മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍...
പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങള്‍ മാവോസിറ്റുകള്‍ അല്ലെന്നും വ്യാജ രേഖകള്‍ ചമച്ച് പോലീസ് കുടുക്കിയതാണെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍ ആയിരുന്ന അലനും താഹയും.വീടുകളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലില്‍ അടക്കാന്‍ മാത്രം ഗൗരവമുള്ളതല്ലെന്നും വ്യാജ തെളിവുകള്‍ ഉണ്ടാക്കി മാവോയിസ്റ്റ് എന്ന പേരില്‍ കുടുക്കിയതാണെന്നുമാണ് പ്രതികളായ അലനും താഹയും ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്.
ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതിലടക്കം പൊലീസ് ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കും. കേസ് ഡയറി ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇരുവരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
"
https://www.facebook.com/Malayalivartha