കേരളം ഇങ്ങനാണ് ഭായ്.....; കേരളത്തിന്റെ സല്‍ക്കാരത്തില്‍ മനം നിറഞ്ഞ് അതിഥിത്തൊഴിലാളികള്‍; ഇത്രയും കരുതല്‍ നാട്ടില്‍പോലും കിട്ടില്ല; പിണറായിക്ക് അഭിനന്ദന പ്രവാഹം
ആഹാരമില്ല എന്നും നാട്ടില്‍ പോകണമെന്നുമൊക്കെ പറഞ്ഞ് കൊവിഡുകാലത്ത് തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ച് അന്യ സംസ്ഥാന തൊഴിലാളികള്‍ തന്നെ ഇപ്പോള്‍ പറയുകയാണ് കേരളം സ്വര്‍ഗ്ഗമാണെന്ന്. കേരളത്തിന്റെ സല്‍ക്കരിച്ച ഒരു രീതിവച്ച് സംസ്ഥാനത്തിന്റെ സല്‍ക്കാരത്തില്‍ അതിഥിത്തൊഴിലാളികള്‍ സംതൃപ്തരാണ്. നാട്ടുകാര്‍ പ്രയാസപ്പെട്ടാലും അതിഥികള്‍ പട്ടിണികിടക്കരുതെന്ന നയം കേരളത്തിന്റെ പ്രത്യേകതയാണെന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ തുറന്നുസമ്മതിക്കുന്നു. രോഗവും ലോക്ക്ഡൗണും തങ്ങളുടെ നാട്ടിലുമുണ്ടെങ്കിലും ഭക്ഷണസാധനങ്ങള്‍ സൗജന്യമായി നല്കുന്ന രീതിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും പുറമെനിന്നുള്ള സഹായം ഇല്ലെന്നുതന്നെ പറയാമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ജോലി മുടങ്ങിയതിനെത്തുടര്‍ന്ന് വീടുകളിലേക്ക് പണമയയ്ക്കാന്‍ കഴിയുന്നില്ല എന്നതൊഴിച്ചാല്‍ വാടക, ഭക്ഷണം തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായിട്ടുണ്ട് -അസമില്‍നിന്നുള്ള തൊഴിലാളികളായ മുജീബ്റഹ്മാന്‍, റകീബുല്‍ അലീം, അക്ബര്‍ അലീം എന്നിവര്‍ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഗ്രാനൈറ്റ്, മാര്‍ബിള്‍ ജോലിക്കെത്തിയ തൊഴിലാളികളും നിര്‍മാണമേഖലയിലുള്ള പശ്ചിമബംഗാള്‍, ബിഹാര്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളും കേരളത്തിലെ അതിഥിസല്‍ക്കാരത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. തമിഴ്നാട്ടില്‍നിന്നെത്തിയ തേന്‍ തൊഴിലാളികള്‍ക്കുപോലും കമ്യൂണിറ്റി കിച്ചണില്‍നിന്നുള്ള ഭക്ഷണവും മറ്റു സാഹായങ്ങളും നല്‍കുന്നുണ്ട്. കേരളത്തില്‍ കുടുങ്ങി എന്നതരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് കൊല്‍ക്കത്തയില്‍നിന്നുള്ള നസീബുല്‍ അലീം പറഞ്ഞു. തൊഴിലാളികള്‍ ചിലയിടത്ത് തെരുവിലിറങ്ങിയത് അവരുടെ ഇഷ്ടപ്രകാരമാകില്ല എന്നാണ് അസമില്‍നിന്നും ബംഗാളില്‍നിന്നുമുള്ള തൊഴിലാളികള്‍ക്ക് പറയാനുള്ളത്.
മറ്റൊരു പ്രധാന കാരണം വര്‍ഷങ്ങളായി കുടുംബസമേതം താമസിക്കുന്നവര്‍ക്ക് റേഷനും ചികിത്സയുമടക്കം കേരളത്തില്‍ സൗജന്യമായി ലഭിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ആനുകൂല്യം പുറമെയുള്ളവര്‍ക്ക് പണം കൊടുത്താല്‍പോലും കൃത്യമായി ലഭിക്കാന്‍ പ്രയാസമാണെന്നും തൊഴിലാളികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha