വയനാട്ടിലെ കൊളവള്ളി കോളനിയില്‍ കുടിവെള്ളമെത്തി
പുല്പള്ളിയില് നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന കൊളവള്ളി അംബേദ്കര്‍ കോളനിയില്‍ കുടിവെള്ള വിതരണത്തിന് 5,000 ലീറ്ററിന്റെ വാട്ടര്‍ കിയോസ്ക് സ്ഥാപിച്ച് 4 ടാപ്പുകള്‍ ഒരുക്കി. കബനി കുടിവെള്ള പദ്ധതിയില്‍ നിന്ന് ഇതിലേക്ക് കണക്ഷനും നല്കി. ഇതുവരെ റോഡ് വക്കിലുള്ള ഒരു പൊതുടാപ്പില്‍ നിന്നാണ് കോളനിക്കാര്‍ മുഴുവനും വെള്ളമെടുത്തിരുന്നത്.
ട്രൈബല്‍ വകുപ്പും ജലവിഭവ വകുപ്പും യോജിച്ചാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ജലലഭ്യത ഉറപ്പാക്കിയത്. പാതയോരത്ത് തകര്‍ന്ന് കിടന്ന മൂന്ന് ടാപ്പുകളും പ്രവര്‍ത്തനക്ഷമമാക്കി. ജല അതോറിട്ടി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.കെ.സലിം, അസി. എക്സിക്യൂട്ടീവ എന്‍ജിനീയര്‍ ജിതേഷ് കുമാര്‍, ഓവര്‍സിയര്‍ സി.ജെ. നോബിള്‍, പുല്പള്ളി ടിഇഒ ബാബു എം. പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
രാവും പകലും പാത്രങ്ങളുമായി വീട്ടുകാര്‍ കുടിവെള്ളമെടുക്കുന്നതിന്റെ ബുദ്ധിമുട്ട് കഴിഞ്ഞ ദിവസം മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുളിക്കാനും അലക്കാനും കോളനിക്കാര്‍ കബനിപ്പുഴയെയാണ് ആശ്രയിക്കുന്നത്. പുഴയോരത്തേക്ക് ആളുകള്‍ പോകാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് വിലക്കിയിരുന്നു.
ജല അതോറിട്ടി സൗജന്യമായി നല്കിയ കണക്ഷനുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കോളനിയില്‍ നിര്‍മിച്ച കുഴല്‍കിണര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ട്രൈബല്‍ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് ടിഡിഒ. സി. ഇസ്മയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിര്‍മിച്ചതും നിറയെ വെള്ളമുള്ളതുമായ കുഴല്‍ കിണര്‍ ഇപ്പോഴും ചാക്കിട്ട് മൂടിയ നിലയിലാണ്. ലോക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ഇതിന് പരിഹാരമുണ്ടാക്കും. പ്രതിമാസം 15,000 ലീറ്റര്‍ വെള്ളം ഓരോ വീട്ടുകാര്‍ക്കും ലഭിക്കും.
https://www.facebook.com/Malayalivartha