തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാലനായി എത്തിയ മരം! പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാർത്ഥി മരിച്ചു; നെയ്യാറ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരിയുടെ വിയോഗം താങ്ങാനാകാതെ നാട്ടുകാർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാർത്ഥി മരിച്ചു.
നെയ്യാറ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരിയാണ് മരണമടഞ്ഞത്.
വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയർ കെട്ടി മുറിച്ചു മാറ്റുകയായിരുന്ന ആഞ്ഞിലി മരം ദിശതെറ്റി പതിക്കുകയായിരുന്നു.
ഉടനെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha