Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

17 MAY 2024 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ശക്തമായ ആക്രമണം ഏഴ് മാസം പിന്നിട്ടിട്ടും ഹമാസിനെ കീഴ്‌പ്പെടുത്താൻ സാധിക്കാത്തത് പലവിധ ചോദ്യങ്ങൾക്ക് ഇടയാക്കുന്നു. ശക്തിയിലും തന്ത്രത്തിലും കൗശലമുള്ളവർ എന്ന് കരുതുന്ന ഇസ്രായേൽ സൈന്യത്തിന് ചെറിയ പ്രദേശത്ത് മാത്രമുള്ള, എണ്ണത്തിൽ വളരെ കുറഞ്ഞ സംഘമായ ഹമാസിനെ പരാജയപ്പെടുത്താൻ സാധിക്കാത്തത് എന്തുകൊണ്ട് എന്നാണ് ചോദ്യം.ഇപ്പോൾഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ. ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന് മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്. ആയുധവിതരണം വെകിപ്പിക്കുന്ന ബൈഡന്റെയും ഡെമോക്രാറ്റുകളുടേയും നടപടിക്കെതിരെ ജനപ്രതിനിധിസഭയിൽ വിമർശനമുയർന്നു.

 

നേരത്തെ ഇസ്രായേലിനുള്ള ആയുധവിതരണം ​യു.എസ് വൈകിപ്പിച്ചിരുന്നു. റഫയിൽ ആക്രമണം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകില്ലെന്നും യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.ഇസ്രായേൽ സെക്യൂരിറ്റി അസിസ്റ്റൻസ് സപ്പോർട്ട് ആക്ടാണ് ജനപ്രതിനിധി സഭ പാസാക്കിയത്. 224 പേർ ആക്ടിനെ അനുകൂലിച്ചപ്പോൾ 184 പേർ എതിർത്തു. 16 ഡെമോക്രാറ്റുകൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മൂന്ന് റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഇതിനെ എതിർക്കുകയും ചെയ്തു. അതേസമയം, ബിൽ നിയമമാവാനുള്ള സാധ്യതകൾ വിരളമാണെന്നാണ് റിപ്പോർട്ട്.യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസാക്കിയതെന്നതും ശ്രദ്ധേയമാണ്.അതേസമയം, ഗസ്സയിൽ ഇപ്പോഴും ഇസ്രായേൽ കനത്ത ആക്രമണം തുടരുകയാണ്. ഇതുവരെ മേഖലയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 35,000ത്തോളം പേർ മരിച്ചിരുന്നു.

79,205 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളിൽ ഗസ്സ എതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്.24 മണിക്കൂറിനിടെ ഗസ്സയിൽ 39 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ ശക്തമായ ആക്രമണം ഇപ്പോൾ റഫയിലാണ് തുടരുന്നത്. സുരക്ഷമുൻനിർത്തി റഫയിലെ ഭക്ഷണവിതരണം നിർത്തിയതായി വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. അതിർത്തികൾ ഇസ്രായേൽ പിടിച്ചെടുത്തതോടെ ഗസ്സയിലേക്കുള്ള സഹായവിതരണവും നിലച്ചിരിക്കുകയാണ്.ഇസ്രായേൽ സൈന്യം വീണ്ടും വടക്കൻ ഗാസയിൽ ആക്രമണത്തിന് തയ്യാറാകുന്നു എന്നാണ് പുതിയ വിവരം. ഹമാസിനെ പൂർണമായി തുരത്തിയെന്ന് മാസങ്ങൾക്ക് മുമ്പ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ട സ്ഥലമാണ് വടക്കൻ ഗാസ. ഇസ്രായേൽ അതിർത്തിയോട് ചേർന്ന പ്രദേശമാണിത്. യുദ്ധം ആരംഭിച്ച ഒക്ടോബറിൽ നശീകരണ ബോംബുകൾ ഉപയോഗിച്ച മേഖല കൂടിയാണിത്.ഈ മേഖലയിൽ ഹമാസ് വീണ്ടും സംഘടിക്കുന്നു എന്ന വിവരമാണ് ഇസ്രായേൽ സൈന്യം തിരിച്ചെത്താൻ കാരണം.

 

ഹമാസിനെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാൻ ഇസ്രായേൽ സൈന്യത്തിന് സാധിക്കില്ല എന്ന പ്രചാരണത്തിന് ഇതിടയാക്കിയിട്ടുണ്ട്.ഇസ്രായേലിന് സമ്പൂർണ വിജയം നേടാനാകുമോ എന്ന് സംശയമാണെന്ന് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി കർട്ട് കാംബൽ പറഞ്ഞത് ഈ സാഹചര്യത്തിലാണ്.വടക്കൻ ഗാസയിൽ നിന്ന് പലസ്തീൻകാർ പൂർണമായും ഒഴിഞ്ഞുപോയിട്ടുണ്ട്. ഇവർ ഈജിപ്ത് അതിർത്തിയോട് ചേർന്ന തെക്കൻ ഗാസയിലെ റഫയിലാണ് തമ്പടിച്ചിട്ടുള്ളത്. റഫയിൽ ഹമാസ് നേതാക്കളുണ്ടെന്ന് ഇസ്രായേൽ പറയുന്നു. ഇവിടെ ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണ് ഇസ്രായേൽ. മേഖലയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പലസ്തീൻകാരോട് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു.

 

2007 മുതൽ ഹമാസ് ഭരിക്കുന്ന പ്രദേശമാണ് 20 ലക്ഷത്തിലധികം പേർ താമസിക്കുന്ന ഗാസ. അന്ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഹമാസ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയായിരുന്നു. ഇതോടെയാണ് ഇസ്രായേൽ ഗാസക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതും ഗാസ ഒറ്റപ്പെട്ടതും. ഹമാസ് നേതാവ് യഹിയ സിൻവാറിനെ പിടികൂടുക, ഹമാസിനെ ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇസ്രായേൽ നീങ്ങുന്നത്. ഏഴ് മാസം പിന്നിട്ടിട്ടും രണ്ടും സാധിച്ചിട്ടില്ല.ഗാസയിൽ എന്താണ് ഇസ്രായേൽ ചെയ്യാൻ പോകുന്നത് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ഇസ്രായേൽ ഭരണകൂടത്തിനില്ല. 35000ത്തിലധികം പലസ്തീൻകാർ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടു. എങ്കിലും ഹമാസിന് വലിയ പിന്തുണ പലസ്തീൻകാർ നൽകുന്നതാണ് ഇസ്രായേലിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ വിജയം കാണുമോ എന്ന കാര്യത്തിൽ മുൻ ഇന്റലിജൻസ് ഓഫീസർ മൈക്കൽ മിൽസ്റ്റൈൻ സംശയം പ്രകടിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (40 minutes ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (51 minutes ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (1 hour ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (1 hour ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (2 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (2 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (2 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (3 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (3 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends