കെ എം ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു; ഇന്നലത്തെ പതിനാൽ മണിക്കൂറിന് ചോദ്യം ചെയ്യലിന് ശേഷമാണ് വീണ്ടും : രണ്ടാമൂഴത്തിൽ കുരുക്ക് വീഴുമോ

പ്ലസ്ടു കോഴ കേസിൽ കെ എം ഷാജിക്ക് വീണ്ടും കുരുക്ക് മുറുകുന്നു. വീണ്ടും ഇഡിക്ക് മുന്നിൽ അദ്ദേഹം എത്തിയിരിക്കുകയാണ്. ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ കെ.എം. ഷാജി എം.എൽ.എ.യെ എൻഫോഴ്സ്മെvന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം 14 മണിക്കൂറിലധികം ഇ.ഡി. ഉദ്യോഗസ്ഥർ ചോദ്യംചെയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്നും ചോദ്യം ചെയ്യൽ നടക്കുന്നത്. കെ.എം ഷാജി രാവിലെ പത്ത് മണിയോടെ കല്ലായിൽ ഉള്ള ഇ.ഡി ഓഫീസിലെത്തിയിരുന്നു. കെ.എം ഷാജിയുടെ ഭാര്യ ആശയുടേയും പി.എസ്.സി. മുൻ അംഗം ടി.ടി. ഇസ്മയിലും നൽകിയ മൊഴികളും രേഖകളും വിലയിരുത്തിയ ശേഷമായിരുന്നു കഴിഞ്ഞ ദിവസത്തെ മണിക്കൂറുകളോളമുള്ള ചോദ്യം ചെയ്യൽ നടക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കെ.എം ഷാജിയുടെ കോഴിക്കോട്ടേയും, കണ്ണൂരിലേയും വീട് ഇഡിയുടെ നിർദേശ പ്രകാരം കോർപ്പറേഷൻ അളന്നിരുന്നു. ഇത് അനധികൃതമാണെന്ന് കണ്ടെത്തുകയും കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നുയ ഇതും ചോദ്യം ഇ.ഡി ചോദിച്ചറിയുന്നുണ്ട്. 1,62,60,000 രൂപ വീടിന് മൂല്യമുണ്ടെന്നാണ് കോർപ്പറേഷൻ കണ്ടെത്തിയിരിക്കുന്നത്. ഇഡിയുടെ അന്വേഷണം നടക്കുന്നതിനിടെ കോഴിക്കോട് വിജിലൻസ് കോടതിയും കെ.എം ഷാജിക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
10 വർഷത്തിനിടെ എം.എൽ.എ. നടത്തിയ പണമിടപാടുകൾ, റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ വിവരങ്ങൾ, 1.62 കോടിയുടെ വീട് നിർമിക്കാനുള്ള സാമ്പത്തികസ്രോതസ്സ് ഇതിലെല്ലാം ഇ.ഡി അദ്ദേഹത്തിൽനിന്ന് വ്യക്തത തേടി. എം.എൽ.എ.യെന്ന നിലയിൽ ലഭിക്കുന്ന വേതനമല്ലാതെ മറ്റെന്തു വരുമാന മാർഗങ്ങളാണുള്ളത്, കൃഷിയിൽനിന്ന് ലഭിക്കുന്ന വരുമാനമെത്ര എന്നിവയെല്ലാം ചോദിച്ചറിയുകെയുണ്ടായി.
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ കെ.എം ഷാജി എം.എൽ.എയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് വിജിലൻസ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് ജഡ്ജി കെ.വി ജയകുമാറിന്റേതായിരുന്നു ഉത്തരവ്.
കോഴിക്കോടുള്ള കെ.എം ഷാജിയുടെ വീട് തന്നെയാണ് പ്രധാന അന്വേഷണ വിഷയം. 1,626,0000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്ത്. ഇത്രയും വലിയ ഒരു സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിക്കുക.
സാമുഹിക പ്രവർത്തകനും നിയമജ്ഞനുമായ അഡ്വ.എം.ആർ ഹരീഷിന്റെ പരാതിയിലാണ് അന്വേഷണം. ഔദ്യോഗിക പദവി ഉപയോഗിച്ച് വിദേശത്ത് നിന്നടക്കം വലിയ തോതിൽ പണം കൈപ്പറ്റിയെന്നും ഇതിനായി നിരവധി തവണ ഷാജി വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പല ബിനാമി പേരുകളിലും വാഹനങ്ങളും, ഭൂമിയും വാങ്ങിക്കുന്ന ശീലം കെ.എം ഷാജിക്കുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കെ.എം ഷാജിക്കോ, ഭാര്യയ്ക്കോ കെ.എം ഷാജിയുടെ നിയമസഭാംഗമെന്ന നിലയുള്ള ശമ്പളവും ആനുകൂല്യവും ഒഴികെ മറ്റ് കാര്യമായ വരുമാന മാർഗമൊന്നുമില്ല. വരുമാനം ലഭിക്കുന്ന കൃഷി സ്ഥലമോ, കെട്ടിടങ്ങളോ ഇല്ല. ഇത് തന്നെ അഴിമതി നടത്തിയെന്നതിന് പ്രാഥമിക തെളിവാണെന്നു പരാതിയിൽ പറയുന്നു.
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിൽ നിലവിൽ അന്വേഷണം നേരിടുകയാണ് കെ.എം. ഷാജി എം.എൽ.എ. ഇതിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെയും, കണ്ണൂരിലേയും വീട് ഇ.ഡിയുടെ നിർദേശ പ്രകാരം അളന്നിരുന്നു. തിങ്കളാഴ്ച കോഴിക്കോട് ഇ.ഡി ഓഫീസിൽ വെച്ച് കെ.എം ഷാജിയുടെ ഭാര്യ കെ.എം ആശയിൽ നിന്ന് ഇ.ഡി മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെ.എം ഷാജിയോട് ഹാജരാവാനും ആവശ്യപ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha