്ടത് ഭാഗ്യം കൊണ്ട്. തലശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തിലെ ഓര്‍മ്മകള്‍ പങ്കുവച്ച് മന്ത്രി എ.കെ.ബാലന്‍. എസ് എഫ് ഐ നേതാവ് അഷറഫ് കൊല്ലപ്പെട്ട ആക്രമണത്തില്‍ അവര്‍ അന്ന് ഉന്നം വച്ചിരുന്നത് തന്നെയായിരുന്നു. ആ ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ചത് കെഎസ്‌യു നേതാവായ സൃഹൃത്ത് എടക്കാട്ടെ ലക്ഷ്മണനായിരുന്നു. 'ബ്രണ്ണന്റെ മണ്ണില്‍ ഒരുവട്ടംകൂടി' യെന്ന പരിപാടിയിലാണ് മന്ത്രി ഓര്‍മ്മകള്‍ പങ്കുവച്ചത്.
ലക്ഷ്മണന്‍ പിന്നീട് വീക്ഷണം പത്രത്തിന്റെ കണ്ണൂര്‍ ലേഖകനായി. അദ്ദേഹം രോഗബാധിതനായ ആശുപത്രിയില്‍ കഴിഞ്ഞ വേളയില്‍ താന്‍ പോയി സന്ദര്‍ശിച്ചിരുന്നു. അത് കണ്ട താന്‍ പൊട്ടിക്കരഞ്ഞു പോയി. ഈ കലാലയത്തില്‍ പഠിച്ച ആരും തോല്‍ക്കുകയില്ല. കാരണം ജീവിതത്തില്‍ വിജയിക്കാന്‍ ആവശ്യമായ നട്ടെല്ലും തന്റേടവും ഇവിടെ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
ചടങ്ങിന് ശേഷം മന്ത്രി പഴയകാല സുഹൃത്തുക്കളുമായി അല്പസമയം ചെലവഴിച്ചു. അന്ന് കോളേജില്‍ ഹോസ്റ്റലില്‍ ഒപ്പം കഴിഞ്ഞവരെ കാണാനും സമയം കണ്ടെത്തി. അതിനും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സന്ദര്‍ശിച്ച മന്ത്രി അവരോടൊപ്പം ഭക്ഷണംകഴിച്ചു. വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിലെ അസൗകര്യങ്ങളെക്കുറിച്ച് മന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha























