രണ്ടും കൽപ്പിച്ച് പി.സി ജോർജ് ഇനി കളിമാറും ;എൽ.ഡി.എഫ് പ്രവേശനത്തെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പി.സി.ജോർജ് ;പി.സിയുടെ പ്രതികരണം മലയാളിവാർത്തയോട്

എൽ.ഡി.എഫ് പ്രവേശനത്തെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പി.സി.ജോർജ് .പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് എല്‍ഡിഎഫിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടുത്തിടെ ചൂടുപിടിച്ചിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ പിള്ള മുന്‍കകൈ എടുത്ത് പിസി ജോര്‍ജ്ജിനെ ഇടതുപക്ഷത്ത് എത്തിക്കാന്‍ ശ്രമം നടത്തുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ . എന്നാൽ പുറത്തുവന്ന വാർത്തകൾ സത്യമല്ലെന്ന് പി.സി. മലയാളിവാർത്തയോട് പ്രതികരിച്ചു .
"താനിപ്പോൾ പുതിയ ഒരു പാർട്ടിയുടെ രൂപീകരണത്തിലാണ്. ജനപക്ഷം എന്ന പാർട്ടിയുടെ ജില്ലാതല തിരഞ്ഞെടുപ്പുകൾ നടക്കുകയാണ്. പാർട്ടിയുടെ സംസ്ഥാനതല തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വ്യക്തമായ രാഷ്ട്രീയനിലപാടുകൾ പറയാൻ സാധിക്കു" അദ്ദേഹം പറഞ്ഞു .
കേരള കോൺഗ്രസിലെ ബാല കൃഷ്ണ പിള്ളയും സ്കറിയ തോമസും തമ്മിലുള്ള ലയനം നാണം കേട്ട രാഷ്ട്രീയ കളി ആണെന്നാണ് പി സി യുടെ നിരീക്ഷണം. ഈ വിഷയത്തിൽ പിസി യുടെ പ്രതികരണം അല്പം കടുത്തതായിരുന്നു .
എൽ ഡി എഫ് പ്രേവേശനം അല്ലാതെ പി സി യുടെ ഭാവി പരിപാടികളെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയാണ് മലയാളി വാർത്തക്ക് ലഭിച്ചത്. പാർട്ടിയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ പാറശ്ശാലവരെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ യാത്ര സംഘടിപ്പിക്കുമെന്നും പി.സി വ്യക്തമാക്കി .
പോപ്പുലർ ഫണ്ട് SDPI തുടങ്ങിയ പാർട്ടികളുടെ നിരോധനത്തെ കുറിച്ചും ശക്തമായ നിലപാടാണ് പിസി ക്കുള്ളത് ..
വീഡിയോ കാണൂ.......
https://www.facebook.com/Malayalivartha























