കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; ഹരിയാന സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഹരിയാന ഗുഡ്ഗാവ് സ്വദേശികളായ ഖാലിദ് എന്ന നിതിന്‍ ശര്‍മ (30), ഹക്കം (42) എന്നിവരാണ് പിടിയിലായത്.
പ്രതികളെ തേടി നോര്‍ത്ത് എസ്.ഐ വി.ബി. അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പൊലീസിെന്റ പ്രത്യേകസംഘം കഴിഞ്ഞദിവസം ഹരിയാനയിലേക്ക് പുറപ്പെട്ടിരുന്നു. ഹരിയാന പൊലീസിെന്റ സഹായത്തോടെയാണ് പ്രതികളെ ഗുഡ്ഗാവില്‍നിന്ന് പിടികൂടിയത്.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേരളത്തില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു കൊച്ചി സിറ്റി പൊലീസിന് ലഭിച്ച ഭീഷണി സന്ദേശം. ഇതിനുശേഷം ഡല്‍ഹിയില്‍ സ്ഫോടനം നടന്നതോടെ സിറ്റി പൊലീസ് കമീഷണര്‍ നാഗരാജുവിെന്റ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്. പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.
https://www.facebook.com/Malayalivartha























