മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ശിവശങ്കറിനെതിരെയും നിർണായ മൊഴി നൽകി സ്വപ്ന സുരേഷ്

വീണ്ടും സ്വപ്ന സുരേ ഷിൻറെ മറ്റൊരു നിർണ്ണായക മൊഴി പുറത്തു വന്നിരിക്കുകയാണ്. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെയും നിർണായ മൊഴി നൽകിയിരിക്കുകയാണ് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ കളളക്കടത്ത് വിവരങ്ങൾ അറിഞ്ഞിരുന്നു. എല്ലാ കൈക്കൂലി വിവരങ്ങളും ശിവശങ്കറിനറിയാമെന്ന് സ്വപ്‌ന എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകുകയും ചെയ്തു. ജയിലിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് അറിഞ്ഞത് എന്നാണ് അറിയുവാൻ സാധിക്കുന്നത്.
ശിവശങ്കറിനെതിരെ നിർണായകമായ വിവരങ്ങളാണ് ഇ.ഡി കോടതിയിൽ അറിയിച്ചത്. ശിവശങ്കറിന്റെ ടീം അറിഞ്ഞാണ് സ്വർണക്കടത്ത് നടന്നത്. ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും നയതന്ത്ര ചാനലിലൂടെയുളള സ്വർണക്കടത്തിനെ കുറിച്ച് വിവരങ്ങളറിയാമായിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ശിവശങ്കറിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് ഇ.ഡിയുടെ നിർണായകമായ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് മാത്രമല്ല ലൈഫ് മിഷൻ, കെ-ഫോൺ പദ്ധതികളിലെ അഴിമതികളെ കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നെന്ന് ഇ.ഡി നൽകിയ അപേക്ഷയിലുണ്ട്. കേസിൽ ശിവശങ്കരന്റെ എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡി ഒരുദിവസം കൂടി നീട്ടിയിരിക്കുകയാണ്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇ.ഡിയുടെ റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിൽ ആണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമർശങ്ങൾ ഉന്നയിച്ചത്.അതേ സമയം ലൈഫ് മിഷൻ പദ്ധതിയിൽ വലിയ രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്ന സംശയമാണ് ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി കൊച്ചിയിൽ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ലൈഫ് മിഷൻ കരാറുകൾ സംശയകരമാണ്. കോഴ ഇടപാടിന്റെ ഒരു ഗുണഭോക്താവാണ് എം ശിവശങ്കറെന്ന് സ്വപ്ന സുരേഷ് ജയിലിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ലൈഫ് പദ്ധതി കെ ഫോൺ അടക്കം പല പദ്ധതികളിലും സ്വപ്നയെ ശിവശങ്കർ ഇടപെടുത്തിയിട്ടുണ്ട്. കെ ഫോണിന്റെ കാര്യത്തിലും വിവരങ്ങൾ സ്വപ്നയ്ക്ക് കൈമാറിക്കൊടുത്തു. വലിയ ആസൂത്രണം നടന്നിട്ടുണ്ട്. പൊതുജനവിശ്വാസം സൂക്ഷിക്കേണ്ട ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിക്കൊടുത്തത് ഗൗരവകരമായ കാര്യമായിട്ടാണ് കണക്കാക്കുന്നത്. ലൈഫ്, കെ ഫോൺ പദ്ധതികളിലെ അഴിമതിയെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകൾ സ്വപ്ന ചോദ്യം ചെയ്യലിൽ പറഞ്ഞിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
ഖാലിദ് സ്വപ്നയ്ക്ക് നൽകിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയായിരുന്നു. ഈ പണമാണ് ലോക്കറിൽ നിന്ന് പിടിച്ചെടുത്തത്. ശിവശങ്കറുമായി അടുപ്പമുള്ളവരെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരാൾക്ക് ഡൗൺടൗൺ പദ്ധതിയുമായി ബന്ധമുണ്ട്. സന്തോഷ് ഈപ്പന് കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികളും വാഗ്ദാനം ചെയ്തിരുന്നു. സന്തോഷ് ഈപ്പനുമായി ശിവശങ്കർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇഡി പറയുന്നു.
ശിവശങ്കർ ഉൾപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന് പിന്നിൽ വലിയ രീതിയിൽ വേരൂന്നിയ ഗൂഢാലോചനയുണ്ട്. രാജ്യത്തിന്റെ സാമ്പത്തികനിലയ്ക്ക് ഭീഷണി ഉയർത്തുന്ന കുറ്റകൃത്യത്തിലാണ് ശിവശങ്കർ ഉൾപ്പെട്ടിരിക്കുന്നത്. പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ആൾ ഇത്തരത്തിൽ ചെയ്തത് അതീവഗൗരവത്തോടെ കാണണമെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു
വടക്കാഞ്ചേരി പദ്ധതിയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈഫ്മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.എം.ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നത്. അതിനിടയിൽ സ്വപ്നയുടെ മൊഴിനിർണ്ണായകമാണ്.
https://www.facebook.com/Malayalivartha