ചെക്കിംഗ് പരിശോധനയില്‍ തോന്നിയ സംശയം.. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ രാത്രി ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് മുള്ളേരിയ സ്വദേശി മുഹമ്മദ് ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 175 ഗ്രാം സ്വര്‍ണം; പിന്നാലെ സംഭവിച്ചത്....

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണം പിടികൂടി.
കാസര്‍ഗോഡ് മുള്ളേരിയ സ്വദേശി മുഹമ്മദില്‍ (60) നിന്നാണ് 9,19,000 രൂപ വരുന്ന 175 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. രാത്രി ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ്.
ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണ ബിസ്ക്കറ്റ് കഷണങ്ങളാക്കി ചോക്ലേറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
സംശയം തോന്നിയതിനെ തുടര്‍ന്നു കസ്റ്റംസ് ചോക്ലേറ്റ് ബോക്സിലെ മുഴുവന്‍ മിഠായികളും പരിശോധിച്ചപ്പോഴാണ് അഞ്ച് മിഠായിക്കുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ദുബായിയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ സനാഫില്‍ നിന്ന് 423 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.
പരിശോധനയില്‍ കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ എന്‍.സി.പ്രശാന്ത്, പി.ജ്യോതിലക്ഷ്മി, ഇന്‍സ്പെക്ടര്‍മാരായ പ്രകാശന് കൂടപ്രം, മനീഷ് കുമാര്‍ ഖട്ടാന, ഗുര്‍മിത്ത് സിംഗ്, ഹവില്‍ദാര്‍ സി.വി.ശശീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha